27.5 C
Kollam
Friday 9th October, 2026 | 08:24:01 PM
Home News Kerala 50 അടി ഉയരമുള്ള തെങ്ങിന്റെ മുകളില്‍ കുടുങ്ങിയ പരുന്തിനെ അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥർ സാഹസികമായി രക്ഷപ്പെടുത്തി

50 അടി ഉയരമുള്ള തെങ്ങിന്റെ മുകളില്‍ കുടുങ്ങിയ പരുന്തിനെ അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥർ സാഹസികമായി രക്ഷപ്പെടുത്തി

കണ്ണൂര്‍: 50 അടി ഉയരമുള്ള തെങ്ങിന്റെ മുകളില്‍ കുടുങ്ങിയ പരുന്തിനെ അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥർ സാഹസികമായി രക്ഷപ്പെടുത്തി. ശനിയാഴ്ച്ച വൈകിട്ട് 4.45 നാണ് കണ്ണൂർ കാല്‍ടെക്‌സ് എന്‍എസ് തിയറ്ററിന് സമീപം പരിസരവാസികള്‍ പരുന്ത് തെങ്ങിന്റെ മുകളില്‍ കുരുങ്ങിക്കിടക്കുന്നത് കണ്ടത് ഉടന്‍ അഗ്‌നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. അഗ്‌നി രക്ഷാസേന തെങ്ങിന്റെ മുകളില്‍ കയറി പരുന്തിനെ രക്ഷപ്പെടുത്തി.

ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ സി. വിനേഷാണ് കയറി പരുന്തിനെ സാഹസികമായി രക്ഷപ്പെടുത്തിയത്.പരുന്തിന് കാലിന് പരിക്കേറ്റതിനാല്‍ ഉടന്‍ മൃഗാശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കാന്‍ മാര്‍ക്ക് സംഘടന പ്രവര്‍ത്തകരെ ഏല്‍പ്പിച്ചു. സീനിയര്‍ ആന്‍ഡ് ന്യൂ ഓഫീസര്‍ കെ ഷാജു വി ന്റെ നേതൃത്വത്തിലായിരുന്നു. രക്ഷാപ്രവര്‍ത്തനം ഉദ്യോഗസ്ഥരായ ടി കെ ശ്രീകേ ഷ്, പി.വി സച്ചിന്‍, കെ പി നസീര്‍, കെ അഖില്‍, ദിലീഷ് എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.