26.2 C
Kollam
Monday 28th September, 2026 | 01:38:40 AM
Home News Breaking News മന്ത്രിസഭയിൽ പിടിമുറുക്കാൻ കെസി വേണുഗോപാൽ

മന്ത്രിസഭയിൽ പിടിമുറുക്കാൻ കെസി വേണുഗോപാൽ

തിരുവനന്തപുരം. മുഖ്യമന്ത്രി സ്ഥാനത്തിനുവേണ്ടിയുള്ള കരുനീക്കങ്ങളില്‍ പരാജയപ്പെട്ട കെസി പക്ഷം മന്ത്രിസഭയിൽ പിടിമുറുക്കാൻ ചരടുവലി തുടങ്ങിയതായി സൂചന.
8 മന്ത്രിമാരെ വേണമെന്ന് ആവശ്യപ്പെടും
സണ്ണി ജോസഫ്, പി സി വിഷ്ണുനാഥ്‌, മാത്യു കുഴൽ നാടൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ ജയന്ത്, കെ പ്രവീൺകുമാർ ബിന്ദു കൃഷ്ണ ചാണ്ടി ഉമ്മൻ എന്നിവരുടെ അടക്കം പേരുകൾ ഉന്നയിക്കാൻ ആണ് തീരുമാനം. ഏറെക്കാലത്തിനുശേഷം കോണ്‍ഗ്രസില്‍ഗ്രൂപ്പു സമവാക്യങ്ങളുമായി സ്ഥാനാര്‍ഥികളെ എത്തിച്ച കെസി അത് ഇനിയും തുടരുമെന്നാണ് വ്യക്തമാകുന്നത്. മുഖ്യമന്ത്രിക്കസേരക്കായുള്ള പോരില്‍ ഒപ്പം നിന്നവരെ ഭരണത്തിന്‍റെ വിവിധ തലങ്ങളില്‍ ആണി അടിച്ചുറപ്പിക്കുകയാണ് അടുത്ത ലക്ഷ്യമെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്.

എന്നാല്‍ ഗ്രൂപ്പുകളില്‍നിന്നും കോണ്‍ഗ്രസിനെ മുക്തനാക്കണമെന്ന ദൃഢനിശ്ചയത്തോടെ മുന്നോട്ടുപോവുന്ന വിഡി സതീശന്‍ തന്‍റെ കൂടുതല്‍ കരുത്ത് ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതംവയ്ക്കലിനെതിരെ പ്രയോഗിക്കാനാണിട എന്നാണ് സൂചന. ആഭ്യന്തരമന്ത്രിസ്ഥാ നംപോലും വീതം വയ്ക്കുന്നത് അപകടമാണെന്ന നിലപാടിലാണ് വിഡി സതീശന്‍.