Home News Breaking News നിരീക്ഷകർക്ക് മുന്നിൽ നിര്‍ണായക നിലപാട് ലീഗ് സ്വീകരിച്ചതായി സൂചന

നിരീക്ഷകർക്ക് മുന്നിൽ നിര്‍ണായക നിലപാട് ലീഗ് സ്വീകരിച്ചതായി സൂചന

Advertisement

തിരുവനന്തപുരം. നിരീക്ഷകർക്ക് മുന്നിൽ നിര്‍ണായക നിലപാട് ലീഗ് സ്വീകരിച്ചതായി സൂചന. കേരളത്തിലെ മുഖ്യമന്ത്രി ആരെന്നത് സംബന്ധിച്ച വിവാദത്തില്‍ തലയെണ്ണി ഹൈക്കമാന്‍ഡിനെ അറിയിക്കാന്‍ എത്തിയവര്‍ക്കുമുന്നില്‍ യുഡിഎഫ ഘടക കക്ഷികളുടെയും അഭിപ്രായമെത്തി. മാത്യു കുഴല്‍നാടനെപ്പോലെ കെസി പക്ഷപാതികളുടെ പ്രകോപനം മൂലം ലീഗ് കൂടുതല്‍ വിഡി സതീശന് അനുകൂലമായതായാണ് സൂചന. ലീഗ് പറഞ്ഞത് ,ലീഗ് ആരുടെയും പേര് നിർദ്ദേശിക്കുന്നില്ല. ഹൈക്കമാൻഡ് നിർദ്ദേശിക്കുന്ന ഏത് പേരും ലീഗ് സ്വീകരിക്കും എന്നാല്‍ മുഖ്യമന്ത്രിയെ തീരുമാനിക്കുമ്പോൾ ജനവികാരം പരിഗണിക്കണമെന്ന് ലീഗ് നേതാക്കൾ. ജനങ്ങള്‍ഒരു നേതാവിനെ മനസില്‍ കണ്ടിരിക്കാം. ജനങ്ങൾ ആർക്കാണ് വോട്ട് ചെയ്തതെന്ന് പരിശോധിക്കണം

പ്രതിപക്ഷത്തിന്റെ പ്രവർത്തനങ്ങളും വിലയിരുത്തണം. ഭരണം ലഭിക്കാനുണ്ടായ സാഹചര്യങ്ങൾ കൂടി പരിഗണിച്ചു വേണം മുഖ്യമന്ത്രിയെ തീരുമാനിക്കാൻ എന്ന് ലീഗ് ഓര്‍മ്മിപ്പിച്ചതില്‍ വിഡി സതീശന്‍റെ പേര് പറയാതെ പറയുന്നുണ്ട്. വിഡി സതീശന്റെ പ്രവർത്തന മികവും നിരീക്ഷകർ മുന്നിൽ ലീഗ് നേതൃത്വം ചൂണ്ടിക്കാട്ടി

വിഡി സതീശന്റെ പേര് നിർദ്ദേശിക്കാതെ തന്നെ സതീശനുള്ള പിന്തുണ അറിയിക്കുന്ന നിൽപാടാണ് ലീഗ് നേതൃത്വം സ്വീകരിച്ചത്. ഇത് ആദ്യഘട്ടമാണെന്നാണ് സൂചന. മുസ്ലിം സമുദായത്തെ ഒന്നടങ്കം അപമാനിക്കുന്ന വെള്ളാപ്പള്ളിയുടെ നിലപാടിനുള്ള മറുപടികൂടിയാണ് വെള്ളാപ്പള്ളിയുടെ വെറുപ്പ് സമ്പാദിച്ച സതീശനുള്ള പിന്തുണയെന്ന് വ്യക്തമാണ്. വെള്ളാപ്പള്ളിയുടെ കാലുപിടിക്കാന്‍ മറ്റ് നേതാക്കളോ അവരുടെ പ്രതിനിധികളോ ഇതിനോടകം എത്തിക്കഴിഞ്ഞു. എല്‍ഡിഎഫിനും സതീശന്‍ വരുന്നതിനോട് താല്‍പര്യമില്ലെന്നത് ലീഗില്‍ ചര്‍ച്ചയാണ്.

ഇതിനോടകം യൂത്ത് ലീഗ് പരസ്യമായി സതീശനുവേണ്ടി നിലപാടെടുത്തു കഴിഞ്ഞു. ഹൈക്കമാന്‍ഡ് തീരുമാനം മറിച്ചായാല്‍ ലീഗ് ഇടയുന്ന നിലപാട് സ്വീകരിക്കാനാണ് സാധ്യത. തങ്ങള്‍ക്ക് കിട്ടിയ സീറ്റും കൈയയച്ചുകിട്ടിയ ഫണ്ടും ഭാവിയില്‍ പ്രതീക്ഷിക്കുന്ന സ്ഥാനമാനങ്ങളും വലിയൊരു വിഭാഗം കോണ്‍ഗ്രസ് എംഎല്‍എമാരെ കെ സി വേണുഗോപാലിന് അനുകൂലമായി കൈപൊക്കുന്നതില്‍ സ്വാധീനിക്കുന്നു എന്ന വസ്തുത ഹൈക്കമാന്‍ഡ് ചിന്തിക്കാത്തതും നേതൃത്വത്തിന്‍റഎ കാര്യപ്രാപ്തിക്കുറവ് വ്യക്തമാക്കുന്നു. സീറ്റും ഫണ്ടും അനുവദിച്ചപ്പോള്‍തന്നെ കെസി തന്‍റെ ഇംഗിതം പറഞ്ഞതായും സൂചനയുണ്ട്.

Advertisement