Home News Breaking News മണ്ഡല പുനർ നിർണയം, കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

മണ്ഡല പുനർ നിർണയം, കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

Advertisement

തിരുവനന്തപുരം. മണ്ഡല പുനർ നിർണയത്തിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിൻ്റെ ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. വനിതാ സംവരണത്തിന്റെ മറവിൽ ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കമെന്ന് ഐഎൻഎല്ലിന്റെയും ആരോപണം.

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്രസർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണ പരിഷ്കാരമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനങ്ങളുടെ അവകാശങ്ങളെയും തുല്യനീതിയെയും സാരമായി ബാധിക്കുന്ന വിഷയമാണ്. സംസ്ഥാനങ്ങളുമായി സമവായത്തിലെത്താതെ ഇത്തരം നിർണായക വിഷയത്തിൽ കേന്ദ്രം മുന്നോട്ടുപോകുന്നത് ആശങ്കാജനകമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജനസംഖ്യയുടെ പേരിൽ ഉത്തരേന്ത്യൻ രാഷ്ട്രീയ ആധിപത്യം ദീർഘകാലത്തേക്ക് ഉറപ്പിക്കാനുള്ള ശ്രമമാണിത്. ജനസംഖ്യ നിയന്ത്രിച്ചാൽ നഷ്ടം നിയന്ത്രിക്കാതെ ഇരുന്നാൽ നേട്ടം എന്ന സന്ദേശം രാജ്യത്തിന്റെ ജനാധിപത്യത്തിന്റെ ദിശയായി മാറുന്നത് അപകടകരമാണെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.

കുടുംബാസൂത്രണ നയങ്ങൾ പ്രോത്സാഹിപ്പിച്ച് ജനസംഖ്യ നിയന്ത്രിച്ച സംസ്ഥാനങ്ങൾക്ക് ആനുപാതിക പ്രാധിനിത്യം കുറയുകയും അതേസമയം നിയന്ത്രണത്തിൽ വീഴ്ചവരുത്തിയ സംസ്ഥാനങ്ങൾക്ക് കൂടുതൽ പ്രാധിനിത്യം ലഭിക്കുകയും ചെയ്യുന്നത് ഇരട്ട നീതി ആണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്ത്രീ സംവരണം പോലുള്ള സാമൂഹിക നീതിയുടെ വിഷയങ്ങളെ ഇതിന് മറയായി ഉപയോഗിക്കുകയാണ്. കേന്ദ്രസർക്കാർ ജനാധിപത്യവിരുദ്ധമായ ഈ നീക്കത്തിൽ നിന്ന് പിന്മാറണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മണ്ഡല പുനർനിർണയത്തിനെതിരെ ഐ.എൻ.എലും രംഗത്തെത്തി. പുതിയ സെൻസസ് പൂർത്തിയാക്കാതെയുള്ള തിരക്കിട്ട നീക്കം ഭരണഘടനാ വിരുദ്ധം എന്നാണ് ഐ.എൻ.എലിന്റെ നിലപാട്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here