25.6 C
Kollam
Sunday 30th August, 2026 | 01:59:21 AM
Home News Kerala സ്വർണത്തിന് ഇന്ന് വില കൂടി

സ്വർണത്തിന് ഇന്ന് വില കൂടി

ഇന്നലെ നേരിയ കുറവ് അനുഭവപ്പെട്ട സ്വർണത്തിന് ഇന്ന് വില കൂടി. പവന് 1080 രൂപയും ഗ്രാമിന് 135 രൂപയുമാണ് കൂടിയത്. ഇതോടെ പവന് 1,12,880 രൂപയും ഗ്രാമിന് 14,110 രൂപയുമായി. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണിത്.

അന്താരാഷ്ട്ര വിപണിയിലും വില കുതിച്ചുയരുകയാണ്. 4,788.66 ഡോളറാണ് ഇന്ന് ട്രോയ് ഔൺസിന് വില. 45.33 ഡോളർ കൂടി. 0.96 ശതമാനമാണ് വർധന.

അമേരിക്ക- ഇറാന്‍ രണ്ടാംവട്ട സമാധാന ചര്‍ച്ചകള്‍ക്ക് നീക്കം നടക്കുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. പവന് 1,31,160 രൂപയായിരുന്നു സ്വർണത്തിന് കേരളത്തിൽ എക്കാലത്തെയും ഉയർന്നവില. ഈവർഷം ജനുവരി 29നാണ് മഞ്ഞലോഹം മോഹ വിലയിൽ എത്തിയത്.