26.1 C
Kollam
Sunday 11th October, 2026 | 03:37:30 AM
Home News Breaking News കലൂർ ജവാഹർ ലാൽ നെഹ്‌റുസ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട് വലിയ അഴിമതികൾ നട ന്നു എന്ന് കോണ്‍ഗ്രസ്

കലൂർ ജവാഹർ ലാൽ നെഹ്‌റുസ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട് വലിയ അഴിമതികൾ നട ന്നു എന്ന് കോണ്‍ഗ്രസ്

കൊച്ചി.കലൂർ ജവാഹർ ലാൽ നെഹ്‌റു സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട വിവാദം കത്തുന്നു…ISL മത്സരത്തിന് സ്റ്റേഡിയം നൽകാൻ വൈകിയതും സ്റ്റേഡിയത്തിലെ അവസ്ഥ സംബന്ധിച്ച് ദൃശ്യങ്ങൾ പുറത്തുവന്നതുമാണ് പുതിയ വിവാദത്തിന് കാരണം…

സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട് വലിയ അഴിമതികൾ നടന്നിട്ടുണ്ട് എന്ന് എറണാകുളം ഡിസിസി പ്രസിഡന്റ്‌ മുഹമ്മദ് ഷിയാസ് ആരോപിച്ചു..സ്പോൺസർക്ക് സ്റ്റേഡിയം കൈമാറിയത് മുതലുള്ള കാര്യങ്ങളിൽ അന്വേഷണം വേണമെന്നാണ് കോൺഗ്രസ്‌ നിലപാട്.. അതേസമയം വിവാദത്തിൽ വിശദീകരണവുമായി GCDA യും രംഗത്തെത്തി.. സ്റ്റേഡിയം മഴയിൽ ചോർന്നത് സാങ്കേതിക തകരാർ മൂലമാണ് എന്നും തകരാർ പരിശോധന നടത്തി പരിഹരിച്ചുവെന്നും GCDA വ്യക്തമാക്കി.