Home News Breaking News വേടൻ്റെ ഷോയ്ക്കിടെ ആരാധകനായ യുവാവ് ഗ്രൗണ്ടിലെ ഫ്ലഡ് ലൈറ്റിൻ്റെ മുകളിൽ വലിഞ്ഞു കയറി,ഷോ നിർത്തി,...

വേടൻ്റെ ഷോയ്ക്കിടെ ആരാധകനായ യുവാവ് ഗ്രൗണ്ടിലെ ഫ്ലഡ് ലൈറ്റിൻ്റെ മുകളിൽ വലിഞ്ഞു കയറി,ഷോ നിർത്തി, വേടന്‍റെ അഭ്യര്‍ഥനയില്‍ താഴേക്ക്

കൽപ്പറ്റ : സംസ്ഥാന തദ്ദേശ ദിനാഘോഷ, ഹാപ്പിനെസ് ഫെസ്റ്റിൻ്റെ സമാപന ദിവസമായ 19 ന് രാത്രി റാപ്പർ വേടൻ്റെ ഷോയ്ക്കിടെ ആരാധകൻ്റെ സാഹസിക പ്രകടനം ആശങ്കയ്ക്ക് വഴിവെച്ചു. ആരാധകനായ യുവാവ് ഗ്രൗണ്ടിലെ ഫ്ലഡ് ലൈറ്റിൻ്റെ മുകളിൽ വലിഞ്ഞു കയറുകയായിരുന്നു. യുവാവ് 35 അടി ഉയരത്തിലുള്ള ഫ്ളഡ് ലൈറ്റിൻ്റെ മുകളിലാണ് യുവാവ് കയറിയത്.

സംഭവത്തെ തുടർന്ന് ഷോ താൽക്കാലികമായി നിർത്തിവെച്ചു. ഇതു ശ്രദ്ധയിൽപ്പെട്ട വേടൻ്റെ നിരന്തര ‘അഭ്യർത്ഥനയും പൊലിസിൻ്റെ സമയോചിതമായ ഇടപെടലും മൂലം യുവാവ് വളരെ ശ്രമകരമായി താഴെയിറങ്ങി. ഇതിനു ശേഷമാണ് ഷോ പുനരാരംഭിച്ചത്. നിറഞ്ഞ സദസിലാണ് ധർമ്മശാലയിൽ വേടൻ്റെ റാപ്പർ ഷോ നടന്നത്.