29.7 C
Kollam
Sunday 11th October, 2026 | 01:44:08 PM
Home News Breaking News രാഹുൽമാങ്കൂട്ടത്തിൽ എംഎൽഎയെ അന്വേഷണസംഘം ഇന്ന് ചോദ്യം ചെയ്യും

രാഹുൽമാങ്കൂട്ടത്തിൽ എംഎൽഎയെ അന്വേഷണസംഘം ഇന്ന് ചോദ്യം ചെയ്യും


രാഹുൽമാങ്കൂട്ടത്തിൽ എംഎൽഎയെ അന്വേഷണസംഘം ഇന്ന് ചോദ്യം ചെയ്യും.

എഐജി ജി പൂങ്കുഴലിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ.

ഇന്ന് മുതൽ തുടർച്ചയായി മൂന്ന് ദിവസങ്ങളിൽ  ചോദ്യം ചെയ്യലിനായി
ഹാജരാകാനാണ് കോടതി ആവശ്യപ്പെട്ടത്

ആദ്യ ബലാത്സംഗ പരാതിയിലാണ് ചേദ്യം ചെയ്യൽ

രാഹുലിന്റെ ഫോൺ വിദഗ്ധ പരിശോധനയ്ക്ക് അയക്കാനും നീക്കമുണ്ട്.

രാഹുലിനെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കും

വിവാഹ വാഗ്ദാനം ചെയ്ത് രാഹുൽ മാങ്കൂട്ടത്തിൽ പീഡിപ്പിക്കുകയാണെന്നായിരുന്നു യുവതിയുടെ പരാതി

കേസിൽ കർശന വ്യവസ്ഥകളോടെയാണ് കഴിഞ്ഞദിവസം ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.