27.1 C
Kollam
Sunday 4th October, 2026 | 12:37:38 AM
Home News Breaking News കുന്നന്താനത്ത് വീടിനുള്ളിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി

കുന്നന്താനത്ത് വീടിനുള്ളിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട. കുന്നന്താനത്ത് വീടിനുള്ളിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. പാലയ്ക്കൽതകിടി അമ്പാടി ക്ഷേത്രത്തിന് സമീപം ആണ് സംഭവം.കരൂർ വീട്ടിൽ ലിസിയാണ് മരിച്ചത്. മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നതായി സമീപവാസികൾ. ഭർത്താവിനൊപ്പം ആയിരുന്നു താമസം. ഭർത്താവും മാനസിക വെല്ലുവിളി നേരിട്ടിരുന്നതായി നാട്ടുകാർ

ഭർത്താവിനെ പോലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റി.മൃതദേഹം ഇൻക്വസ്റ്റ് പൂർത്തിയാക്കി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.സംഭവത്തിൽ കീഴ് വായ്പൂർ പോലീസ് അന്വേഷണം ആരംഭിച്ചു