ലക്ഷ്യം സ്കൂൾ കുട്ടികൾ, ബൈക്കിൽ കറങ്ങി വിൽപ്പന, വാഹനപരിശോധന കുരുക്കായി; യുവാവ് കയ്യോടെ പിടിയിലായി

തൃശൂർ: മുല്ലശ്ശേരിയിൽ വാഹന പരിശോധനയ്ക്കിടെ എം ഡി എം എയുമായി യുവാവ് പിടിയിൽ. ബൈക്കിൽ കറങ്ങി സ്കൂൾ കുട്ടികളെ ലക്ഷ്യമിട്ട് മയക്കുമരുന്ന് വിൽപ്പന നടത്തുന്ന യുവാവാണ് എക്സെസിൻറെ പരിശോധനയിൽ പിടിയിലായത്.

പെരുവല്ലൂർ സ്വദേശി വടക്കുംചേരി വീട്ടിൽ അക്ഷയ്‌ ലാലിനെ (24) യാണ് വാടാനപ്പള്ളി റേഞ്ച് എക്സൈസ് സംഘം പിടികൂടിയത്. ഇയാളുടെ ബൈക്കിൽ സൂക്ഷിച്ച 5.65 ഗ്രാം എം ഡി എം എയും പരിശോധന സംഘം കണ്ടെടുത്തു. എക്സൈസ് ഇൻസ്‌പെക്ടർ എസ് എസ് സച്ചിൻറെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. സ്കൂൾ കുട്ടികളെ ലക്ഷ്യമിട്ടെത്തിച്ച മയക്കുമരുന്നാണ് പിടികൂടിയതെന്ന് എക്സെസ് വ്യക്തമാക്കി.

Advertisement