കൊല്ലത്ത് ഉറങ്ങി കിടന്ന വരുടെ ദേഹത്തേക്ക് ബൈക്ക് ഇടിച്ച് കയറ്റി; ഭിന്നശേഷിക്കാരൻ മരിച്ചു, 9 പേർക്ക് പരിക്ക്

കൊല്ലം: ജോനകപ്പുറം മുദാക്കരയിൽ റോഡരികിൽ ഉറങ്ങിക്കിടന്നവരുടെ ദേഹത്ത് കൂടെ ബൈക്ക് ഇടിച്ച് കയറ്റി. ഒരാൾക്ക് ദാരുണാന്ത്യം. പരശുറാം എന്നയാളാണ് തൽക്ഷണം മരിച്ചത്.9 പേർക്ക് പരിക്കേറ്റു.
ഇന്നലെ രാത്രി 11 മണിയോടെ മദ്യലഹരിയിലായിരുന്ന രണ്ട് യുവാക്കളാണ് ഈ കൊടും ക്രൂരത ചെയ്തത്.
ഭിന്നശേഷിക്കാരനായ
തമിഴ്നാട് സ്വദേശിയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രണ്ട് സ്ത്രീകൾ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.ഇവരുടെ തല്ക്കും കണ്ണിനു മാണ് പരിക്കുള്ളത്. പരിക്കേറ്റ എല്ലാവരും
തമിഴ്നാട്ടുകാരാണ്. ബൈക്ക് ഓടിച്ചിരുന്ന പള്ളിത്തോട്ടം സ്വദേശിയായ യുവാവ് പരിക്കേറ്റ് കൊല്ലം ജില്ലാ ആശുപത്രിയിൽ പോലീസ് നിരീക്ഷണത്തിലാണ്.

Advertisement