സമർപ്പണം 2024: അവാർഡ് സമർപ്പണവും, സ്കോളർഷിപ്പ് വിതരണവും നടന്നു


ശാസ്താംകോട്ട.യൂ. എ. ഈ യിൽ ഉള്ള ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജ് പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ    ഡെബ്കാസ്, കോളേജിലെ പഠനമികവു പുലർത്തുന്ന കുട്ടികൾക്ക് ഏർപ്പെടുത്തിയ സ്ക്കോളർഷിപ്പ് വിതരണവും  പൂർവ്വാദ്ധ്യാപകനായിരുന്ന പ്രൊഫ ആർ. ഗംഗ പ്രസാദിൻ്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ബെസ്റ്റ് ടീച്ചർ അവാർഡ് ദാനവും ഇന്ന് കോളേജിൽ വെച്ച് നടന്നു. സമർപ്പണം 2024 എന്ന ഈ പരിപാടിയുടെ ഉദ്ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡ്‌മെമ്പർ അഡ്വ. ഏ. അജികുമാർ നിർവ്വഹിച്ചു. സ്കോളർഷിപ്പ് വിതരണോദ്ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർ ശ്രീ.ജി.സുന്ദരേശൻ നടത്തി. ഡെബ്കാസ് മുൻ പ്രസിഡണ്ട് വി.പി. ശ്രീകുമാർ അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. (ഡോ.) കെ.സി. പ്രകാശ് സ്വാഗതം ആശംസിച്ചു.  ഡബ്കാസ് ജനറൽ സെക്രട്ടറി സുധീർ കെ.എൽ. കാര്യപരിപാടി അവതരിപ്പിച്ചു. ബെസ്റ്റ് റ്റീച്ചർ അവാർഡ് പുരസ്ക്കാര ജേതാവായ പ്രൊഫ. കെ. രാഘവൻ നായർക്ക് സമർപ്പിച്ചു. ഡബ്കാസ് അംഗങ്ങളെ ആദരിച്ച് മുൻ ജനറൽ സെക്രട്ടറി ദീപുലാൽ ആർ. സംസാരിച്ചു.  ചടങ്ങിൽ മുൻ പ്രിൻസിപ്പൽ ഡോ. ബി. ജനാർദ്ദനൻ പിള്ള, പ്രൊഫ. ഏ.ജി. അമൃതകുമാരി, കേരളാ യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ ഡോ.അജേഷ് എസ്സ്, ആർ., വൈ. ഷാജഹാൻ, ഡബ്കാസ് മുൻ പ്രസിഡണ്ടുമാരായ അഡ്വ. എൻ. എസ്സ്. ജ്യോതികുമാർ, സി. ആർ.ജി. നായർ, കെ.കെ.എസ്സ്. പിള്ള, മുൻ വൈസ്പ്രസിഡണ്ട് ജേക്കബ്ബ് തരകൻ, പൂർവ്വ വിദ്യാർത്ഥിസംഘടനാ പ്രസിഡണ്ട് കെ.വി. രാമാനുജൻ തമ്പി, രാഗി ആർ.ജി., രാധികാ ജി. നാഥ്, ഡോ. എസ്സ്. ജയന്തി, ഡോ. ആത്മൻ ഏ.വി., ആർ. ശ്രീജ, മീനാക്ഷി ബി.എസ്സ്. എന്നിവർ ആശംസാപ്രസംഗം നടത്തി. ചടങ്ങിൽ ഡെബ്കാസ് ട്രഷറർ ശ്രീ.ബ്ലസ്സൻ സാനിയൽ നന്ദി പ്രകാശിപ്പിച്ചു.

Advertisement