മദ്യപിച്ചെത്തുന്നവരെ കണ്ടെത്താന്‍ കെഎസ്ആര്‍ടിസിയില്‍ പരിശോധന; ഗതാഗത മന്ത്രിയുടെ മണ്ഡലത്തില്‍ ജീവനക്കാരുടെ കൂട്ട അവധി

Advertisement

മദ്യപിച്ച് ജോലിക്കെത്തുന്നവരെ പിടികൂടാന്‍ കെഎസ്ആര്‍ടിസി വിജിലന്‍സ് പരിശോധന നടത്തുന്നതിനിടെ ഗതാഗത മന്ത്രി കെ. ബി. ഗണേഷ് കുമാറിന്റെ മണ്ഡലത്തിലെ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ജീവനക്കാരുടെ കൂട്ട അവധി. മദ്യപിച്ച് ജോലിക്കെത്തിയ മൂന്ന് പേരെ പിടികൂടിയപ്പോഴാണ് 12 പേര്‍ അകാരണമായി അവധിയെടുത്ത് മുങ്ങിയത്. അകാരണമായി അവധി എടുത്തവര്‍ക്കെതിരെ നടപടി ഉണ്ടാകും.
പത്തനംതിട്ടയില്‍ നിന്നെത്തിയ വിജിലന്‍സ് സംഘത്തിന്റെ മിന്നല്‍ പരിശോധനയില്‍ മദ്യപിച്ചെത്തിയ മൂന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ കുടുങ്ങി. ഇക്കാര്യം അറിഞ്ഞതോടെ രാവിലെ ജോലിക്കെത്തേണ്ട 12 ജീവനക്കാര്‍ അവധിയെടുത്ത് മുങ്ങി. പിന്നാലെ പത്തനാപുരത്തിന്റെ ഗ്രാമമേഖലകളിലേക്കുള്ള സര്‍വീസുകളുള്‍പ്പെടെ 15 സര്‍വീസുകള്‍ മുടങ്ങി. ഇതോടെ സ്ഥിരം യാത്രക്കാര്‍ കൊടും ചൂടില്‍ ബസ് കിട്ടാതെ വലഞ്ഞു. അകാരണമായി കൂട്ട അവധിയെടുത്ത ജീവനക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ഗതാഗതമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Advertisement