തെന്നല ബാലകൃഷ്ണപിള്ളയ്ക്കും ഡോ. ജിതേഷ്ജിയ്ക്കും എംപി ഫൗണ്ടേഷൻ പുരസ്കാരങ്ങൾ

Advertisement

കായംകുളം: സ്വാതന്ത്ര്യസമരസേനാനിയും ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവുമായ എം പി കൃഷ്ണപിള്ളയുടെ സ്മരണാർത്ഥമുള്ള എം.പി.ഫൗണ്ടേഷന്റെ എം പി സ്‌മൃതി ‘കർമ്മധീര’ പുരസ്കാരം
മുൻ കെപിസിസി പ്രസിഡന്റും മുൻ രാജ്യസഭാംഗവുമായ തെന്നല ബാലകൃഷ്ണപിള്ളയ്ക്കും കെ പി പരമേശ്വരക്കുറുപ്പ് സ്മൃതി ‘പ്രതിഭാപുരസ്കാരം’ അതിവേഗചിത്രകാരനും എക്കോ ഫിലാസഫറുമായ ഡോ : ജിതേഷ്ജിയ്ക്കും ലഭിച്ചു. ക്യാഷ് അവർഡും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ, മുൻ മന്ത്രി ജി. സുധാകരൻ, മുൻ എം എൽ എ പി കെ ചന്ദ്രാനന്ദൻ, ചെറുകോൽപ്പുഴ ഹിന്ദു മതമഹാമണ്ഡലം പ്രസിഡന്റ് പി എസ് നായർ, കൃഷിമന്ത്രി പി പ്രസാദ് തുടങ്ങിയവരാണ് മുൻവർഷങ്ങളിലെ പുരസ്‌കാര ജേതാക്കൾ.
പുരസ്‌കാരങ്ങൾ.എം പി കൃഷ്ണപിള്ളയുടെ 50 ആം ചരമവാർഷികദിനമായ 2024 മെയ് 4 ആം തീയതി ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് കായംകുളം കൊയ്പ്പള്ളി കാരാണ്മ എം പി കൃഷ്ണപിള്ള നഗർ – എം പി സ്മാരകത്തിൽ വെച്ചു നടക്കുന്ന സമ്മേളനത്തിൽ വെച്ച് മുൻ ലോക്സഭാoഗവും സി പി ഐ ആലപ്പുഴ ജില്ലാ സെക്രട്ടറിയുമായ ടി ജെ ആഞ്ചലോസ് സമ്മാനിക്കും.
ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. സുധാകരക്കുറുപ്പ് അദ്ധ്യക്ഷത വഹിക്കും. ചടങ്ങിൽ രാഷ്ട്രീയ -സാമൂഹ്യ – സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്ന്
എം.പി. ഫൗണ്ടേഷൻ ചെയർമാനും കായംകുളം എം എസ് എം കോളേജ് മുൻ വൈസ് പ്രിൻസിപ്പലുമായ പ്രൊഫ: കെ പി ശ്രീകുമാർ അറിയിച്ചു,


Advertisement