പി.മാധവൻ പിള്ള സ്മൃതി ഹിന്ദി അധ്യാപക പുരസ്കാരത്തിന് അപേക്ഷിക്കാം

ശാസ്താംകോട്ട: പുരോഗമന പ്രസ്ഥാനങ്ങളുടെ സഹയാത്രികനും സാംസ്കാരിക പ്രവർത്തകനും ഹിന്ദി അധ്യാപകനുമായിരുന്ന അന്തരിച്ച പി.മാധവൻ പിള്ളയുടെ സ്മരണാർത്ഥം ശാസ്താംകോട്ട പള്ളിശേരിക്കൽ ഇ എം എസ് ഗ്രന്ഥശാല വിവിധ പുരസ്കാരങ്ങൾ ഏർപ്പെടുത്തുന്നു.മികച്ച ഹിന്ദി അധ്യാപകന് പി.മാധവൻ പിള്ള സ്മൃതി ഹിന്ദി അധ്യാപക പുരസ്കാരം നൽകും.പതിനായിരത്തി ഒന്ന് രൂപയും ശിൽപ്പവുമാണ് പുരസ്കാരം .പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് നൽകിയ സംഭാവനകൾ, പഠിപ്പിക്കുന്ന സ്കൂളിന് സമ്മാനിച്ച നേട്ടങ്ങൾ, അക്കാദമിക് മികവ്, സാമൂഹിക-സാംസ്കാരിക രംഗത്തെ സംഭാവനകൾ എന്നിവ പരിഗണിച്ചാണ് ഹിന്ദി അധ്യാപക അവാർഡ് നൽകുന്നത് ‘ഹിന്ദി അധ്യാപകർ തങ്ങളുടെ സ്കൂളിൻ്റെ മേലധികാരിയോ സ്വയമേവയോ സാക്ഷ്യപ്പെടുത്തിയ കർമ്മ രേഖ/ ബയോഡേറ്റ 9446562212,9526768475,9539603 288 എന്ന വാട്ട്സ് അപ്പ് നമ്പറുകളിലോ, സെക്രട്ടറി, ഇ എം എസ് ഗ്രന്ഥശാല, പള്ളിശേരിക്കൽ പി.ഒ. ശാസ്താംകോട്ട എന്ന വിലാസത്തിലോ ഏപ്രിൽ 15ന് മുൻപ് അയക്കണം. ഒപ്പം 2023-2024 ൽ പ്രസിദ്ധീകരിച്ച മികച്ച നോവലിന് പി.മാധവൻ പിള്ള നോവൽ പുരസ്കാരം, മികച്ച കർഷകന് പി.മാധവൻ പിള്ള കർഷക ശ്രേഷ്ഠ പുരസ്കാരം എന്നിവ സമ്മാനിക്കും. നോവലിൻ്റെ മൂന്ന് കോപ്പികൾ മേൽ പറഞ്ഞ വിലാസത്തിൽ അയക്കണം. കർഷക ശ്രേഷ്ഠ പുരസ്കാരത്തിന് കാർഷിക രംഗത്തെ നേട്ടങ്ങൾ പഞ്ചായത്ത് മെമ്പറോ പൗരപ്രമുഖരോ സാക്ഷ്യപ്പെടുത്തിയ അപേക്ഷകൾ കർഷകർ അയച്ചു തരണം. സാംസ്കാരിക-സാമൂഹിക മേഖലകളിലെ പ്രമുഖർ അടങ്ങിയ വിധികർത്താക്കൾ നിർണ്ണയിക്കുന്ന അവാർഡുകൾ മെയ് ഒന്നിന് നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യുമെന്ന് ഇ എം.എസ് ഗ്രന്ഥശാല പ്രസിഡൻ്റ് ആർ.കൃഷ്ണകുമാർ ,സെക്രട്ടറി ഇ.യാസിം എന്നിവർ അറിയിച്ചു.

Advertisement