പട്ടാഴി മുക്കിലെ അപകടം; ശാസ്ത്രീയ പരിശോധക്ക് പോലീസ്, അനുജയുടെ സംസ്ക്കാരം നടത്തി

പത്തനംതിട്ട :അടൂർ പട്ടാഴിമുക്കിൽ വാഹനമിടിച്ച് കയറ്റിയുവാവും അധ്യാപികയായ പെൺ സുഹൃത്തും മരിച്ച സംഭവത്തിൽശാസ്ത്രീയമായ അന്വേഷണത്തിന് ഒരുങ്ങി പോലീസ് . മരിച്ച ചാരുംമൂട് സ്വദേശി ഹാഷിമിന്റെയും , നൂറനാട് പാലമേൽ സ്വദേശി അനുജയുടെയും മൊബൈൽ ഫോണുകൾ പോലീസ് ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചു .മരിച്ച അനുജയുടെ മൃതദേഹം ഇന്ന് സംസ്കരിച്ചു.
ഹാഷിമും ,അനുജയും
തമ്മിൽ ആറുമാസം വരെയുള്ള അടുത്ത ബന്ധത്തിൻറെ വിവരങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട് -ഇവരുടെ ചില പൊതു സുഹൃത്തുക്കളെയും ഇന്നലെ പോലീസ് ചോദ്യം ചെയ്തു -അപകടം വാഹനം കണ്ടെയ്നറിൽ ലോറിയിലേക്ക് ഇടിപ്പിച്ചു കയറ്റിയത് കൊണ്ടുതന്നെയെന്ന് പോലീസ് ഉറപ്പിക്കുന്നുണ്ട് – പക്ഷെ എന്താണ് ഹാഷിമിന്റെ പ്രകോപനത്തിന് പിന്നിലെന്ന അന്വേഷണമാണ് പുരോഗമിക്കുന്നത് . വ്യാഴാഴ്ച രാത്രിയാണ് അടൂർ പട്ടാഴി മുക്കിൽ കണ്ടനർ ലോറിയിൽ അമിതവേഗതയിൽ വന്ന സ്വിഫ്റ്റ് കാർ ഇടിച്ച് തുമ്പമൺ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപിക അനുജയും സുഹൃത്ത് ഹാഷിമും കൊല്ലപ്പെടുന്നത് . തിരുവനന്തപുരത്ത് സഹപ്രവർത്തകർക്കൊപ്പം വിനോദയാത്ര കഴിഞ്ഞ് മടങ്ങി വരികയായിരുന്ന അനുജയെ ഹാഷിം വാഹനത്തിൽ നിന്ന് വിളിച്ചിറക്കി കാറിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു .പത്തനംതിട്ട പട്ടാഴി മുക്കിലാണ് രാജസ്ഥാൻ സ്വദേശി -ഓടിച്ചിരുന്ന ലോറിയിലേക്ക് കാർ ഇടിച്ചു കയറിയത്.ഹാഷിമിന്റെ മൃതദേഹം ഇന്നലെത്തന്നെ പോസ്റ്റ്മോർട്ടത്തിനുശേഷം കബറടക്കിയിരുന്നു .അനുജയുടെ സംസ്കാര ചടങ്ങുകൾ ഇന്നാണ് പൂർത്തിയായത് .

Advertisement