കവി ഡി വിനയചന്ദ്രൻ പുരസ്ക്കാരം സമർപ്പിച്ചു

Advertisement

ശാസ്താംകോട്ട: കവി ഡി വിനയചന്ദ്രന്റെ പതിനൊന്നാമത് അനുസ്മരണവും പുരസ്‌ക്കാര സമർപ്പണവും പ്രശസ്ത സാഹിത്യ നിരൂപകൻ ഡോ.കെ.എസ്.രവികുമാർ നിർവഹിച്ചു. ഡി വിനയചന്ദ്രൻ ഫൗണ്ടേഷനും കടപുഴ നവോദയ ഗ്രന്ഥശാലയും ചേർന്ന് സംഘടിപ്പിച്ച ചടങ്ങിൽ കവി ചവറ കെ എസ് പിള്ള അധ്യക്ഷനായി. കവി ഇന്ദിരാ അശോകിന്റെ പ്രവാചക എന്ന കൃതിക്കാണ് 10001 രൂപയും ഫലകവും അടങ്ങുന്ന പുരസ്‌ക്കാരം ലഭിച്ചത്. ഫൗണ്ടേഷൻ സെക്രട്ടറി എം അഖിലേഷ് സ്വാഗതം പറഞ്ഞു.

ജോയിന്റ് സെക്രട്ടറി ഡോ സി ഉണ്ണികൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. ഗ്രന്ഥശാല പ്രസിഡന്റ് ആർ മണികണ്ഠൻ,ഡോ എൻ സുരേഷ്‌കുമാർ, വി വി ജോസ്, എം കെ വേണുഗോപാൽ, എൻ തങ്കപ്പൻ പിള്ള, സൂര്യനാരായണ ഭട്ടതിരി, ഫൗണ്ടേഷൻ ട്രഷറർ ഡി വേണുഗോപാലപിള്ള എന്നിവർ സംസാരിച്ചു.അനുസ്മരണ ദിനത്തിന്റെ ഭാഗമായി നിരവധി സാംസ്കാരിക പ്രവർത്തകരും നാട്ടുകാരും കവിയുടെ വസതിയായ കൊട്ടാരത്തിൽ വിനയചന്ദ്രികയിൽ എത്തി സ്‌മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് കവിയരങ്ങും കഥാപ്രസംഗവും നടന്നു
👍

Advertisement