ചിത്തിര വിലാസം യുപി സ്കൂളിൽ വായനക്കൂട്ടം പദ്ധതിയുടെ ഭാഗമായി പുസ്തക ചർച്ച

Advertisement

മൈനാഗപ്പള്ളി. ശ്രീ ചിത്തിര വിലാസം യുപി സ്കൂളിൽ വായനക്കൂട്ടം പദ്ധതിയുടെ ഭാഗമായി പുസ്തക ചർച്ച സംഘടിപ്പിച്ചു. ഇന്നസെന്റിന്റെ കാൻസർ വാർഡിലെ ചിരി എന്ന പുസ്തകമാണ് ചർച്ചചെയ്തത്. പിടിഎ പ്രസിഡണ്ട് അർഷാദ് മന്നാനി അധ്യക്ഷത വഹിച്ച ചടങ്ങ് തിരക്കഥാകൃത്ത് ജയേഷ് മൈനാഗപ്പള്ളി ഉദ്ഘാടനം ചെയ്തു. പുസ്തക ചർച്ചയുടെ ഭാഗമായി കുട്ടികൾ തയ്യാറാക്കിയ പതിപ്പ് പിടിഎ പ്രസിഡണ്ട് അർഷാദ് മന്നാനി ജയേഷ് മൈനാഗപ്പള്ളിക്ക് കൈമാറിക്കൊണ്ട് പ്രകാശനം ചെയ്തു പുസ്തക പരിചയത്തിന്റെ ഭാഗമായി നടത്തിയ മത്സരത്തിൽ വിജയികളായ കുട്ടികൾക്ക് പ്രഥ മാധ്യാപിക സുധാ ദേവി ടീച്ചർ സമ്മാനങ്ങൾ നൽകി. സ്റ്റാഫ് സെക്രട്ടറി ബി എസ് സൈജു, സീനിയർ അസിസ്റ്റന്റ് ജയലക്ഷ്മി, എസ്.ആർ ജി കൺവീനർ അപർണ, മുഹമ്മദ് സജാദ്,അനന്തകൃഷ്ണൻ എന്നിവർ ചർച്ചയ്ക്ക് നേതൃത്വം നൽകി . വായനക്കൂട്ടം കോർഡിനേറ്റർ ഉണ്ണി ഇലവിനാൽ നന്ദി രേഖപ്പെടുത്തി..

Advertisement