വ്യാപാരികൾ കടകൾ തുറന്നു പ്രവർത്തിക്കും യുണൈറ്റഡ് മർച്ചൻസ് ചേമ്പർ

Advertisement

കൊല്ലം. ഒരു വിഭാഗം വ്യാപാര സംഘടന ആഹ്വാനം ചെയ്ത ഹർത്താൽ തികച്ചും വൻകിട കുത്തക വ്യാപാരികളെ സഹായിക്കാനേ ഉപകരിക്കുകയുള്ളൂവെന്ന് യുണൈറ്റഡ് മർച്ചൻസ് ചേമ്പർ പറഞ്ഞു. ചെറുകിട വ്യാപാര മേഖല അടച്ചിടുകയും , വൻ കിട വ്യാപാര മേഖല തുറന്നു പ്രവർത്തിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വൻകിടക്കാർക്ക് പരസ്യം നൽകാനും, ഉള്ള വരുമാനം ഇല്ലാതാക്കാനും,ചെറുകിട വ്യാപാര മേഖല തകർക്കാനുമേ സമരം ഉപകരിക്കുകയുള്ളൂ വെന്നും സംഘടന പറഞ്ഞു.

,കൂടാതെ ഹർത്താലിനെതിരെ ശക്തമായ സമരം നടത്തി വിജയിച്ച് നില്ക്കുന്ന സാഹചര്യത്തിൽ വ്യാപാര സംഘടന ഹർത്താലിലേക്ക് പോകുന്നത്. പൊതു ജനങ്ങളുടെ ഇടയിൽ മോശം മെസ്സേജ് നൽകാനെ ഉപകരിക്കുകയുള്ളൂ. വിവിധങ്ങളായ 46 വിഷയങ്ങൾ മുഖ്യമന്ത്രിക്കും,മന്ത്രിമാർക്കും നവ കേരള സദസ്സിൽ ചർച്ച ചെയ്യുകയും പരാതി നൽകുകയും ചെയ്തിട്ടുള്ളതാണ്. ഒട്ടു മിക്ക വിഷയങ്ങളും പരിഹാരം ലഭിക്കുകയും,കുറെ വിഷയങ്ങൾ ഉടനെ പരിഹാരം കാണുന്നതിന് ആവശ്യമായ നടപടികൾ നടന്നു കൊണ്ടിരിക്കുകയാണ്. ഇത്തരം സാഹചര്യത്തിൽ വ്യാപാരികൾ ഹർത്താലിൽ നിന്ന് പിന്മാറണമെന്നും കടകൾ തുറന്ന് പ്രവർത്തിക്കണമെന്ന് യുണൈറ്റഡ് മർച്ചൻ്സ് ചേമ്പർ കൊല്ലം ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റി യുടെ തീരുമാനം പ്രകാരം ആഹ്വാനം ചെയ്തു. പാലക്കാട് ജോബീസ് ഹാളിൽ കൂടിയ യോഗത്തിൽ സംസ്ഥാന പ്രസിഡൻ്റ് ജോബി. വി. ചുങ്കത്ത് പാലക്കാട് അദധ്യക്ഷത വഹിച്ചു.സംസ്ഥാന ഭാരവാഹികളായ നിജാം ബഷി കൊല്ലം,ടോമി കുറ്റിയാങ്കൾ കോട്ടയം, പി. എം.എം.ഹബീബ്, ടി.കെ. ഹെൻട്രി, സി. വി. ജോളി, ആസ്റ്റിൻ ബെന്നൻ,റഷീദ് കോഴിക്കോട്, കൂട്ടി മണ്ണാർക്കാട്, ബിജു എറണാകുളം,എം.ഉണ്ണികൃഷ്ണൻ,ഫിറോസ് ബാബു, കെ. ആർ.ചന്ദ്രൻ, കെ. ഗോകുൽദാസ് എന്നിവർ സംസാരിച്ചു.

Advertisement