കണമലയിലെ അക്രമകാരിയായ കാട്ടുപോത്തിനായി വനം വകുപ്പിന്റെ നിരീക്ഷണം തുടരുന്നു

എരുമേലി.കണമലയിലെ അക്രമകാരിയായ കാട്ടുപോത്തിനായി വനം വകുപ്പിന്റെ നിരീക്ഷണം തുടരുന്നു.
കാട്ടിൽ നിന്ന് ജനവാസ മേഖലയിലേക്ക് ഇറങ്ങിയാൽ കാട്ടുപോത്തിനെ മയക്കു പിടി വെച്ച് പിടികൂടാനാണ് വനംവകുപ്പിന്റെ തീരുമാനം.
ഇതിനായി പ്രത്യേകസംഘം കണമലയിൽ തുടരുന്നുണ്ട്.
ഇന്നലെ അക്രമം നടത്തിയതിന് തൊട്ടു പിന്നാലെ കാടിനുള്ളിലേക്ക് പോത്ത് ഓടി രക്ഷപ്പെട്ടിരുന്നു.
കാട്ടുപോത്തിന്റെ കുത്തേറ്റു മരിച്ച തോമസിന്റെ സംസ്കാര ചടങ്ങുകൾ ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് നടക്കും.
ചാക്കോയുടെ സംസ്കാരം തിങ്കളാഴ്ചയാണ് തീരുമാനിച്ചിരിക്കുന്നത്.

Advertisement