സൈബർ അധിക്ഷേപ ആത്മഹത്യ: കേസ് അവസാനിക്കില്ലെന്ന് പൊലീസ്

Advertisement

കോട്ടയം: കടുത്തുരുത്തിയിൽ സൈബർ അധിക്ഷേപത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതിയും മരിച്ചെങ്കിലും കേസ് അവസാനിക്കില്ലെന്ന് പോലീസ്.
കേസിലെ തെളിവ് ശേഖരണം നടന്നു കൊണ്ടിരിക്കുകയാണ്.
അരുണിന്റെയും ആതിരയുടെയും മൊബൈൽ ഫോണുകൾ വിശദമായി പരിശോധിക്കും. നടപടികൾ പൂർത്തിയായ ശേഷം തെളിവുകളും അരുണിന്റെ മരണ സർട്ടിഫിക്കേറ്റും കോടതിയിൽ സമർപ്പിക്കും.
കേസിന്റെ ഭാവി നിർണയിക്കുക കോടതിയായിരിക്കുമെന്നും പോലീസ് അറിയിച്ചു.
അതേസമയം, കാഞ്ഞങ്ങാട് ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ അരുൺ വിദ്യാധരന്റെ സംസ്കാരം വീട്ടുവളപ്പിൽ നടന്നു.

Advertisement