ആശങ്കയായി പുലിക്കൂട്ടം,ഭയത്തിന്‍റെ കൂട്ടിലേറി നാട്ടുകാര്‍

പാലക്കാട്. മണ്ണാര്‍ക്കാട് തത്തേങ്ങലത്ത് പുലിയേയും രണ്ട് കുട്ടികളേയും കണ്ടെത്തിയതോടെ ജനങ്ങള്‍ ഭയാശങ്കയില്‍.അപ്രതീക്ഷിതമായാണ് രാത്രി യാത്ര ചെയ്തവര്‍ പുലിക്കൂട്ടത്തെ കണ്ടത്. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് എത്രയും വേഗം പുലിയെ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം


കഴിഞ്ഞദിവസം രാത്രിയിലാണ് മണ്ണാര്‍ക്കാട് തത്തേങ്ങലം റോഡില്‍ യുവാക്കള്‍ പുലിയേയും രണ്ട് കുട്ടികളേയും കണ്ടത്..മാസങ്ങളായി മേഖലയില്‍ പുലിയുടെ സാന്നിധ്യമുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുന്നത് പതിവാക്കിയ പുലിയെ പലപ്പോഴും വീടിന് സമീപത്ത് വെച്ച് പ്രദേശവാസികള്‍ കണ്ടിട്ടുണ്ട്

പുലിയെ പിടികൂടാന്‍ നേരത്തെ വനംവകുപ്പ് കൂടുകള്‍ സ്ഥാപിച്ചിരുന്നു.എന്നാല്‍ ഈ കൂട്ടിലൊന്നും ഒരു തവണ പോലും പുലി കയറിയില്ല.ജനവാസമേഖലയില്‍ തന്നെയാണ് പുലിയുടെ സാന്നിധ്യമെന്നതിനാല്‍ എത്രയും വേഗം പിടികൂടാനുളള നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം

Advertisement