ആനന്ദമായ അറിവിന് ആത്മചൈതന്യത്തെ അറിയണം : സ്വാമിസർവ്വാത്മാനന്ദ

       പന്മന . ആനന്ദമായ അറിവിന് ആത്മചൈതന്യത്തെ അറിയണമെന്ന്  സ്വാമിസർവ്വാത്മാനന്ദ,  വിദ്യാധിരാജ  ചട്ടമ്പി സ്വാമി തിരുവടികളെ കുറിച്ച് അറിയാനും അദ്ദേഹം എഴുതിയ ഗ്രഥന്ങ്ങൾ വാങ്ങാനും  ആശ്രമവും ചട്ടമ്പി സ്വാമി സമാധി കാണാനും തെക്കൻ ജില്ലയിലെ സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകർ മകര സംക്രമദിനത്തിൽപന്മന ആശ്രമത്തിൽ ഒത്തു കൂടിയ  സന്ദർഭത്തിൽ   നടത്തിയ പ്രഭാഷണത്തിലാണ് സ്വാമിസർവ്വാത്മാനന്ദ ഇങ്ങനെ അറിയിച്ചത്.  ചട്ടമ്പി സ്വാമി സമാധിസ്ഥാൻ  കാണാനെത്തിയവരെ 
ആശ്രമം ഭാരവാഹികൾ  സ്വീകരിച്ചു.

തുടർന്ന് സ്വാമികളെ കുറിച്ച്സ്വാമി നിത്യാനന്ദ എന്നിവർ ക്ലാസ്സെടുത്തു. തുടർന്ന് മുന്നാക്ക സമുദായ ഡയറക്ടർ  കാഞ്ഞിക്കൽ രാമചന്ദ്രൻ നായരുടെ അദ്ധ്യക്ഷ തയിൽ കൂടിയയോഗത്തിൽ സ്വാമി സ്വരൂപാനന്ദ, ആശ്രമം ട്രസ്റ്റ്‌ ജനറൽ സെക്രട്ടറി  ഗിരീഷ് എന്നിവർ  പ്രഭാഷണങ്ങൾ   നടത്തി.സ്വാമി സന്ദേശം പ്രൊഫസർ. സുരേഷ് മാധവ് നൽകി.സ്വാമി യുടെ നൂറാം മഹാസമാധി ലോക മെമ്പാടും ആചരിക്കണമെന്ന്
യോഗംആവശ്യപെട്ടു.ജയകുമാർ രാജാറാം സ്വാഗതവും ആശ്രമം സെക്രട്ടറി ജി. ബാലചന്ദ്രൻ കൃതജ്ഞതയും പറഞ്ഞു.അനിൽ വാഴപ്പള്ളി, വിജയ് മംഗലത്, വിശ്വപൈതൃക സഭ ചെയർമാൻ പി. ആർ. മേനോൻ, ആർച്ചൽ രാമചന്ദ്രൻ നായർ, ഡോക്ടർ. മുരളി മോഹൻ, ഗംഗോത്രി രാജഗോപാൽ,ഹരി കുമാർ, ശശിധരൻ നായർ, ഭാരതീയ മനുഷ്യാവകാശ സംഘടന ചെയർമാൻ ജയകുമാർ എന്നീവർ   സംസാരിച്ചു.

Advertisement