സ്വർണക്കടത്തിന് സഹായമേകാൻ വിമാനക്കമ്പനി ജീവനക്കാരും; രണ്ടുപേർ പിടിയിൽ

Advertisement

കൊച്ചി: നെടുമ്പാശേരിയിൽ വിമാനത്തിൽ കൊണ്ടുവന്ന സ്വർണം പുറത്തെത്തിക്കാൻ സ്വർണക്കടത്തുകാരെ സഹായിച്ച വിമാനക്കമ്പനി ജീവനക്കാർ അറസ്റ്റിൽ. എയർ ഇന്ത്യയുടെ കരാർ ജീവനക്കാരായ ആർ.ജെ.അഭീഷ്, വിഷ്ണു അർജുനൻ എന്നിവരാണ് പിടിയിലായത്.

അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്തിയ 1,375 ഗ്രാം സ്വർണമാണ് ഡിആർഐ പിടിച്ചത്. സ്വർണം എത്തിച്ചത് മൂവാറ്റുപുഴ സ്വദേശി മുഹമ്മദ് ഫാസിലാണ്. കൈപ്പറ്റാനെത്തിയ കോഴിക്കോട് സ്വദേശി റസലും പിടിയിലായി.

Advertisement