ശബരിമലയിലെ അരവണയിൽ ഉപയോഗിക്കുന്നത് നിലവാരമില്ലാത്ത ഏലയ്ക്കയെന്ന് റിപ്പോർട്ട്

പമ്പ: ശബരിമലയിൽ അരവണയിൽ ഉപയോഗിക്കുന്നത് നിലവാരമില്ലാത്ത ഏലയ്ക്കയെന്ന് റിപ്പോർട്ട്. ഹൈക്കോടതി നിർദേശപ്രകാരം നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. പരിശോധനാ റിപ്പോർട്ട് വ്യാഴാഴ്ച ഹൈക്കോടതി പരിഗണിക്കും. ടെൻഡർ നടപടികൾ പാലിക്കാതെ കരാർ നൽകിയതും ഹൈക്കോടതി പരിഗണിക്കും.

ഇതു സംബന്ധിച്ചു സ്വകാര്യ വ്യക്തി നൽകിയ പരാതിയാണു കോടതി പരിഗണിക്കുന്നത്. അരവണയിൽ ഉപയോഗിക്കുന്ന ഏലയ്ക്കായുടെ ഗുണനിലവാരം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഭക്ഷ്യ സുരക്ഷാ കമ്മിഷണറോടും കോടതി ആവശ്യപ്പെട്ടിരുന്നു.

പമ്പയിലെ ഭക്ഷ്യ സുരക്ഷാ ലബോറട്ടറിയിൽ പരിശോധിച്ചു ഗുണനിലവാരം ഉള്ള ഏലയ്ക്ക മാത്രമാണ് ഇപ്പോൾ സന്നിധാനത്തേക്ക് അയയ്ക്കുന്നത്. അല്ലാത്തവ തിരിച്ചയയ്ക്കുകയാണ്.

Advertisement