ഇന്നും റെക്കോഡ് തിരുത്തി സ്വർണവില

സർവകാല റെക്കോഡ് തിരുത്തി സ്വർണവില. പവൻ വില 53,000 കടന്നു. ഇന്ന് മാത്രം കൂടിയത് 800 രൂപ.  ഗ്രാമിന് 6720 രൂപയും പവന് 53,760  രൂപയുമാണ് ഇന്നത്തെ വിൽപന വില. കേന്ദ്രബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടുന്നതും  പശ്ചിമേഷ്യൻ സംഘർഷവുമാണ് വിലക്കയറ്റത്തിന് കാരണം.ഒരു പവൻ ആഭരണ രൂപത്തിൽ ലഭിക്കാൻ 60,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും

Advertisement