സ്വർണ്ണം: പവന് ഇന്ന് 400 രൂപയുടെ കുറവ്

കൊച്ചി:
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്. പവന് ഇന്ന് 400 രൂപയാണ് കുറഞ്ഞത്. ശനിയാഴ്ച പവന് 80 രൂപ കുറഞ്ഞിരുന്നു. അതേസമയം ഒരു പവൻ സ്വർണത്തിന്റെ വില ഇപ്പോഴും 54,000 മുകളിൽ തുടരുകയാണ്.
ഒരു പവൻ സ്വർണത്തിന്റെ വില 54,040 രൂപയാണ്. ഗ്രാമിന് 50 രൂപ കുറഞ്ഞ് 6755 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 18 കാരറ്റ് സ്വർണം ഗ്രാമിന് 5665 രൂപയാണ്.

പശ്ചിമേഷ്യയിൽ സംഘർഷ സാധ്യത കുറഞ്ഞത് രാജ്യാന്തര സ്വർണവിലയിൽ കുറവുണ്ടാക്കാനിടയായി. ഏപ്രിൽ 19നാണ് സ്വർണവില സർവകാല റെക്കോർഡിലെത്തിയത്. അന്ന് പവന് 54,520 രൂപയായിരുന്നു വില

Advertisement