ഷാരോൺ വധക്കേസ്;ഗ്രീഷ്മയുടെ ഹർജി സുപ്രീം കോടതി തള്ളി

ന്യൂ ഡെൽഹി :
പാറശാല ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മ നൽകിയ ഹർജി   സുപ്രീം കോടതി തള്ളി.കേസിലെ അന്തിമ റിപ്പോർട്ട് റദ്ദാക്കണം എന്ന ആവശ്യമാണ് സുപ്രീം കോടതി തള്ളിയത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യാൻ നിയമപരമായ അധികാരമില്ലെന്നായിരുന്നു ഗ്രീഷ്മയുടെ വാദം.സ്റ്റേഷൻ ഹൗസ് ഓഫീസർക്കേ അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യാൻ കഴിയൂ എന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടിയത്.
നേരത്തെ ഈ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. ഗ്രീഷ്മയ്ക്ക് വേണ്ടി അഭിഭാഷകൻ ശ്രീറാം പാറക്കാട്ടാണ് ഹർജി നൽകിയത്.

Advertisement