ബലാത്സംഗത്തിന് ഇരയായ 14 വയസുകാരിക്ക് ഗർഭഛിദ്രം നടത്താൻ സുപ്രീം കോടതിയുടെ അനുമതി

ന്യൂ ഡെൽഹി :
ബലാത്സംഗത്തിന് ഇരയായ 14 വയസുകാരി അതിജീവിതക്ക് ഗർഭഛിദ്രത്തിന് സുപ്രീം കോടതിയുടെ അനുമതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് അനുമതി. ഇതിന്റെ പൂർണ ചെലവ് മഹാരാഷ്ട്ര സർക്കാർ വഹിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു

അതിജീവിതയുടെ ഗർഭം 26 ആഴ്ച പിന്നിട്ടിരുന്നു. 24 ആഴ്ച പിന്നിട്ടാൽ ഗർഭഛിദ്രം നടത്താൻ കോടതിയുടെ അനുമതി ആവശ്യമാണ്. ഇതൊരു അസാധരണ കേസാണെന്നും ആശുപത്രി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഗർഭഛിദ്രത്തിന് അനുമതി നൽകുന്നതെന്നും കോടതി പറഞ്ഞു

നേരത്തെ ഗർഭഛിദ്രത്തിന് അനുമതി തേടി പെൺകുട്ടിയുടെ അമ്മ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഹൈക്കോടതി അനുമതി നൽകിയിരുന്നില്ല. തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്.

Advertisement