തിരുവനന്തപുരം.പ്ലസ് വണ്‍ ക്ലാസുകളിലേക്കുള്ള പ്രവേശനം ഇന്ന് തുടങ്ങും. ഇന്നലെ പ്രസിദ്ധീകരിച്ച ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് അനുസരിച്ചാണ് പ്രവേശനം. രാവിലെ 11 മുതൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നേടാം. അലോട്ട്മെന്റ് വിവരങ്ങൾ വിദ്യാഭ്യാസ വകുപ്പിന്റെ വെബ് സൈറ്റിൽ ലഭ്യമാണ്.

എന്നാൽ കനത്ത മഴ കാരണം ചില ജില്ലകൾക്ക് അവധി പ്രഖ്യാപിച്ചതിനാൽ ഈ ജില്ലകളിൽ പ്രവേശനം ഇന്ന് സാധ്യമാകുമോയെന്ന ആശങ്കയുണ്ട്. ഒന്നാം അലോട്ട്മെന്‍റിന്‍റെ പ്രവേശനം ആഗസ്റ്റ് 10 ന് വൈകിട്ട് 5 മണിയ്ക്ക് പൂര്‍ത്തീകരിക്കും. താൽക്കാലിക പ്രവേശനമെങ്കിലും നേടാത്തവരുടെ അലോട്ട്മെൻറ് റദ്ദാകും. രണ്ടാമത്തെ അലോട്ട്മെന്‍റ് ആഗസ്റ്റ് 15 ന് പ്രസിദ്ധീകരിച്ച് പ്രവേശനം ആഗസ്റ്റ് 16, 17 തീയതികളില്‍ നടക്കും. മുഖ്യഘട്ടത്തിലെ അവസാന അലോട്ട്മെന്‍റ് ആഗസ്റ്റ് 22 ന് പ്രസിദ്ധീകരിക്കുന്നതാണ്. പ്രവേശനം ആഗസ്റ്റ് 24 ന് പൂര്‍ത്തീകരിച്ച് ഒന്നാം വര്‍ഷ ക്ലാസുകള്‍ 2022 ആഗസ്റ്റ് 25 ന് ആരംഭിക്കും.VHSE വിഭാഗത്തിലെ ആദ്യ അലോട്ട്മെൻ്റും ഇന്നലെ പ്രസിദ്ധീകരിച്ചിരുന്നു.