ഗൂഗിൾ മാപ്പ് നോക്കി വാഹനമോടിച്ച്‌ തോട്ടിലേക്ക് മറിഞ്ഞു; വനിതാ ഡോക്ടറും കുടുംബവും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

തിരുവല്ല: ഗൂഗിൾ മാപ്പ് നോക്കി വാഹനമോടിച്ച്‌ വഴി തെറ്റി വനിത ഡോക്ടറും കുടുംബവും സഞ്ചരിച്ച തോട്ടിലേക്ക് മറിഞ്ഞു. തിരുവല്ല സ്വദേശികളായ ഡോക്ടർ സോണിയ, മൂന്നു മാസം പ്രായമായ കുഞ്ഞ്, മാതാവ്, വാഹനം ഓടിച്ചിരുന്ന ബന്ധു എന്നിവരാണ് അപകടത്തിൽപെട്ടത്.വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് അപകടം നടന്നത്.

എറണാകുളത്തു നിന്നു തിരുവല്ലയിലേക്കു മടങ്ങുന്നതിനിടയിൽ നാട്ടകം പാറേച്ചാൽ ബൈപാസിലായിരുന്നു സംഭവം. ഗൂഗിൾ മാപ്പ് നോക്കി വാഹനമോടിക്കുന്നതിനിടയിൽ വഴി തെറ്റിയ ഇവർ പാറേച്ചാൽ ബൈപാസിൽ എത്തുകയും സമീപത്തെ തോട്ടിലേക്ക് മറിയുകയുമായിരുന്നു. കാറിനുള്ളിൽ നിന്നു അത്ഭുതകരമായാണ് ഇവർ രക്ഷപെട്ടത്.ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കാറിനുള്ളിൽ നിന്ന് നാലു പേരെയും രക്ഷപെടുത്തിയത്. കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ പൊലീസ് സംഘവും അഗ്‌നിരക്ഷാ സേനാ സംഘവും സ്ഥലത്ത് എത്തിയാണ് സോണിയയെയും കുടുംബത്തെയും രക്ഷപ്പെടുത്തിയത്.

Advertisement