30.5 C
Kollam
Sunday 29th November, 2026 | 03:55:33 PM
Home News International വണ്ണം കുറയ്ക്കൽ വേണ്ട; തടിച്ച പുള്ളിപ്പുലി ഇനി മൃഗശാലയിലെ താരം

വണ്ണം കുറയ്ക്കൽ വേണ്ട; തടിച്ച പുള്ളിപ്പുലി ഇനി മൃഗശാലയിലെ താരം

Advertisement

ചൈന: സമൂഹമാധ്യമങ്ങളിൽ അമിതവണ്ണത്തിന്റെ പേരിൽ വൈറലായ പുള്ളിപ്പുലിയുടെ വണ്ണം കുറയ്ക്കാനുള്ള ശ്രമം ഉപേക്ഷിച്ച് ചൈനയിലെ മൃഗശാല അധികൃതർ. തെക്കുപടിഞ്ഞാറൻ ചൈനയിലെ പാൻഷിഹുവ മൃഗശാലയിലെ 19 വയസ്സുള്ള ‘പാൻ ബാവോ ബാവോ’ എന്ന പുള്ളിപ്പുലിയാണ് ഇപ്പോൾ സന്ദർശകരുടെ പ്രധാന ആകർഷണം. ഡിസ്നി ചിത്രം ‘സൂട്ടോപ്പിയ’യിലെ തടിച്ച ചീറ്റയായ ഓഫിസർ ക്ലോവ്ഹൗസറുമായുള്ള രൂപസാദൃശ്യമാണ് ബാവോ ബാവോയുടെ ജനപ്രീതി വർധിപ്പിച്ചത്.

2024 മാർച്ചിലാണ് തടിച്ച ശരീരപ്രകൃതിയിലുള്ള പുള്ളിപ്പുലിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായത്. ഇതോടെ മൃഗശാല അധികൃതർ ഭക്ഷണക്രമത്തിൽ മാറ്റം വരുത്തി വണ്ണം കുറയ്ക്കാൻ ശ്രമിച്ചു.

എന്നാൽ വിദഗ്ധരുമായി ആലോചിച്ചശേഷം ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു. പ്രായം പരിഗണിക്കുമ്പോൾ വണ്ണം കുറയ്ക്കാൻ നിർബന്ധിക്കുന്നത് ആരോഗ്യത്തിന് അനുയോജ്യമല്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. നിലവിലെ ശരീരഭാരവും ആരോഗ്യവും നിലനിർത്തുന്നതിനാണ് ഇനി മുൻഗണനയെന്ന് അധികൃതർ അറിയിച്ചു.

ഏറ്റവും പുതിയ ആരോഗ്യപരിശോധനയിൽ പുള്ളിപ്പുലിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും കണ്ടെത്തി. ദിവസവും അരക്കിലോ ബീഫും കുറച്ച് കോഴിയിറച്ചിയുമാണ് ഭക്ഷണമായി നൽകുന്നത്. ബാവോ ബാവോയുടെ പ്രശസ്തി വർധിച്ചതോടെ താമസസ്ഥലത്തിന്റെ വിസ്തീർണം മൃഗശാല അധികൃതർ ഇരട്ടിയാക്കി. ചൈനയുടെ വിവിധ ഭാഗങ്ങളിൽനിന്ന് നിരവധി പേരാണ് ഇപ്പോൾ ഈ തടിയൻ താരത്തെ കാണാനെത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here