തിരുവനന്തപുരം: 12 കോടി രൂപ ഒന്നാം സമ്മാനമുള്ള പൂജാ ബംപർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് പൂർത്തിയായി. JC 234427 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ഗോർഖി ഭവനിലായിരുന്നു നറുക്കെടുപ്പ്.
JA, JB, JC, JD, JE എന്നീ അഞ്ച് പരമ്പരകളിലായി 45 ലക്ഷം ടിക്കറ്റുകളാണ് വിൽപ്പനയ്ക്ക് എത്തിച്ചത്. 300 രൂപയായിരുന്നു ടിക്കറ്റ് വില. രണ്ടാം സമ്മാനമായ 50 ലക്ഷം രൂപ 10 പേർക്ക് ലഭിക്കും. മൂന്നാം സമ്മാനമായ അഞ്ച് ലക്ഷം രൂപയും 10 പേർക്ക് ലഭിക്കും. നാലാം സമ്മാനമായി മൂന്ന് ലക്ഷം രൂപ വീതം അഞ്ചുപേർക്കും അഞ്ചാം സമ്മാനമായി രണ്ട് ലക്ഷം രൂപ വീതം 10 പേർക്കും ലഭിക്കും. ഒരു ലക്ഷം രൂപ വീതമാണ് നാല് സമാശ്വാസ സമ്മാനങ്ങൾ.
5,000 രൂപ (8,100 പേർ), 1,000 രൂപ (64,800 പേർ), 500 രൂപ (1,29,600 പേർ), 300 രൂപ (1,40,400 പേർ) എന്നിങ്ങനെയും സമ്മാനങ്ങളുണ്ട്. ആകെ 39,11,20,000 രൂപയാണ് സമ്മാനത്തുകയായി വിതരണം ചെയ്യുന്നത്.
പൂജാ ബംപർ നറുക്കെടുപ്പ് പൂർത്തിയായതോടെ ക്രിസ്മസ്–പുതുവത്സര ബംപർ ടിക്കറ്റുകൾ വിപണിയിലെത്തും. പുതിയ ബംപർ ടിക്കറ്റിന്റെ പ്രകാശനം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിർവഹിച്ചിരുന്നു.
12 കോടി ആർക്ക്?… പൂജാ ബംപർ ഫലം പ്രഖ്യാപിച്ചു
Advertisement

























