കൊച്ചി: തുടർച്ചയായ ഇടിവിൽ സ്വർണവില. ഇന്നും പവന് 1,880 രൂപയുടെ വൻ കുറവുണ്ടായി. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 95,840 രൂപയായി. ഗ്രാമിന് 235 രൂപ കുറഞ്ഞ് 11,980 രൂപയിലെത്തി. രണ്ടാഴ്ചയ്ക്കിടെ പവന് 11,240 രൂപയാണ് കുറഞ്ഞത്.
ഇന്നലെ പവന് 2,040 രൂപയും ഗ്രാമിന് 255 രൂപയുമാണ് കുറഞ്ഞത്. ഇതോടെ പവൻ വില 97,720 രൂപയിലും ഗ്രാമിന് 12,215 രൂപയിലുമെത്തിയിരുന്നു.
അന്താരാഷ്ട്ര വിപണിയിലും സ്വർണവില കുത്തനെ ഇടിഞ്ഞു. സ്പോട്ട് ഗോൾഡ് ട്രോയ് ഔൺസിന് 136.28 ഡോളർ കുറഞ്ഞ് 3,725.78 ഡോളറിലെത്തി. 3.53 ശതമാനമാണ് ഇടിവ്.
ഈ വർഷം ജനുവരി 29ന് പവന് 1,31,160 രൂപയായിരുന്നു സ്വർണവില. പത്തുമാസത്തിനിടെ പവന് 35,320 രൂപയുടെ കുറവുണ്ടായി. വെള്ളിവിലയിലും വൻ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ് 180 രൂപയായി.
ചൊവ്വാഴ്ചയാണ് ഏറെ നാളത്തെ ഇടവേളയ്ക്കുശേഷം സ്വർണവില ഒരു ലക്ഷം രൂപയ്ക്ക് താഴെയെത്തിയത്. അന്ന് പവന് 99,760 രൂപയും ഗ്രാമിന് 12,470 രൂപയുമായിരുന്നു വില. അമേരിക്കൻ ഡോളറിന്റെ ശക്തിപ്പെടൽ, പലിശനിരക്കുകളെക്കുറിച്ചുള്ള പ്രതീക്ഷകളിലെ മാറ്റം, നിക്ഷേപകരുടെ വൻതോതിലുള്ള ലാഭമെടുപ്പ്, ആഗോള സാമ്പത്തിക സാഹചര്യങ്ങളിലെ മാറ്റങ്ങൾ എന്നിവയാണ് സ്വർണവിലയിലെ കനത്ത തിരുത്തലിന് പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്.
സ്വർണവിലയിൽ വൻ തകർച്ച; രണ്ടാഴ്ചയ്ക്കിടെ പവന് കുറഞ്ഞത് 11,240 രൂപ
Advertisement




























