സംസ്ഥാന സ്കൂള്‍ കായികമേളയുടെ ഭാഗ്യചിഹ്നം ‘കുട്ടു’ പ്രകാശനം ചെയ്തു. നിയമസഭാ മീഡിയാ റൂമില്‍ നടന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍ ഷംസുദ്ദീന്‍ സംഘാടക സമിതി ചെയര്‍മാന്‍ എം എ റസാഖ് മാസ്റ്റര്‍ക്ക് നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്.
ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോടാണ് കായികമേള. എൻഐടി ഗ്രൗണ്ട് മുഖ്യവേദിയാകും. 10,000ത്തിലേറെ വിദ്യാർഥികൾ വിവിധ മത്സരയിനങ്ങളിൽ പങ്കെടുക്കും.


























