28.8 C
Kollam
Saturday 10th October, 2026 | 05:13:15 PM
Home News Breaking News സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെയുടെ മുത്തശ്ശി അന്തരിച്ചു…. തിരികെ പോകാന്‍ ദില്ലി പൊലീസ് അനുവാദം നല്‍കിയതായി...

സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെയുടെ മുത്തശ്ശി അന്തരിച്ചു…. തിരികെ പോകാന്‍ ദില്ലി പൊലീസ് അനുവാദം നല്‍കിയതായി സൂചന

സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെയുടെ മുത്തശ്ശി അന്തരിച്ചു. അഭിജീത് ദീപ്‌കെ ദില്ലി പൊലീസിന്റെ കസ്റ്റഡിയിലിരിക്കെയാണ് മുത്തശ്ശിയുടെ മരണം. സാവിത്രിഭായ് ശങ്കര്‍റാവു ദിപ്‌കെയാണ് മരിച്ചത്. 85 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മഹാരാഷ്ട്രയിലേക്ക് തിരികെ പോകാന്‍ ദില്ലി പൊലീസ് ദീപ്‌കെയ്ക്ക് അനുവാദം നല്‍കിയതായാണ് സൂചന.
ദില്ലി ജന്തര്‍ മന്തറില്‍ നടക്കുന്ന സിജെപി സമരത്തില്‍ പങ്കെടുക്കാനെത്തിയ ദീപ്‌കേയെ വിമാനത്തില്‍ നിന്നാണ് ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒപ്പമുണ്ടായിരുന്ന സിജെപി വക്താവ് സൗരവ് ദാസ്, അഷുതോഷ് റാങ്ക എന്നിവരെയും വിമാനത്തില്‍ നിന്നും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here