25.3 C
Kollam
Saturday 10th October, 2026 | 04:04:15 AM
Home News Breaking News വാളകത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് വോൾവോ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

വാളകത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് വോൾവോ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കൊട്ടാരക്കര: എം.സി. റോഡിൽ വാളകത്ത് കെ.എസ്.ആർ.ടി.സി. സൂപ്പർഫാസ്റ്റ് വോൾവോയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ആറ്റിങ്ങൽ ആലംകോട് വഞ്ചിയൂർ തൈക്കാവിന് സമീപം സൽമാൻ മൻസിലിൽ സൽമാൻ(22) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അഫ്‌സലിന് പരിക്കു പറ്റി. തിങ്കളാഴ്ച ഒമ്പതിന് വാളകം മെഴ്‌സി ആശുപത്രിക്കു സമീപമായിരുന്നു അപകടം. തിരുവനന്തപുരം ഭാഗത്തേക്കു പോവുകയായിരുന്ന ബസ് എതിരെ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. റോഡിലേക്കു തെറിച്ചു വീണ് ഗുരുതരമായി പരിക്കേറ്റ ഇരുവരെയും താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും സൽമാൻ മരിച്ചു. അഫ്‌സലിനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. ഇരുവരും കാറ്ററിങ് ജീവനക്കാരായിരുന്നു.  കൊട്ടാരക്കര പോലീസ് കേസെടുത്തു. അച്ഛൻ: ജൻഷ. അമ്മ: സൈനബ. സഹോദരി: ആസിയ. കബറടക്കം മണ്ണൂർ ഭാഗം ജമാ അത്തിൽ നടത്തി.