28.9 C
Kollam
Friday 9th October, 2026 | 05:34:26 PM
Home News Breaking News കൊല്ലം പത്തനാപുരത്ത് 19 കാരിക്ക് നേരെ അയൽക്കാരുടെ അതിക്രമം…കയ്യിൽ പിടിച്ച് പുറത്തേക്ക് എറിഞ്ഞു

കൊല്ലം പത്തനാപുരത്ത് 19 കാരിക്ക് നേരെ അയൽക്കാരുടെ അതിക്രമം…കയ്യിൽ പിടിച്ച് പുറത്തേക്ക് എറിഞ്ഞു

കൊല്ലം പത്തനാപുരത്ത് 19 കാരിക്ക് നേരെ അയൽക്കാരുടെ അതിക്രമം. അയൽവാസികളായ അച്ഛനും മകനും അമ്മയും ചേർന്ന് വീട് കയറി യുവതിയെ ആക്രമിക്കുകയായിരുന്നു. 19 കാരിയായ ഹന്നയെ കയ്യിൽ പിടിച്ച് വലിച്ച് പുറത്തേക്ക് എറിയുന്നതിന്‍റെയും മർദിക്കുന്നതിന്‍റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ അയൽവാസിയായ സുനിൽ കുമാർ അറസ്റ്റിലാണ്. ഇയാളുടെ മകൻ മിഥുൻ ഒളിവിലാണെന്നാണ് വിവരം. അയൽവാസികൾ തമ്മിലുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.