പത്തനംതിട്ട . ഗവിയിൽ അംഗനവാടി ജീവനക്കാരിയെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
കഴുത്ത് ഞെരിച്ച് വെള്ളത്തിൽ മുക്കി കൊന്നുവെന്നാണ് കണ്ടെത്തൽ. യുവതി
ബലാൽസംഗത്തിന് ഇരയായോ എന്ന് അറിയാൻ
രാസ പരിശോധന അടക്കം നടത്തും. ഇന്നലെയാണ് 32 കാരിയായ അംഗനവാടി ജീവനക്കാരിയെ കൊല്ലപ്പെട്ട നിലയിൽ മീനാർ വനമേഖലയിൽ കണ്ടെത്തിയത്. സംഭവത്തിൽ
കുറ്റം സമ്മതം നടത്തിയ പ്രതി വിനോദ് കുമാറിനെ റിമാൻഡ് ചെയ്തു.
ദിവസങ്ങളോളം പിന്തുടര്‍ന്നു, അവസരം കിട്ടിയപ്പോൾ ആക്രമിച്ചു. കൃത്യമായ ആസൂത്രണതോടെ നടത്തിയ കൊലപാതകം.
32 കാരിയും തമിഴ് നാട് സ്വദേശിയുമായി അംഗനവാടി ജീവനക്കാരിയാണ് കൊല്ലപ്പെട്ടത്ത്.
മീനാർ വനമേഖലയിൽ ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടത്. അംഗനവാടിയിൽ എത്താത്തതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വന മേഖല ആയത് കൊണ്ട് തന്നെ ആദ്യം കരുതിയിരുന്നത് വന്യ ജീവി ആക്രമണം ആണോ എന്നാണ്. പിന്നീട് നടത്തിയ ഇൻക്വസ്റ്റ് നടപടികളിൽ ആണ് കൊലപാതകം ആണെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയത്.
അങ്കണവാടിയിലേക്ക് പോകാന്‍ ദിവസവും വനത്തിനുള്ളിലൂടെ നാല് കിലോമീറ്ററോളം ദൂരം നടക്കണം. യുവതിയെ നീരീക്ഷിച്ചു വന്നിരുന്ന പ്രതി അവസരത്തിനായി കാത്തിരുന്നു. സംഭവദിവസം രാവിലെ വനവിഭവങ്ങള്‍ ശേഖരിക്കാനെന്ന പേരില്‍ മീനാര്‍ ഭാഗത്തെത്തിയ പ്രതി, യുവതി അംഗണവാടിയിലേക്ക് പോകുന്ന സമയത്ത് സമീപത്തെ ബസ് സ്റ്റോപ്പില്‍ കാത്തുനിന്നു.
ഇയാളോടൊപ്പം പ്രായപൂര്‍ത്തിയാകാത്ത മകളും ഉണ്ടായിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. സംശയം തോന്നാതിരിക്കാനായി സ്വന്തം മകളെ ബസ് സ്റ്റോപ്പില്‍ നിര്‍ത്തിയ ശേഷമാണ് ഇയാൾ യുവതിയെ കടന്ന് പിടിച്ചത്. യുവതി ആക്രമണം ചെറുത്തതോടെ സമീപത്തെ തോട്ടിലെ വെള്ളത്തില്‍ മുക്കിക്കൊലപ്പെടുത്തിയെന്നാണ് പ്രതിയുടെ മൊഴി.
സംശയാസ്പദമായ സാഹചര്യത്തില്‍ കസ്റ്റഡിയിലെടുത്ത പ്രതിയായ വിനോദ് കുമാറിനെ ചോദ്യം ചെയ്തപ്പോഴാണ് കേസിന്റെ ചുരുളഴിഞ്ഞത്. ഇയാൾ മുന്പ് കൊലപാതകക്കേസിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
അതിക്രൂര കൊലപാതകം എന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. എന്നാൽ യുവതി ബലാൽസംഗത്തിന് ഇരയായോ എന്ന് സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല. ഇതിനായി രാസ പരിശോധന നടത്തുമെന്നും പോലീസ് അറിയിച്ചു. അതേസമയം അറസ്റ്റിലായ പ്രതി വിനോദ് കുമാറിനെ റാന്നി കോടതി റിമാൻഡ്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാൻ മൂഴിയാർ പോലീസ് അപേക്ഷയും നൽകി



































