25.6 C
Kollam
Friday 28th August, 2026 | 05:52:09 AM
Home News Breaking News നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡില്‍ പുനരന്വേഷണം; രണ്ടാമത്തെ ജഡ്ജിയും പിന്മാറി

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡില്‍ പുനരന്വേഷണം; രണ്ടാമത്തെ ജഡ്ജിയും പിന്മാറി

കൊച്ചി : നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ അനധികൃതമായി പരിശോധിച്ചതില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് രണ്ടാമത്തെ ജഡ്ജിയും പിന്മാറി. ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയത്. കേസ് മറ്റൊരു ബഞ്ച് പരി?ഗണിക്കും.

ബുധന്‍ രാവിലെയാണ് മെമ്മറി കാര്‍ഡിലെ എസ്‌ഐടി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി പരി?ഗണിച്ചത്. ജസ്റ്റിസ് കൗസര്‍ എടപ്പ?ഗത്ത് അധ്യക്ഷനായ സിംഗിള്‍ ബഞ്ചിലേക്കാണ് കേസ് എത്തിയത്. എന്നാല്‍ കേസ് പരി?ഗണിക്കുന്നതില്‍ നിന്ന് പിന്മാറുകയാണെന്ന് ജഡ്ജി, അതിജീവിതയുടെ അഭിഭാഷകയെ അറിയിക്കുകയായിരുന്നു.

കഴിഞ്ഞദിവസം ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യന്‍ കേസ് പരിഗണിക്കുന്നതില്‍നിന്ന് ഒഴിഞ്ഞതിനെ തുടര്‍ന്നാണ് പുതിയ ബെഞ്ചിലെത്തിയത്. ഹൈക്കോടതി മേല്‍നോട്ടത്തില്‍ സൈബര്‍ ഫൊറന്‍സിക് വിദഗ്ധര്‍ ഉള്‍പ്പെട്ട പ്രത്യേക അന്വേഷണസംഘത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണമാണ് നടി ആവശ്യപ്പെടുന്നത്. നേരത്തേ ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ചുമതലയുള്ള കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയതായി കണ്ടെത്തിയിരുന്നു.