ബംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാജി പ്രഖ്യാപിച്ചു. ഇന്ന് രാവിലെ ബംഗളൂരുവിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ‘കൃഷ്ണ’യിൽ നടന്ന നിർണായക മന്ത്രിസഭാ പ്രഭാതഭക്ഷണ യോഗത്തിലാണ് താൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയുകയാണെന്ന വിവരം സഹപ്രവർത്തകരെ അദ്ദേഹം ഔദ്യോഗികമായി അറിയിച്ചത്.
ഉച്ചയ്ക്ക് 3 മണിയോടെ അദ്ദേഹം രാജി സമർപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. കോൺഗ്രസ് ഹൈക്കമാൻഡിന്റെ കർശന നിർദേശത്തെത്തുടർന്നാണ് ഈ തീരുമാനം. ഇതോടെ സംസ്ഥാനത്ത് പുതിയ മുഖ്യമന്ത്രിയായി നിലവിലെ ഡെപ്യൂട്ടി മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ചുമതലയേൽക്കാനാണ് സാധ്യത. കോൺഗ്രസ് അധ്യക്ഷനെയും രാഹുൽ ഗാന്ധിയെയും സിദ്ധരാമയ്യ കാണും.






























