Home News Kerala ഇഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണം: പ്രതികൾക്കെതിരെ പൊലീസിനെ ആക്രമിച്ചതിനും കേസെടുക്കും

ഇഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണം: പ്രതികൾക്കെതിരെ പൊലീസിനെ ആക്രമിച്ചതിനും കേസെടുക്കും

Advertisement

തിരുവനന്തപുരം: തലസ്ഥാന ത്ത് ഇന്നലെ ഇഡി ഉദ്യോഗസ്ഥരെ  ആക്രമിച്ച സിപിഎം പ്രവർത്തർക്കെതിരെ മറ്റൊരു കേസ് കൂടി എടുക്കും. പൊലിസിനെ ആക്രമിച്ചതിന്  കേസെടുക്കുന്നത് പരിക്കേറ്റ പൊലീസുകാർ മൊഴി നൽകിയതിൻ്റെ അടിസ്ഥാനത്തിലാകും. ഇന്നലെ അറസ്റ്റിലായ 5 സിപിഎം പ്രവർത്തകരെയും ഇന്ന് റിമാൻ‍‍ഡ് ചെയ്യും. മറ്റ് 2 പ്രതികളെ കൂടി ഇന്ന് അറസ്‌റ്റ ചെയ്തിട്ടുണ്ട്. തലസ്ഥാനത്തുണ്ടായത് പൊലീസിൻ്റെ ഗുരുതരവീഴ്ചയെന്നാണ് കേന്ദ്ര ഇൻ്റലിജൻസ് റിപ്പോര്‍ട്ട്. സംസ്ഥാന ഇൻ്റലിജൻസ് മേധാവിയും റിപ്പോർട്ട് നൽകും.  അതേ സമയം റെയ്ഡിന് എത്തിയ ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണം തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് സിപിഎം. അഞ്ച് വട്ടം മാധ്യമപ്രവർത്തകർ പ്രതികരണം തേടിയിട്ടും മിണ്ടാത്ത മുഖ്യമന്ത്രി വിഡി സതീശന്റെ നിലപാടും ചർച്ചയാകുന്നുണ്ട്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here