25.2 C
Kollam
Sunday 30th August, 2026 | 05:59:42 AM
Home News നായ്ക്കൾ എന്തുകൊണ്ടായിരിക്കും വാഹനങ്ങൾക്ക് പിന്നാലെ ഓടുന്നത്?

നായ്ക്കൾ എന്തുകൊണ്ടായിരിക്കും വാഹനങ്ങൾക്ക് പിന്നാലെ ഓടുന്നത്?

വാഹനങ്ങൾക്കുപിന്നാലെ നായ്ക്കൾ കുരച്ചുകൊണ്ട് ഓടുന്നത് നാം കാണാറുണ്ട്. ഇത് ചിലപ്പോൾ അപകങ്ങൾക്കും കാരണം ആകാറുണ്ട്. വാഹനങ്ങൾ ഓടിക്കുന്നവർ ഒരു തവണയെങ്കിലും ഇത് അനുഭവിച്ച് കാണുമായിരിക്കും. റോ‍ഡരികിൽ ശാന്തമായി നിൽക്കുന്ന നായ്ക്കൾ എന്തുകൊണ്ടായിരിക്കും വാഹനങ്ങൾക്ക് പിന്നാലെ ഓടുന്നത്. ഇതിനുപിന്നിലെ കാരണം പരിശോധിച്ചാലോ.

Also Read:


നായ്ക്കൾക്ക് മനുഷ്യരെക്കാൾ ഘ്രാണശക്തി കൂടുതലാണ്. അതിനാൽ തന്നെ അവരുടെ പ്രദേശത്തു കൂടെ കടന്നുപോകുമ്പോൾ നായ്ക്കൾക്ക് മണം പിടിച്ചെടുക്കാൻ സാധിക്കും. നിങ്ങളുടെ കാർ മറ്റൊരു സ്ഥലത്തു നിന്ന് വരികയാണെങ്കിൽ അവിടെയുള്ള നായ്ക്കളുടെ മണം അതിന്റെ ടയറുകളിൽ പറ്റിപ്പിടിച്ചിട്ടുണ്ടാവും. ആ കാർ ഒരു പുതിയ സ്ഥലത്തെത്തുമ്പോൾ അവിടുത്തെ നായ്ക്കൾ ടയറുകളിലുള്ള ഗന്ധം തിരിച്ചറിയുകയും ചെയ്യും. ആ സമയത്ത് അവർക്ക് തോന്നുക മറ്റ് ഏതെങ്കിലും സ്ഥലത്തുനിന്ന് ഒരു നായ അവരുടെ പ്രദേശത്ത് വന്നിട്ടുണ്ടെന്നാണ്.

അതുകൊണ്ടാണ് അവർ ഉടനെ പിന്നാലെ ഓടുന്നതും വാഹനങ്ങളെ പിന്തുടരുന്നതും. നായ്ക്കൾ തങ്ങളുടെ അതിർത്തി സംരക്ഷിക്കുന്നതുപോലെയാണ് വാഹനങ്ങൾക്കുപിന്നാലെ ഓടുന്നതും കുരയ്ക്കുന്നതും. ഭയവും മുൻകാല അനുഭവങ്ങളും മറ്റൊരു കാരണമായിരിക്കും. അതായത് മുൻപ് വാഹനം തട്ടിയോ ശബ്ദം കേട്ടോ പേടിച്ച നായ്ക്കൾ, പിന്നീട് അത്തരം ശബ്ദം കേൾക്കുമ്പോൾ ഭയം കൊണ്ടോ പ്രതിരോധം എന്ന നിലയ്ക്കോ വാഹനത്തിന് പിന്നാലെ ഓടുന്നതാണ് മറ്റൊരു കാരണം.