Home Blog Page 1371

ബിജെപി നേതാവ് എൽ കെ അധ്വാനിയെ പുകഴ്ത്തി കോൺഗ്രസ് നേതാവ് ശശി തരൂർ

തിരുവനന്തപുരം.ബിജെപി നേതാവ് എൽ കെ അധ്വാനിയെ പുകഴ്ത്തി കോൺഗ്രസ് നേതാവ് ശശി തരൂർ.
മാതൃകാപരമായ സേവന ജീവിതം നയിച്ച ഒരു യഥാർത്ഥ രാഷ്ട്രതന്ത്രജ്ഞനാണു അദ്വാനി എന്നായിരുന്നു തരൂരിന്റെ പ്രശംസ. കുടുംബാധിപത്യത്തിനെതിരായ ലേഖനത്തിൽ പാർട്ടിക്കുള്ളിൽ അമർഷം പകരുന്നതിനിടയാണ് പുതിയ സംഭവം.

എൽ കെ അദ്വാനിയുടെ പിറന്നാൾ ദിവസം അദ്വാനിക്കൊപ്പമുള്ള പഴയ ഫോട്ടോ പങ്കുവെച്ചായിരുന്നു തരൂർ ജൻമദിനാശംസ നേർന്നത്. പോസ്റ്റിൽ അദ്വാനിയുടെ പൊതുസേവനത്തോടുള്ള പ്രതിബദ്ധതയെ തരൂർ പ്രശംസിച്ചു.പൊതുസേവനത്തോടുള്ള അദ്വാനിയുടെ അചഞ്ചലമായ പ്രതിബദ്ധത, എളിമ, മാന്യത, ആധുനിക ഇന്ത്യയുടെ പാത രൂപപ്പെടുത്തുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് എന്നിവ ഒരിക്കലും മായ്ക്കാൻ പറ്റാത്തതാണെന്നും തരൂർ എക്സിൽ കുറിച്ചു.അദ്വാനിയെ ഒരു യഥാർത്ഥ രാഷ്ട്രതന്ത്രജ്ഞൻ എന്ന് വിശേഷിപ്പിച്ച തരൂർ അദ്ദേഹത്തിന്റെ സേവന ജീവിതം മാതൃകാപരമാണ് എന്നും അഭിപ്രായപ്പെട്ടു. തരൂരിന്റെ പോസ്റ്റിനെ വിമർശിച്ച് സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ സഞ്ജയ് ഹെഗ്ഡെ രംഗത്തുവന്നിരുന്നു.രാമക്ഷേത്ര നിർമാണത്തിനായി ആഹ്വാനം ചെയ്ത രഥയാത്രയിൽ അദ്വാനിയുടെ പങ്ക് പൊതുസേവനമായി കണക്കാക്കാനാവില്ലെന്നാണ് ഹെഗ്ഡെ വിമർശിച്ചത്. ഈ രാജ്യത്ത് വെറുപ്പിന്റെ വ്യാളി വിത്തുകൾ പാകുന്നത് പൊതുസേവനമ​ല്ലെന്നും അദ്ദേഹം മറുപടി നൽകി.എന്നാൽ അതിനു ശേഷവും താൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു​വെന്നാണ് തരൂർ വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം ഗാന്ധി കുടുംബത്തിനെതിരെ തരൂർ എഴുതിയ ലേഖനം വലിയ അമർഷമാണ് പാർട്ടിക്ക് അകത്ത് ഉണ്ടാക്കിയത്. കുടുംബാധിപത്യത്തിനെതിരായ പോസ്റ്റിനെതിരെ കോൺഗ്രസ്‌ നേതാക്കൾ തന്നെ പരസ്യമായി രംഗത്തെത്തിയിരുന്നു

ഹോസ്റ്റൽ മുറിയിൽ പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോതമംഗലം. നെല്ലി കുഴിയിൽ ഹോസ്റ്റൽ മുറിയിൽ പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഒന്നാംവർഷ ബി ബി എ വിദ്യാർത്ഥിയും ഇടുക്കി മാങ്കുളം സ്വദേശമായ നന്ദന ഹരിയാണ് മരിച്ചത്. പെൺകുട്ടിയുടെ മരണത്തിൽ ദുരൂഹതയില്ല എന്ന് പോലീസ് പറഞ്ഞെങ്കിലും സമഗ്ര അന്വേഷണം വേണമെന്ന് മാതാപിതാക്കളും കോളേജ് അധികൃതരും ആവശ്യപ്പെട്ടു.

ഞായറാഴ്ച രാവിലെ 8 30 ഓടുകൂടിയാണ് നെല്ലിക്കുഴി ഇന്ദിരാഗാന്ധി ആർട്സ് & സയൻസ് കോളേജിന്റെ ഹോസ്റ്റൽ മുറിയിൽ പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ഇടുക്കി മാങ്കുളം സ്വദേശിയുമായ നന്ദന ഹരിയാണ് മരിച്ചത്. അവധി ദിവസം കഴിഞ്ഞ് ഹോസ്റ്റലിലേക്ക് എത്തിയ സഹപാഠിയാണ് ഫാനിൽ തൂങ്ങിയ നിലയിൽ നന്ദനയെ ആദ്യം കാണുന്നത്. കോളേജ് അധികൃതർ അറിയിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസും നന്ദനയോടൊപ്പം സ്ഥലത്തെത്തി. സംഭവത്തിൽ വിശദമായി അന്വേഷണം വേണമെന്നും ഇനി ആർക്കും ഇത്തരം സംഭവമുണ്ടാകരുത് എന്നും നന്ദനയുടെ പിതാവ് ഹരി.

ക്യാമ്പസിലോ ഹോസ്റ്റലിലോ മന്ദനയെക്കുറിച്ച് ആർക്കും ഭിന്നഭിപ്രായം ഇല്ല എന്നും, രാത്രി ഉറങ്ങുന്നതിനു മുമ്പ് വരെ ഫോൺ വിളിക്കുന്നത് കണ്ടതായി ഹോസ്റ്റൽ മെട്രൻ പറഞ്ഞിരുന്നതായി കോളേജ് പ്രിൻസിപ്പൽ.

മരിക്കുന്നതിനുമുമ്പ് നന്ദന ഇൻസ്റ്റഗ്രാം ഐഡിയിലെ മുഴുവൻ പോസ്റ്റുകളും ഡിലീറ്റ് ചെയ്തതായി കണ്ടെത്തി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം വിശദമായ അന്വേഷണം ആരംഭിക്കുമെന്ന് കോതമംഗലം പോലീസ് അറിയിച്ചു. കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി

യുവാക്കൾക്ക് ക്രൂരമർദ്ദനം;ഒളിവിലായിരുന്ന പ്രതി നാഗാലാൻഡിൽ നിന്ന് പിടിയിൽ

ശാസ്താംകോട്ട:ചക്കുവള്ളിയിൽ വച്ച് യുവാക്കളെ സംഘം ചേർന്ന് ക്രൂരമായി മർദ്ദിച്ച കേസിൽ ഒളിവിലായിരുന്ന പ്രതിയെ നാഗാലാൻഡിലെ ദിമാപൂരിൽ നിന്ന് ശൂരനാട് പോലീസ് പിടികൂടി.ശൂരനാട്,ശാസ്താംകോട്ട പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയായ മൈനാഗപ്പള്ളി വേങ്ങ റെയിൽവേ സ്റ്റേഷന് സമീപം ഗായത്രി ഭവനത്തിൽ ടാറ്റു അപ്പു എന്ന് വിളിക്കുന്ന ധനുഷ് ആണ് പിടിയിലായത്.കഴിഞ്ഞ മെയ് 28നാണ് രാത്രിയിലാണ് സംഭവം നടന്നത്.ചക്കുവള്ളിയിലുള്ള പങ്കാളിസ് എന്ന ക്ലബ്ബിന് സമീപം വെച്ച് ചക്കുവള്ളി സ്വദേശികളായ യുവാക്കളെ കാറിലും മറ്റു വാഹനങ്ങളിലുമായി എത്തിയ പ്രതികൾ ഇടിച്ചു വീഴ്ത്താൻ ശ്രമിക്കുകയും ഒഴിഞ്ഞുമാറിയ യുവാക്കളെ മുളക് സ്പ്രേ മുഖത്ത് അടിച്ച ശേഷം കമ്പി വടികൊണ്ട് അടിച്ചും ബിയർ കുപ്പി ഉപയോഗിച്ച് തലക്കടിച്ചും,രക്ഷപ്പെടാൻ ശ്രമിച്ച യുവാക്കളെ ചുടുകട്ട എറിഞ്ഞു വീഴ്ത്തിയ ശേഷം വീണ്ടും മാരകമായി ഉപദ്രവിക്കുകയുമായിരുന്നു.തുടർന്ന് പ്രതികൾ ചേർന്ന് പെട്രോൾ പമ്പിന് സമീപത്തു വച്ച് മറ്റൊരു യുവാവിനെയും ക്രൂരമായി മർദ്ദിച്ചു പരിക്കേൽപ്പിച്ചു.പിന്നീട് സംഭവസ്ഥലത്ത് നിന്നും കടന്നുകളഞ്ഞ പ്രതികളിൽ ഭൂരിഭാഗത്തെയും പോലീസ് അന്വേഷിച്ച് കണ്ടെത്തി അറസ്റ്റ് ചെയ്യുകയുണ്ടായി.സ്ഥലം വിട്ട ധനുഷിനെ കണ്ടെത്തുന്നതിന് ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപിന്റെ നിർദ്ദേശപ്രകാരം ശാസ്താംകോട്ട ഡിവൈഎസ്പി മുകേഷ് ജി.ബി, എസ്എച്ച്ഒ ജോസഫ് ലിയോണിന്റെ നേതൃത്വത്തിൽ എസ്ഐ ദീപു പിള്ള,എസ്ഐ മാരായ രാജേഷ്,പ്രദീപ്,സതീശൻ,സിപിഒ അരുൺ ബാബു,മുഹമ്മദ് അനസ് എന്നിവരടങ്ങിയ സംഘത്തെ നിയോഗിച്ചു.സംഘം രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് പ്രതിയുടെ ജോലിയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ചു നടത്തിയ വിശദമായ അന്വേഷണത്തിൽ, നാഗാലാൻഡിൽ കഴിഞ്ഞു വരുന്നതായി സൂചനകൾ ലഭിക്കുകയുണ്ടായി.തുടർന്ന്
എസ്ഐ സതീശന്റെ നേതൃത്വത്തിലുള്ള പോലീസ് ഭീമാപുരിൽ ക്യാമ്പ് ചെയ്തു തിരച്ചിൽ ആരംഭിച്ചു.ദിമാപൂരിലെ ബാങ്ക് കോളനി എന്നറിയപ്പെടുന്ന പ്രദേശത്ത് നാഗാലാൻഡ് സ്വദേശിയെന്ന് കരുതുന്ന വിധത്തിൽ വേഷപ്പകർച്ച നടത്തി നാഗാലാൻഡ് സ്വദേശിനിയായ സുഹൃത്തിനോടൊപ്പം കഴിഞ്ഞു വരികയായിരുന്ന ധനുഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.പ്രതിയെ ദിമാപൂർ കോടതിയിൽ ഹാജരാക്കിയ ശേഷം നാട്ടിലെത്തിച്ച് ശാസ്താംകോട്ട കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

മാര്‍ച്ച് 31നു മുമ്പ് ഇ-കെവൈസി പുതുക്കണം; പുതുക്കാത്ത ഗാര്‍ഹിക സിലിണ്ടറുകളുടെ സബ്സിഡി റദ്ദായേക്കാം

എല്‍പിജി പാചകവാതക ഗാര്‍ഹിക സിലിണ്ടറിന്റെ കെവൈസി പുതുക്കണമെന്ന് പൊതുമേഖല എണ്ണക്കമ്പനികള്‍. ലഭിക്കുന്ന സബ്സിഡി നിലനിര്‍ത്താന്‍ എല്ലാ വര്‍ഷവും പുതുക്കണമെന്നാണ് തീരുമാനം. പ്രധാനമന്ത്രി ഉജ്വല യോജന പദ്ധതിയിലുള്‍പ്പെട്ട (പിഎംയുവൈ) ഉപയോക്താക്കള്‍ 2026 മാര്‍ച്ച് 31നു മുന്‍പ് കെവൈസി പുതുക്കണം എന്നാണ് നിര്‍ദേശം. ഇ കെവൈസി പൂര്‍ത്തിയാക്കാത്തവര്‍ക്ക് സബ്സിഡിക്ക് അര്‍ഹതയുണ്ടാകില്ലെന്ന് പെട്രോളിയം മന്ത്രാലയവും വ്യക്തമാക്കി. വീടുകളില്‍ ഉപയോഗിക്കുന്ന 14.2 കിലോഗ്രാം എല്‍പിജി സിലിണ്ടറുകള്‍ക്കാണ് പരിശോധന നിര്‍ബന്ധമാക്കിയത്. കെവൈസി പൂര്‍ത്തിയാക്കിയില്ലെങ്കില്‍, എട്ടാമത്തെയും ഒമ്പതാമത്തെയും സിലിണ്ടറുകള്‍ക്കുള്ള സബ്‌സിഡി തടഞ്ഞുവയ്ക്കും. മാര്‍ച്ച് 31 ന് മുമ്പ് ചെയ്താല്‍, സബ്‌സിഡി തിരികെ ലഭിക്കും. തീയതിക്കുള്ളില്‍ അപ്‌ഡേറ്റ് ചെയ്തില്ലെങ്കില്‍, സബ്‌സിഡി റദ്ദാക്കപ്പെടും.
നേരത്തെ ബയോമെട്രിക് അപ്ഡേഷന്‍ പൂര്‍ത്തിയാക്കിയവരും കെവൈസി അപ്ഡേഷന്‍ മാര്‍ച്ച് 31ന് അകം പൂര്‍ത്തിയാക്കണം. അല്ലാത്തപക്ഷം സാമ്പത്തിക വര്‍ഷത്തിലെ 8, 9 റീഫില്ലുകളുടെ സബ്സിഡിക്ക് യോ?ഗ്യതയുണ്ടാവില്ല. അടുത്ത ഘട്ടത്തില്‍ സബ്സിഡി പൂര്‍ണമായും റദ്ദാകുമെന്നുമാണ് അറിച്ചിരിക്കുന്നത്. ഗാര്‍ഹിക സിലിണ്ടറിന് 9 റീഫില്ലുകള്‍ക്കും ഓരോന്നിനും 300 രൂപയാണ് സബ്സിഡിയായി ലഭിക്കുക. പണം യഥാര്‍ഥ ഉടമകള്‍ക്ക് ലഭിക്കുന്നു എന്ന് ഉറപ്പാക്കാനാണ് അപ്ഡേഷന്‍ എന്നാണ് കമ്പനി വാദം.

LPG e-KYC എങ്ങനെ അപ്‌ഡേറ്റ് ചെയ്യാന്‍

ഇന്ത്യന്‍ ഓയില്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം എന്നിവയുടെ ഉപഭോക്താക്കള്‍ക്ക് കമ്പനിയുടെ മൊബൈല്‍ ആപ്പ് ഉപയോഗിച്ച് അവരുടെ ഇ-കെവൈസി അപ്ഡേറ്റ് ചെയ്യാം. സേവനത്തിന് യാതൊരു നിരക്കും ഈടാക്കില്ല. വെബ്‌സൈറ്റ്: http://www.pmuy.gov.in/e-kyc.html. സംശയങ്ങള്‍ക്ക് 1800 2333555 എന്ന ടോള്‍ഫ്രീ നമ്പറില്‍ ബന്ധപ്പെടാം.

ഭർതൃവീട്ടിൽ യുവതി ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ;കൊലപാതകമെന്ന് ബന്ധുക്കൾ

ശാസ്താംകോട്ട:കൊല്ലം സ്വദേശിയായ യുവതിയെ ആലപ്പുഴയിലെ ഭർതൃവീട്ടിൽ ദുരുഹ സാഹചര്യത്തിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്ത്.ആലപ്പുഴ പുന്നപ്ര അറവുകാട് ക്ഷേത്രത്തിന് സമീപം അജിത്തിൻ്റെ ഭാര്യയും കൊല്ലം ശൂരനാട് വടക്ക് പടിഞ്ഞാറ്റ കിഴക്ക് പുതുപ്പറമ്പിൽ ഹൗസിൽ പ്രകാശൻ്റെ മകളുമായ രേഷ്മയെ (29) കഴിഞ്ഞ ദിവസമാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.മരണവിവരം രേഷ്മയുടെ വീട്ടുകാരെ യഥാസമയം അറിയിക്കാൻ പോലും ഭർത്താവും ബന്ധുക്കളും തയ്യാറായില്ലത്രേ.സംഭവ ദിവസം നിരവധി തവണ മകളെയും മരുമകനെയും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.കുട്ടിക്ക് സുഖമില്ലെന്നും വേഗം അറവുകാട് എത്തണമെന്നും കോതമംഗലത്തുള്ള തൻ്റെ ബന്ധു അറിയിച്ചത് അനുസരിച്ച് എത്തിയപ്പോൾ നിലത്ത് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടതെന്നും,ഈ സമയം ഭർത്താവ് ഉൾപ്പെടെ ബന്ധുക്കളാരും അവിടെ ഉണ്ടായിരുന്നില്ലെന്നും പിതാവ് പ്രകാശൻ പറയുന്നു.പോലീസും നാട്ടുകാരും മാത്രമാണ് സ്ഥലത്ത് ഉണ്ടായിരുന്നത്.തുടർന്ന് ആലപ്പുഴ എസ്.പിയും തഹസീൽദാരും എത്തുകയും മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം രേഷ്മയുടെ മൃതദേഹം ശൂരനാട്ടെ വീട്ടിലെത്തിച്ചപ്പോൾ അന്ത്യകർമ്മങ്ങളിൽ പോലും ഭർത്താവും കുടുംബവും പങ്കെടുത്തില്ല.അന്ത്യകർമ്മങ്ങൾ ചെയ്യാൻ മകനെ വിട്ടുനൽകാൻ ഭർതൃവീട്ടുകാർ ആദ്യം തയ്യാറായിരുന്നില്ല.പോലീസുമായി ധാരണയുണ്ടാക്കിയ ശേഷമാണ് രാത്രി 11 മണിക്ക് തന്നെ തിരിച്ച് നൽകണം എന്ന വ്യവസ്ഥയിൽ കുട്ടിയെ എത്തിച്ചതെന്നും ബന്ധുക്കൾ പറയുന്നു.ഭർതൃവീട്ടിലെ കൊടിയ പീഡനവും ഭർത്താവിൻ്റെ വഴിവിട്ട ബന്ധങ്ങളുമാണ് മരണത്തിന് കാരണമായതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.​രേഷ്മ എഴുതിയ കത്തുകൾ,വോയിസുകൾ,ഫോൺ കോളുകൾ എന്നിവയിലെല്ലാം ഭർതൃ വീട്ടിലെ കൊടിയ പീഡനങ്ങൾ വിവരിക്കുന്നുണ്ട്.ഭർത്താവിൻ്റെ വഴിവിട്ട ബന്ധങ്ങൾ തെളിവുസഹിതം പലതവണ
രേഷ്മ പിടികൂടിയിരുന്നു എന്നും വീട്ടുകാർ ആരോപിക്കുന്നു.മൈക്രോ ഫിനാൻസ് സ്ഥാപനത്തിലെ കളക്ഷൻ ഏജൻ്റ് കൂടിയായിരുന്ന രേഷ്മയ്ക്ക് ഭക്ഷണം പോലും നൽകിയിരുന്നില്ല.വിവാഹ ബന്ധം വേർപ്പെടുത്തി പോകണമെന്നും അല്ലാത്തപക്ഷം നായയെ പോലെ കഴിയേണ്ടി വരുമെന്നും ഭർത്താവ് ഭീഷണി മുഴക്കുമായിരുന്നുവത്രേ.എന്തു സംഭവിച്ചാലും ഒരിക്കലും താൻ ആത്മഹത്യ ചെയ്യില്ലെന്ന് മകൾ പറഞ്ഞിട്ടുണ്ടെന്നും ഇതിനാലാണ് ദൂരുഹത ആരോപിക്കുന്നതെന്നും പിതാവ് വ്യക്തമാക്കി.രേഷ്മയുടെ കൊലയാളികൾ ഭർത്താവും കുടുംബവുമാണ് എന്നതിൽ യാതൊരു സംശയവുമില്ലെന്നും സംഭവത്തിൽ
സമഗ്രാന്വേഷണം നടത്തി ആരോപണ വിധേയർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.

തദ്ദേശ പോരിനൊരുങ്ങി ബിജെപി…. മുന്‍ ഡിജിപി ആര്‍. ശ്രീലേഖ, വി. വി. രാജേഷ് എന്നിവര്‍ മത്സരരംഗത്ത്

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ തദ്ദേശ പോരിനൊരുങ്ങി ബിജെപി. ഇതിന്റെ ഭാഗമായി ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ബിജെപി പ്രഖ്യാപിച്ചു. 67 സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. ബിജെപി നേതാവ് വി.വി. രാജേഷ്, മുന്‍ ഡിജിപി ആര്‍. ശ്രീലേഖ തുടങ്ങിയവര്‍ മത്സരരംഗത്തുണ്ട്. വി. വി. രാജേഷ് കൊടുങ്ങാനൂരിലും ആര്‍. ശ്രീലേഖ ശാസ്തമംഗലം വാര്‍ഡിലും മത്സരിക്കും.
പാളയത്ത് മുന്‍ അത്ലറ്റ് പദ്മിനി തോമസും തമ്പാനൂരില്‍ മുന്‍ കോണ്‍ഗ്രസ് നേതാവ് തമ്പാനൂര്‍ സതീഷും ആത്മഹത്യ ചെയ്ത തിരുമല അനിലിന്റെ വാര്‍ഡില്‍ ദേവിമ. പി.എസും മത്സരിക്കും. കരുമത്ത് ആശാനാഥിനെയും നേമത്ത് എം. ആര്‍. ഗോപനെയും ബിജെപി രംഗത്തിറക്കി. കോണ്‍ഗ്രസ് നേതാവ് കെ.എസ്. ശബരീനാഥനെതിരെ മത്സരിക്കുന്ന സ്ഥാനാര്‍ഥിയെ ബിജെപി പ്രഖ്യാപിച്ചിട്ടില്ല. കവടിയാറില്‍ അടുത്ത ഘട്ടത്തില്‍ മാത്രമായിരിക്കും പ്രഖ്യാപനം.
സ്ഥാനാര്‍ത്ഥികളെ ചൊല്ലിയുള്ള തര്‍ക്കം ബിജെപിയില്‍ രൂക്ഷമായിരുന്നു. തര്‍ക്കത്തിനൊടുവില്‍ നേമം ഏരിയാ പ്രസിഡന്റ് ചുമതലയില്‍ നിന്നും എം. ജയകുമാര്‍ രാജിവെച്ചിരുന്നു. കഴിഞ്ഞതവണ പൊന്നുമംഗലം വാര്‍ഡില്‍ നിന്ന് വിജയിച്ച എം.ആര്‍. ഗോപനെ ഇത്തവണ നേമത്ത് പരിഗണിച്ചേക്കുമെന്ന സൂചനകള്‍ക്കിടെയായിരുന്നു രാജി. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ ഇത് വ്യക്തമാകുകയും ചെയ്തു.

ജപ്പാനില്‍ ഭൂകമ്പം, സുനാമി മുന്നറിയിപ്പ്‌

ഞായറാഴ്ച വൈകുന്നേരം ജപ്പാന്‍ തീരത്ത് ഉണ്ടായ ഭൂകമ്പം 6.7 തീവ്രത രേഖപ്പെടുത്തി. സമുദ്രത്തിലുണ്ടായ ഭൂകമ്പത്തെ തുടര്‍ന്ന് ഇവാട്ടെ പ്രിഫെക്ചര്‍ പ്രവിശ്യയില്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കയാണ്.
ഇവാട്ടെ പ്രിഫെക്ചറിലെ ഒഫുനാറ്റോ നഗരത്തിലെ തീരപ്രദേശങ്ങളിലെ 2,825 വീടുകളിലെ ആളുകളോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദ്ദേശം നല്‍കി. കമൈഷി നഗരം, ഒട്‌സുച്ചി പട്ടണം, റികുസെന്റകട്ട നഗരം എന്നിവയുള്‍പ്പെടെ മറ്റ് മുനിസിപ്പാലിറ്റികള്‍ കടല്‍ഭിത്തികള്‍ക്ക് പുറത്തുള്ള പ്രദേശങ്ങളിലെ ആളുകളോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദ്ദേശം നല്‍കി.
ഒരു മീറ്റര്‍ വരെ ഉയരമുള്ള തിരമാലകള്‍ പ്രവചിക്കപ്പെട്ടതായി ഏജന്‍സി അറിയിച്ചു. ഇതേ പ്രദേശങ്ങളില്‍ 10 അനുബന്ധ ചലനങ്ങള്‍ കൂടി ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. അതില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഒരു ഭൂകമ്പവും ഉള്‍പ്പെടുന്നു.
തൊഹോകു ഷിങ്കന്‍സെന്‍ പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം നിലച്ചു. ഷിന്‍-അമോറി സ്റ്റേഷനുകള്‍ക്കിടയില്‍ റെയില്‍ ഗതാഗതം നിര്‍ത്തി. മിയാഗി പ്രിഫെക്ചറിലെ ഒനാഗാവ നഗരത്തില്‍ ഒരു ആണവ നിലയവും പ്രവര്‍ത്തിക്കുന്നുണ്ട്.
തീരത്ത് നിന്ന് മാറിത്താമസിക്കാനും പ്രദേശത്ത് ഉണ്ടായേക്കാവുന്ന തുടര്‍ചലനങ്ങള്‍ക്കും സുനാമി തിരമാലകള്‍ക്കും എതിരെ ജാഗ്രത പാലിക്കാനും പ്രധാനമന്ത്രി സനേ തകായിച്ചി മുന്നറിയിപ്പ് നല്‍കി. അടുത്ത കുറച്ച് ദിവസങ്ങളില്‍ സമാനമായതോ അതിലും ശക്തമായതോ ആയ ഭൂകമ്പങ്ങള്‍ ഉണ്ടാകുമെന്ന് കാലാവസ്ഥാ ഏജന്‍സി മുന്നറിയിപ്പ് പുറപ്പെടുവച്ചിട്ടുണ്ട്

പ്രസവ ശേഷം അണുബാധ; തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ യുവതി മരിച്ചു

തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രസവിച്ച ശേഷം യുവതി മരിച്ചത് ആശുപത്രിയില്‍ നിന്നുള്ള അണുബാധ മൂലമെന്ന ആരോപണവുമായി ബന്ധുക്കള്‍. പ്രസവത്തിന് ശേഷം നാല് ദിവസത്തിനുള്ളില്‍ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് തിരുവനന്തപുരം കരിക്കകം സ്വദേശിനിയായ ശിവപ്രിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.
ശിവപ്രിയയുടെ മരണത്തെ തുടര്‍ന്ന് കുടുംബവും നാട്ടുകാരും ആശുപത്രിക്ക് മുമ്പില്‍ പ്രതിഷേധിക്കുകയാണ്. പ്രസവത്തിന് ശേഷം ആശുപത്രി വിട്ട യുവതിയെ നാല് ദിവസങ്ങള്‍ക്ക് ശേഷം പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രാഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് യുവതിയെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ഇന്ന് ഉച്ചയോടെ മരണപ്പെടുകയായിരുന്നു. കഴിഞ്ഞ മാസം 22നാണ് പ്രസവവേദനയെ തുടര്‍ന്ന് ശിവപ്രിയയെ എസ് എ ടി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പ്രസവം നടന്നതിന് ശേഷം മൂന്ന് ദിവസം ആശുപത്രിയില്‍ തുടരുകയും ചെയ്തിരുന്നു. 25നാണ് ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയത്. വീട്ടിലെത്തിയതിന് തൊട്ടുപിന്നാലെ പനിയും ശാരീരികാസ്വാസ്ഥ്യങ്ങളും അനുഭവപ്പെട്ടതോടെ വീണ്ടും തിരികെ എസ് എ ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശരീരത്തില്‍ അണുബാധയുണ്ടെന്നും എത്രയും വേഗം ഐ സി യുവില്‍ പ്രവേശിപ്പിക്കണമെന്നും പറഞ്ഞതോടെ ഐ സി യുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ നിന്നാണ് അണുബാധയേറ്റതെങ്കില്‍ എന്തുകൊണ്ട് നേരത്തെ പറഞ്ഞില്ല എന്നാണ് കുടുംബം ചോദിക്കുന്നത്. ചികിത്സാപ്പിഴവ് സംഭവിച്ചിട്ടുണ്ടെന്ന പരാതിയെ സാധൂകരിക്കുന്ന തെളിവുകള്‍ കുടുംബത്തിന്റെ പക്കലുണ്ടെന്നാണ് സൂചന. മരണത്തെ തുടര്‍ന്ന് കുടുംബവും നാട്ടുകാരും ആശുപത്രിക്ക് മുമ്പില്‍ പ്രതിഷേധിക്കുകയാണ്.

ഇന്ത്യയില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ട മൂന്ന് ഐഎസ് ഭീകരര്‍ അറസ്റ്റില്‍

ഇന്ത്യയില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ട മൂന്ന് ഐഎസ് ഭീകരര്‍ അറസ്റ്റില്‍. അഹമ്മദാബാദില്‍ നിന്നാണ് ഐഎസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മൂന്ന് ഭീകരരെ ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒരു വര്‍ഷമായി ഇവര്‍ എടിഎസിന്റെ നിരീക്ഷണത്തിലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
രാജ്യത്തുടനീളം ഭീകരാക്രമണങ്ങള്‍ നടത്താനായിരുന്നു ഇവര്‍ പദ്ധതിയിട്ടത്. ഇതിനായി ആയുധങ്ങള്‍ വിതരണം ചെയ്യാനാണ് ഇവര്‍ ഗുജറാത്തിലെത്തിയത്. അറസ്റ്റിലായ മൂന്നുപേരും രണ്ട് വ്യത്യസ്ത മൊഡ്യൂളുകളില്‍ പ്രവര്‍ത്തിക്കുന്നവരാണ്. അവര്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ട സ്ഥലങ്ങള്‍, പ്രത്യേക കേന്ദ്രങ്ങള്‍ എന്നിവയെപ്പറ്റി അന്വേഷിച്ചു വരികയാണെന്ന് എടിഎസ് സൂചിപ്പിച്ചു.
ഈ വര്‍ഷം ആദ്യം, ഭീകരസംഘടനായ അല്‍ ഖ്വയ്ദയുടെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ വിഭാഗമായ എക്യുഐഎസില്‍പ്പെട്ട അഞ്ചുപേരെ ഗുജറാത്ത് എടിഎസ് അറസ്റ്റ് ചെയ്തിരുന്നു. പാകിസ്ഥാനി ഇടനിലക്കാരുമായി ബന്ധമുള്ള ഒരു ഓണ്‍ലൈന്‍ ഭീകര മൊഡ്യൂളില്‍ അംഗമായ ഒരു സ്ത്രീയും ബംഗളൂരുവില്‍ നിന്നും അറസ്റ്റിലായിരുന്നു. അറസ്റ്റിലായ പ്രധാന പ്രതികളിലൊരാളായ സീഷാന്‍ അലിയുടെ കയ്യില്‍ നിന്നും സെമി-ഓട്ടോമാറ്റിക് പിസ്റ്റളും വെടിയുണ്ടകളും അടക്കം പിടിച്ചെടുത്തിരുന്നു.

യുവതിയുമായി കുഞ്ഞിന്റെ അമ്മയ്ക്ക് ലൈംഗികബന്ധം, തടസ്സമായിരുന്ന കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

6 മാസം മാത്രം പ്രായമുള്ള കുഞ്ഞ് തൊണ്ടയില്‍ പാല്‍ കുരുങ്ങി മരിച്ച സംഭവം അന്വേഷണത്തിനൊടുവിൽ ചെന്നെത്തിയത് ഞെട്ടിപ്പിക്കുന്ന കൊലപാതകത്തിലേക്ക്.
തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയില്‍ ആണ് സംഭവം. കുട്ടിയെ കൊന്നത് അമ്മയും ലെസ്ബിയന്‍ പങ്കാളിയും ചേര്‍ന്നാണെന്ന് പൊലീസ് കണ്ടെത്തി. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിന്റേത് സ്വാഭാവിക മരണമല്ലെന്നും കൊന്നതാണെന്നും ആരോപിച്ച് കുട്ടിയുടെ പിതാവ് രംഗത്തെത്തിയതിന് പിന്നാലെയാണ് വിവരം പുറത്തായത്.

മുലയൂട്ടുന്നതിനിടെ തൊണ്ടയില്‍ പാല്‍ കുരുങ്ങിയാണ് കുഞ്ഞ് മരിച്ചതെന്ന് അമ്മ പറഞ്ഞിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്തെങ്കിലും, പൊലീസ് പോസ്റ്റ്‌മോർട്ടം നടത്തിയിരുന്നില്ല. പിന്നീട് കുട്ടിയെ അവരുടെ കൃഷിഭൂമിയിൽ അടക്കം ചെയ്തിരുന്നു, ഇതിന് പിന്നാലെ കുട്ടിയുടെ പിതാവ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്ത് വന്നത്.

മരണം കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷം, കുട്ടിയുടെ അമ്മയും മറ്റൊരു സ്ത്രീയും തമ്മില്‍ ശാരീരിക ബന്ധമുണ്ടെന്ന് ആരോപിച്ച് അച്ഛന്‍ രംഗത്തെത്തുകയായിരുന്നു. ഇവരുടെ ചാറ്റും ഒരുമിച്ചുള്ള സ്വകാര്യ ഫോട്ടോകളും വീഡിയോകളും ശേഖരിച്ച് കുട്ടിയുടെ പിതാവ് പൊലീസിനെ സമീപിച്ചു. കുഞ്ഞിനെ അമ്മ ഉപദ്രവിച്ചതെന്ന് സംശയിക്കുന്നതായി അദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. ഇതേത്തുടർന്ന് ഉദ്യോഗസ്ഥർ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തിയപ്പോഴാണ് കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്.