Home Blog Page 1285

വിധി കേട്ട ദിലീപ് നേരെ പോയത് എളമക്കരയിലേക്ക്, രാമൻപിള്ളയെ നേരിൽ കണ്ട് നന്ദി അറിയിച്ചു; ആലുവയിലെ വീട്ടിൽ സ്വീകരണമൊരുക്കി കുടുംബം

നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട നടൻ ദിലീപ്, അഭിഭാഷകൻ രാമൻ പിള്ളയെ സന്ദർശിച്ച് നന്ദി അറിയിച്ചു. തുടർന്ന് ആലുവയിലെ വീട്ടിലെത്തിയ ദിലീപിനെ ഭാര്യ കാവ്യാ മാധവനും മകളും ചേർന്ന് സ്വീകരിച്ചു, ആരാധകർ വീടിന് പുറത്ത് കേക്ക് മുറിച്ച് ആഘോഷിച്ചു

രാമൻ പിള്ളയോട് നന്ദി പറഞ്ഞ് ദിലീപ്

നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട ദിലീപിനൊപ്പം അതിസന്തോഷത്തിലാണ് ആരാധകരും കുടുംബങ്ങളും. കോടതി മുറിയിൽ വിധിയറിഞ്ഞ ശേഷം ദിലീപ് നേരെ പോയത് തൻ്റെ അഭിഭാഷകനായ കേരള ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ രാമൻ പിള്ളയെ കാണാനാണ്

അഭിഭാഷകൻ രാമൻ പിള്ള കോടതിയിൽ എത്തിയില്ല

വിധി കേൾക്കാൻ അഡ്വ രാമൻപിള്ള കോടതിയിൽ എത്തിയിരുന്നില്ല. അസുഖ ബാധിതനായി വീട്ടിൽ വിശ്രമിക്കുന്ന അദ്ദേഹത്തെ വിധി കേട്ടതിന് പിന്നാലെ ദിലീപ് വീട്ടിലെത്തി കണ്ടു. പരസ്പരം കെട്ടിപ്പിടിച്ച് സന്തോഷം പങ്കുവച്ച ശേഷം അഭിഭാഷകൻ്റെ കൈ ചേർത്തുപിടിച്ച് തൻ്റെ നന്ദി നടൻ അറിയിച്ചു.

കള്ളക്കേസെന്ന് ദിലീപിൻ്റെ അഭിഭാഷകൻ

കാലിന് പരിക്കേറ്റ് എളമക്കരയിലെ വീട്ടിൽ വിശ്രമിക്കുകയാണ് അഡ്വ.രാമൻപിള്ള. ഇത്തരത്തിൽ ഒരു തെളിവുമില്ലാത്ത കേസ് താൻ തന്‍റെ പ്രൊഫഷണൽ ജീവിതത്തിൽ കണ്ടിട്ടില്ല എന്നാണ് ബി രാമൻപിള്ള പറഞ്ഞത്. തികഞ്ഞ കള്ളക്കേസ് പ്രോസിക്യൂഷൻ കെട്ടിച്ചമച്ചെന്നും രാമൻ പിള്ള ആരോപിച്ചു.

ശേഷം ആലുവയിലെ വീട്ടിലേക്ക്

അഭിഭാഷകനോട് നന്ദി പറഞ്ഞ് എളമക്കരയിൽ നിന്ന് ആലുവയിലെ പത്മസരോവരം വീട്ടിലേക്കാണ് ദിലീപ് പോയത്.

വീട്ടിലും ആഘോഷം

ആലുവയിലെ പത്മസരോവരം വീട്ടിലെത്തിയ ദിലീപിനെ കെട്ടിപ്പിടിച്ച് ചുംബിച്ചാണ് ഭാര്യ കാവ്യാ മാധവനും മകളും സ്വീകരിച്ചത്.


ആരാധകരും ആഘോഷത്തിൽ

ദിലീപിന്റെയും കാവ്യയുടെയും ചിത്രം പതിച്ച കേക്ക് മുറിച്ചും ലഡു വിതരണം ചെയ്തുമാണ് ദിലീപ് ആരാധകർ വിധിയെ സ്വാഗതം ചെയ്തത്.

ആലുവയിലെ വീടിന് പുറത്ത് ആരാധകർ വൻ സ്വീകരണം താരത്തിനൊരുക്കിയിരുന്നു. കുടുംബാംഗങ്ങൾ വിളക്ക് കൊളുത്തിയാണ് വീടിനകത്തേക്ക് ദിലീപിനെ സ്വീകരിച്ചത്.

നടി ആക്രമിക്കപ്പെട്ട കേസിൽ എന്ത് നീതിയെന്ന് പാർവതി തിരുവോത്ത്; മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണെന്നും പ്രതികരണം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ വെറുതെ വിട്ട സംഭവത്തിൽ പ്രതികരണവുമായി നടി പാർവതി തിരുവോത്ത്. കോടതിയിൽ നിന്നുണ്ടായത് എന്ത് നീതിയെന്ന് പാർവതി തിരുവോത്ത് ചോദിച്ചു. മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണിതെന്നും പാർവതി തിരുവോത്ത് പറഞ്ഞു. നിയമം നീതിയുടെ വഴിക്ക് പോകട്ടെയെന്ന താരസംഘടന അമ്മയുടെ പോസ്റ്റിന് പിന്നാലെയാണ് പാർവതി തിരുവോത്തിൻ്റെ പ്രതികരണം.

ദിലീപിനെ വെറുതെ വിട്ടുകൊണ്ടാണ് കോടതി വിധി പറഞ്ഞത്. നിലവിൽ ഒന്നുമുതൽ ആറുവരെയുള്ള പ്രതികളെ കോടതി കുറ്റക്കാരാണെന്നും കണ്ടെത്തി.
വിധിയിൽ സന്തോഷമുണ്ടെന്ന് അമ്മ വൈസ് പ്രസിഡന്‍റ് ലക്ഷ്മി പ്രിയ പറഞ്ഞു. ദിലീപിനെ അമ്മയിൽ തിരിച്ചെടുക്കുന്ന കാര്യത്തിൽ ജനറൽ ബോഡിയാണ് തീരുമാനം എടുക്കേണ്ടതെന്നും കോടതി വിധിയിൽ വ്യക്തിപരമായി സന്തോഷമുണ്ടെന്നും ലക്ഷ്മി പ്രിയ പറഞ്ഞു. ദിലീപ് അങ്ങനെ ചെയ്യില്ല എന്ന് തന്നെയാണ് വിശ്വാസം. രണ്ട് പേരും സഹപ്രവർത്തകരാണ്. വിധിയിൽ സന്തോഷമുണ്ടെന്ന് പറയുന്നത് ഇരയ്‌ക്കൊപ്പം അല്ലെന്ന് അര്‍ത്ഥമില്ലെന്നും വിധി ഉൾപ്പെടെയുള്ള കാര്യങ്ങൾ എക്‌സിക്യുട്ടീവ് ചർച്ച ചെയ്തുവെന്നും ഔദ്യോഗിക പ്രതികരണം ഉടൻ ഉണ്ടാകുമെന്നും ലക്ഷ്മി പ്രിയ പറഞ്ഞു.
ദിലീപിന് കുറ്റവിമുക്തനാക്കിയ വിധിക്ക് പിന്നാലെ അമ്മ ഓഫീസിൽ അടിയന്തര എക്സിക്യൂട്ടീവ് യോഗം ചേര്‍ന്നു. അമ്മ പ്രസിഡന്‍റ് ശ്വേത മേനോൻ അടക്കമുള്ളവര്‍ യോഗത്തിൽ പങ്കെടുത്തു. കോടതി വിധിക്ക് പിന്നാലെ സ്വീകരിക്കേണ്ട തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം ചേര്‍ന്നത്.അതിനിടെ, ദിലീപിനെ ഫെഫ്കയിലും തിരിച്ചെടുക്കാൻ നടപടി തുടങ്ങി.

അതേസമയം, വിധി നിരാശാജനകമെന്ന് കെകെ രമ എംഎൽഎ പ്രതികരിച്ചു. ഗുഢാലോചന കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷന് വീഴ്പ പറ്റി. ഭരണകൂടം പ്രതികളെ സംരക്ഷിച്ചുവെന്നും അതിജീവിത മേൽക്കോടതിയെ സമീപിക്കുമെന്നാണ് പ്രതീക്ഷയെന്നും കെകെ രമ പറഞ്ഞു. പണവും അധികാരവും ഉണ്ടെങ്കിൽ എന്തും സാധിക്കുമെന്നതിന് തെളിവാണിത്. അവൾ ചരിത്രമാണെന്നും വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമാണെന്നും ഇത് അവളുടെ വിജയമാണെന്നും കെകെ രമ പറഞ്ഞു.

ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധിക്ക് പിന്നാലെ അമ്മ ഓഫീസിൽ അടിയന്തര എക്സിക്യൂട്ടീവ് യോഗം ചേര്‍ന്നു. അമ്മ പ്രസിഡന്‍റ് ശ്വേത മേനോൻ അടക്കമുള്ളവര്‍ യോഗത്തിൽ പങ്കെടുത്തു. കോടതി വിധിക്ക് പിന്നാലെ സ്വീകരിക്കേണ്ട തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം ചേര്‍ന്നത്. അതിനിടെ, ദിലീപിനെ ഫെഫ്കയിലും തിരിച്ചെടുക്കാൻ നടപടി തുടങ്ങി.

നടിയെ ആക്രമിച്ച കേസിൽ പ്രതികൾ ശിക്ഷിക്കപ്പെട്ടത് ആശ്വാസമെന്നും പി ടി തോമസിനെ ഈ നിമിഷം പ്രത്യേകം ഓർക്കുന്നുവെന്നും അദ്ദേഹത്തിന്‍റെ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ കേസ് തന്നെ ഇല്ലാതായിപോയേനെ എന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. സർക്കാർ സ്വാഭാവികമായും അപ്പീൽ നൽകും. പ്രോസിക്യൂഷന് വീഴ്ച ഉണ്ടായോ എന്ന് ഇപ്പോൾ പറയാൻ കഴിയില്ല. വിധിയുടെ പൂർണ രൂപം വരട്ടെയെന്നും ചില പ്രതികൾ ശിക്ഷിക്കപ്പെട്ടതും ചിലർ ഒഴിവാക്കപ്പെട്ടതും എന്തുകൊണ്ടാണെന്ന് പരിശോധിക്കണമെന്നും വിഡി സതീശൻ പറഞ്ഞു. പ്രോസിക്യൂഷന് വീഴ്ചയുണ്ടായോ എന്നത് പരിശോധിക്കണമെന്നും കെസി വേണുഗോപാൽ എംപി പ്രതികരിച്ചു.

മാനേജരുടെ സഹോദരിക്ക് തെരഞ്ഞെടുപ്പ് പ്രചരണത്തിന്  സ്കൂളിനെ ദുരുപയോഗം ചെയ്യുന്നു , ആവണീശ്വരം എ.പി.പി.എം.വി.എച്ച്.എസ്.എസിനെതിരെ സിപിഎം

കൊട്ടാരക്കര. മാനേജരുടെ സഹോദരിക്കായി തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണത്തിന്  സ്കൂളിനെ ദുരുപയോഗം ചെയ്യുന്നു എന്ന് പരാതി. കൊല്ലം ആവണീശ്വരം എ.പി.പി.എം.വി.എച്ച്.എസ്.എസിനെതിരെ സിപിഐഎം കൊല്ലം ജില്ലാ കളക്ടർക്ക് പരാതി നൽകി. യുഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ട് അഭ്യർത്ഥിച്ചും പണപ്പിരിവ് നടത്തണമെന്ന് ആവശ്യപ്പെട്ടും സ്കൂൾ ഗ്രൂപ്പിൽ പ്രധാന അധ്യാപിക പങ്കുവച്ച ശബ്ദ സന്ദേശങ്ങൾ പുറത്ത്


കൊല്ലം ജില്ലാ പഞ്ചായത്ത് തലവൂർ ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ ഡോ. മീര ആർ നായർക്ക് വേണ്ടിയാണ് സ്കൂളിൻ്റെ പ്രചരണം. ആവണീശ്വരം എ.പി.പി.എം.വി.എച്ച്.എസ്.എസിലെ മാനേജരുടെ സഹോദരിയാണ് മീരാ ആർ. നായർ. സ്ഥാനാർത്ഥിക്കുള്ള ചെലവുകൾക്കായി സ്കൂൾ അധ്യാപകർ പണം നൽകണമെന്നാണ് പ്രധാനാധ്യാപകയുടെ ഒരു ശബ്ദ സന്ദേശം

ക്ലാസിലെ എല്ലാ കുട്ടികളെയും വിളിച്ച് രക്ഷകർത്താക്കളുടെ വോട്ടുറപ്പിക്കണം എന്നും ക്ലാസ് ടീച്ചർമാർക്ക് നിർദ്ദേശം നൽകുന്നുണ്ട്

സ്കൂൾ മാനേജ്മെന്റിന്റെ അധികാരം ദുരുപയോഗം ചെയ്യുന്നത് തെരഞ്ഞെടുപ്പ് ചട്ടങ്ങൾക്ക് വിരുദ്ധമാണ്. ഇതിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം ജില്ലാ കളക്ടർക്ക് പരാതി നൽകി. സി. പി. ഐ എം കുന്നിക്കോട് ഏരിയ സെക്രട്ടറി മുഹമ്മദ് അസ്ലം ആണ് പരാതിക്കാരൻ.

രാഹുലിന് എതിരായ രണ്ടാം ബലാത്സംഗ കേസ്,മൊഴി പുറത്ത്

തിരുവനന്തപുരം. പെൺകുട്ടിയുടെ കൂടുതൽ മൊഴി പുറത്ത്
രാഹുലിന് എതിരായ രണ്ടാം ബലാത്സംഗ കേസ്
മൊഴി രേഖപ്പെടുത്തിയത് ഐജി ജി പൂങ്കുഴലി നേതൃത്വത്തിൽ
.ക്രൂര ലൈംഗിക അതിക്രമത്തിന്റെ വിവരങ്ങൾ മൊഴിയിൽ
സംസാരിക്കാൻ എന്ന് പറഞ്ഞ് ഹോംസ്റ്റേ മുറിയിലേക്ക് കൊണ്ട് പോയി

അതിക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കി. ശരീരമാകെ മുറിവേൽപ്പിച്ചു കൊണ്ടുള്ള ലൈംഗിക അതിക്രമമാണ്നടത്തിയത്

I want to rape you എന്ന് പറഞ്ഞു കൊണ്ടിരുന്നു .ലൈംഗിക അതിക്രമത്തിന് ശേഷം വിവാഹം ചെയ്യാൻ ആകില്ല എന്നറിയിച്ചു
മാനസികമായും ശാരീരികമായും തകർന്ന് പോയി എന്നും അതിജീവിത

വീണ്ടും ബന്ധം പുനഃസ്ഥാപിക്കാൻ ആയി രാഹുൽ പിന്നാലെ നടന്നു
ഫോൺ എടുത്തില്ലെങ്കിൽ അസഭ്യം വിളിക്കുമായിരുന്നു
വീടിന്റെ പരിസരത്തേക്ക് കാറുമായി വന്ന് കൂടെ പോരാൻ പലവട്ടം ആവശ്യപ്പെട്ടു
നമുക്ക് ഒരു കുഞ്ഞു വേണം എന്ന വിചിത്ര ആവശ്യവും രാഹുൽ ഉന്നയിച്ചു
രാഹുലിനെ ഭയമാണെന്നും അതിജീവിത

കേസുമായി മുന്നോട്ട് പോകാൻ ഭയപ്പെടുന്നു എന്നും അന്വേഷണ സംഘത്തോട് അതിജീവിത

തിരുവനന്തപൂരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പ്രോസിക്യൂട്ടർ സീൽ വച്ച കവറിൽ മൊഴി സമർപ്പിച്ചു

നടൻ ദിലീപിനെ വെറുതെവിട്ടതിന് പിന്നാലെ രാഹുല്‍ ഈശ്വറിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്…. പോസ്റ്റ്‌ ഇട്ടത് ഭാര്യ ദീപ

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ വെറുതെവിട്ടതിന് പിന്നാലെ രാഹുല്‍ ഈശ്വറിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ദിലീപിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ‘സത്യമേവ ജയതേ’ എന്നാണ് പ്രതികരണം. രാഹുലിന് വേണ്ടി ഭാര്യ ദീപയാണ് പോസ്റ്റിട്ടത്. 

കേസില്‍ ദിലീപിന് അനുകൂലമായി ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത ആളാണ് രാഹുല്‍ ഈശ്വര്‍. കേസില്‍ വിധി പറയുമ്പോള്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുമെന്ന് പറഞ്ഞ രാഹുല്‍ ഈശ്വര്‍ നിലവില്‍ ജയിലിലാണ്. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന കേസിലെ പരാതിക്കാരിയെ സമൂഹ മാധ്യമത്തിൽ അപമാനിച്ച കേസില്‍ റിമാന്‍ഡിലാണ് രാഹുല്‍ ഈശ്വര്‍.

മുഖ്യമന്ത്രിയാക്കാൻ  500 കോടി, പഞ്ചാബ് കോൺഗ്രസ്സിൽ പൊട്ടിത്തെറി

ചണ്ഡീഗഡ്. പഞ്ചാബ് മുഖ്യമന്ത്രിയാക്കാൻ  500 കോടി രൂപ ആവശ്യപ്പെട്ടെന്ന വെളിപ്പെടുത്തലുമായി മുൻ PCC അധ്യക്ഷൻ നവ്ജോത് സിദ്ദു ന്റെ ഭാര്യ നവ്ജോത് കൗർ സിദ്ദു.സിദ്ദുവിനെ പാർട്ടിയിൽ നിന്നും പുറത്താക്കണം എന്ന് മുൻ ഉപമുഖ്യമന്ത്രി സുഖ്ജീന്ദർ സിംഗ് രൺധാവ.


കോണ്ഗ്രസ്സിനെ കടുത്ത പ്രതിരോധത്തിലാക്കുന്ന താണ്
മുൻ PCC അധ്യക്ഷൻ നവ്ജോത് സിദ്ദുവിന്റെ ഭാര്യ നവ്ജോത് കൗർ സിദ്ദു വിന്റെ വെളിപ്പെടുത്തൽ.
മുഖ്യമന്ത്രി ആകണമെങ്കിൽ 500 കോടി രൂപയുടെ സൂട്ട് കേസ് നൽകണം എന്ന് ആവശ്യപ്പെട്ടെന്നാണ് വെളിപ്പെടുത്തൽ.

തങ്ങളുടെ കയ്യിൽ പണം ഇല്ല, അവസരം നൽകിയാൽ പ്രവർത്തിച്ചു കാണിക്കും, പഞ്ചാബിനെ സുവർണ്ണ പഞ്ചാബ് ആക്കും.

മുഖ്യമന്ത്രി സ്ഥാനർഥിയായി പ്രഖ്യാപിക്കുകയാണെങ്കിൽ മാത്രമേ സിദ്ദു സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരൂ എന്നും നവ്ജോത് കൗർ.

പഞ്ചാബ് കോൺഗ്രസ്സിൽ ഉൾപ്പോര് രൂക്ഷമെന്നും ഇപ്പോൾ തന്നെ അഞ്ചു മുഖ്യമന്ത്രി സ്ഥാനാർഥി കൾ ഉണ്ടെന്നും
നവ്ജോത് കൗർ സിദ്ദു ആരോപിച്ചു.

ആരോപണത്തിൽ പ്രതികരിക്കേണ്ടത്, ഹൈക്ക മാന്റ് ആണെന്ന്, PCC അധ്യക്ഷൻ  അമരീന്ദർ സിംഗ് രാജ വാറിംഗ് പറഞ്ഞു.

PCC അധ്യക്ഷൻ ആയിരുന്നപ്പോൾ സിദ്ദു പ്രതിപക്ഷ ത്തിന് വേണ്ടിയാണ് പ്രവർത്തിച്ചതെന്നും, സിദ്ദുവിനെ പാർട്ടിയിൽ നിന്നും പുറത്താക്കണം എന്നും മുൻ ഉപമുഖ്യമന്ത്രി സുഖ്ജീന്ദർ സിംഗ് രൺധാവ പ്രതികരിച്ചു.

വെളിപ്പെടുത്തൽ ഗൗരവമുള്ളതാണ് എന്നും, കോണ്ഗ്രസ് വിശദീകരണം നൽകണമെന്നും ആം ആദ്മി പാർട്ടിയും ബിജെപിയും പ്രതികരിച്ചു.

കാട്ടാന ആക്രമണത്തിൽ ഒരു മരണം

തൃശൂർ. കാട്ടാന ആക്രമണത്തിൽ ഒരു മരണം.വെള്ളിക്കുളങ്ങര ചയപ്പൻകുഴി സ്വദേശി സുബ്രൻ ആണ് കൊല്ലപ്പെട്ടത്.ആക്രമണത്തിന് കാരണം വനം വകുപ്പിന്റെ അനാസ്ഥ ആണെന്ന് ആരോപിച്ച് ചായ്പ്പൻകുഴി ഫോറസ്റ്റ് സ്റ്റേഷനിൽ നാട്ടുകാർ പ്രതിഷേധവുമായി എത്തി

ഇന്ന് രാവിലെ ആറ് മണിയോടെയാണ് കാട്ടാന ആക്രമണം ഉണ്ടായത്.ചായ കുടിക്കാനായി സുബ്രൻ വീട്ടിൽ നിന്നും ചായ്പ്പൻകുഴി ജംഷനിലേക്ക് എത്തിയപ്പോൾ ആണ് കാട്ടാന ആക്രമിച്ചത്.സുബ്രൻ തൽക്ഷണം മരിച്ചു


ചായ്പ്പൻ കുഴി ഫോറസ്റ്റ് സ്റ്റേഷന്റെ നൂറ് മീറ്റർ മാത്രം അകലെയാണ് കാട്ടാന ആക്രമണം ഉണ്ടായത്.വനം വകുപ്പിന്റെ അനാസ്ഥ ആരോപിച്ച് നാട്ടുകാർ പ്രതിഷേധവുമായി ഫോറസ്റ്റ് സ്റ്റേഷനിൽ എത്തി.
ഓഫീസിന്റെയും വാഹനത്തിന്റെയും ചില്ലുകൾ നാട്ടുകാർ അടിച്ചു തകർത്തു


പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ ചൂണ്ടി കാണിക്കുന്നു.വിഷയത്തിൽ ശക്തമായ പ്രതിരോധ നടപടികൾ വേണമെന്നാണ് ആവശ്യം

സര്‍ക്കാര്‍ അതിജീവിതക്കൊപ്പം: മന്ത്രി വി. ശിവൻ കുട്ടി

നടിയെ ആക്രമിച്ച കേസിലെ വിധിയില്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി.സര്‍ക്കാര്‍ എന്നും അതിജീവിതക്കൊപ്പമാണെന്ന് മന്ത്രി പറഞ്ഞു.വിധിയുടെ പൂർണ രൂപം സര്‍ക്കാര്‍ പരിശോധിക്കും.ശേഷം ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും ശിവന്‍കുട്ടി പറഞ്ഞു.

അതിജീവിതയ്ക്ക് ഒപ്പമാണ് ഇതുവരെ സർക്കാർ നിലകൊണ്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു.സംസ്ഥാന സർക്കാർ മേൽക്കോടതിയിൽ അപ്പീൽ നൽകുമെന്നാണ് പ്രതീക്ഷ. കുറ്റവാളികൾ ശിക്ഷിക്കപ്പെടും എന്ന് ഉറപ്പാണ്. സിപിഎം ഇതുവരെയും, തുടർന്നും അതിജീവിതയ്ക്ക് ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയാണെന്ന് ദിലീപ്, മഞ്ജുവിനെതിരെ പരാമർശം

കൊച്ചി. കേസിൽ നടന്ന യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയാണെന്ന് ദിലീപ്.

മഞ്ജു ഗൂഡാലോചന എന്ന് പറഞ്ഞ ശേഷമാണ് ഒരു ഉന്നത പൊലിസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ ചില ക്രിമിനൽ പൊലിസുദ്യോഗസ്ഥർ നീങ്ങി. ജയിലിൽ പ്രതികളെ കൂട്ടുപിടിച്ച് പൊലീസ് ഒരു കള്ളക്കഥ മെനഞ്ഞു. ചില മാധ്യമങ്ങളും മാധ്യമപ്രവർത്തകരും പൊലീസിന് കൂട്ടുനിന്നു. ആ കള്ളക്കഥ കോടതിയിൽ തകർന്നു വീണു. തന്നെ പ്രതിയാക്കാനാണ് യഥാർത്ഥ ഗൂഢാലോചന നടന്നത്. തന്റെ ജീവിതം, കരിയർ അങ്ങനെയെല്ലാം തകർത്തെന്നും തന്നെ പിന്തുണച്ചവർക്കും തനിക്കുവേണ്ടി കോടതിമുറിക്കുള്ളിൽ വാദിച്ച അഭിഭാഷകർക്കും നന്ദി അറിയിക്കുന്നതായും ദിലീപ് പറ‍ഞ്ഞു.

തനിക്കെതിരെ ഗൂഡാലോച നടത്തിയവരെ നിങ്ങൾ കണ്ടെത്തു എന്നും ദിലിപ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

മഞ്ജു പറഞ്ഞിടത്ത് നിന്ന് തുടങ്ങി, പോലീസിലെ ചില ക്രിമിനലുകളും ചില മാധ്യമങ്ങളും ചേർന്ന് മെനഞ്ഞ കള്ള കഥ പൊളിഞ്ഞെന്ന് ദിലീപ്, ലഡു വിതരണം ചെയ്ത് ആരാധകർ, വിചാരണക്കിടെ മൊഴിമാറ്റിയത് 28 പേർ

കൊച്ചി: ദൈവത്തിന് നന്ദി,മഞ്ജു പറഞ്ഞിടത്ത് നിന്നാണ് തനിക്കെതിരായ ഗൂഢാലോചന കേസ് തുടങ്ങിയതെന്ന് നടൻദിലീപ്.രാജ്യം ഉറ്റുനോക്കിയ നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചനക്കുറ്റം തെളിയിക്കാനായില്ലന്ന് കോടതി നിരീക്ഷിച്ച് വെറുതെ വിട്ട ശേഷം മാധ്യമങ്ങളോടുള്ള ദിലീപിൻ്റെ ആദ്യ പ്രതി രണമായിരുന്നു ഇത്. അന്ന് ഉയർന്ന ഒരു പോലീസ് ഉദ്യോഗസ്ഥയും അവർ ഉണ്ടാക്കിയെടുത്ത ചില ക്രിമിനൽ പോലീസുകാരും ചില മാധ്യമങ്ങളും ചേർന്ന് തനിക്കെതിരെ മെനഞ്ഞ കള്ളകഥ പൊളിഞ്ഞു. 9 വർഷം ഒപ്പം നിന്ന അഭിഭാഷകരോടും, സ്നേഹിതരോടും, പ്രാർത്ഥിച്ചവർക്കും ദിലീപ് നന്ദി പറഞ്ഞു. യഥാർത്ഥത്തിൽ ഈ കേസിൽ തനിക്കെതിരെയാണ് ഗൂഢാലോചന നടന്നതെന്നും ദിലീപ് പറഞ്ഞു.
വിധി കേട്ട് ദിലീപിൻ്റെ ആരാധകർ കോടതി പരിസരത്തും ആലുവയിലെ ദിലീപിൻ്റെ വീടിന് മുന്നിലും മധുരം വിതരണം ചെയ്തു. വിചാരണ വേളയില്‍ കേരളം ചര്‍ച്ച ചെയ്ത പ്രധാന വിഷയം സാക്ഷികളുടെ കൂറുമാറ്റമായിരുന്നു. കേസ് അന്വേഷണത്തിന്റെ ഘട്ടത്തില്‍ നിര്‍ണായകമായ മൊഴി നല്‍കിയ സിനിമ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരായിരുന്നു വിചാരണ വേളയില്‍ മൊഴി മാറ്റിയത്. 28 സാക്ഷികളാണ് മൊഴി മാറ്റിയത്. സിദ്ദിഖ്, ഭാമ തുടങ്ങിവരുടെ നിലപാട് മാറ്റം വലിയ വാര്‍ത്താ പ്രാധാന്യം നേടി.

ആക്രമിക്കപ്പെട്ട നടിയുമായി നടന്‍ ദിലീപിനുള്ള ശത്രുത വെളിവാക്കുന്നതായിരുന്നു സിനിമ താരങ്ങളുടെ ആദ്യ മൊഴികള്‍. കൊച്ചിയിലെ അബാദ് പ്ലാസ ഹോട്ടലില്‍ വച്ച് സംഘടിപ്പിച്ച, താര സംഘടനയുടെ റിഹേഴ്സല്‍ വേദിയില്‍ വെച്ച് ദിലീപ് ഇരയെ പരസ്യമായി ഭീഷണിപ്പെടുത്തിയെന്നും, കത്തിച്ചുകളയുമെന്ന് പറഞ്ഞെന്നുമായിരുന്നു ഭാമയും സിദ്ദിഖും പൊലീസിന് നല്‍കിയ മൊഴി. എന്നാല്‍ വിചാരണ വേളയില്‍ ഇരുവരും ഇക്കാര്യം അറിയില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. കാവ്യയുമായുള്ള ബന്ധം വെളിപ്പെടുത്തിയതില്‍ നടിയുടെ പങ്കില്‍ ദിലീപിന് ദേഷ്യമുണ്ടെന്നും ഇരുവരും അറിയിച്ചിരുന്നു. പിന്നീട് അവര്‍ ഈ മൊഴികള്‍ പിന്‍വലിച്ചു.

താരസംഘടനയുടെ അന്നത്തെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു മൊഴി മാറ്റിയത് പ്രോസിക്യൂഷന് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. സിനിമകളില്‍ തനിക്ക് അവസരങ്ങള്‍ നിഷേധിച്ചുവെന്ന് ആരോപിച്ച് നടി അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ ദിലീപിനെതിരെ രേഖാമൂലം പരാതി നല്‍കിയതായി ബാബു നേരത്തെ പറഞ്ഞിരുന്നു. എന്നിരുന്നാലും, പരിശോധനയില്‍, അത്തരമൊരു പരാതി തനിക്ക് ഓര്‍മ്മയില്ലെന്ന് ബാബു പറഞ്ഞു. ബിന്ദു പണിക്കര്‍, നിര്‍മ്മാതാവ് രഞ്ജിത്ത് എന്നിവരുള്‍പ്പെടെ നിരവധി സിനിമാ താരങ്ങളും കൂറുമാറിയവരില്‍ ഉള്‍പ്പെടുന്നു.