കൊച്ചി: രണ്ടു വയസ്സുള്ള കുഞ്ഞിനെ വെള്ളത്തിൽ ശ്വാസംമുട്ടിച്ച് കൊന്ന കേസിൽ അമ്മയുടെ സുഹൃത്ത് കൊല്ലം സ്വദേശി സുഭാഷിനെ (43) ജീവപര്യന്തം തടവിനും ഒരുലക്ഷം രൂപ പിഴയൊടുക്കാനും കോടതി ശിക്ഷിച്ചു. എറണാകുളം അഡീഷണൽ സെഷൻസ് (പോക്സോ) കോടതിയുടേതാണ് വിധി. 2010 ഫെബ്രുവരി 25 നാണ് ആൺകുഞ്ഞിനെ കൊലപ്പെടുത്തിയത്. 2009-ൽ ഭർത്താവ് ഗൾഫിൽ പോയസമയത്ത് സുഹൃത്ത് സുഭാഷിനൊപ്പം ജീവിക്കാനായി കുട്ടിയുടെ അമ്മ ബംഗാളിലേക്ക് പോയി. ഇവർ പിന്നീട് തിരിച്ചെത്തി തോപ്പുംപടിയിലെ ലോഡ്ജിൽ താമസിക്കവെയാണ് സംഭവം.
കുട്ടിയുടെ അമ്മ ഉറങ്ങിയസമയം രാവിലെ ഏഴിന് മകൻ ആദിത്യനെ പൈപ്പിൻചുവട്ടിലും പിന്നീട് ബക്കറ്റിലും വെള്ളത്തിൽ മുക്കുകയായിരുന്നു. അപകടമാണെന്ന് വരുത്തി കുട്ടിയെ കരുവേലിപ്പടി സർക്കാർ ആശുപത്രിയിൽ എത്തിച്ചപ്പോൾ ഡോ. ജിജോ പോൾ പൊലീസിനെ അറിയിക്കുകയായിരുന്നു. പിന്നീട് ഇയാൾ കുറ്റം സമ്മതിച്ചു. പിഴ അടച്ചാൽ തുകയ്‌ക്ക് അമ്മ അർഹയല്ലെന്നും കോടതി വിധിച്ചു. കുട്ടിയെ ഒഴിവാക്കി അമ്മയ്‌ക്കൊപ്പം ജീവിക്കാനായിരുന്നു കൊലപാതകം. അഡീഷനൽ സെഷൻസ് ജഡ്ജി സി കെ മധുസൂദനനാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. പി എ ബിന്ദു ഹാജരായി. പള്ളുരുത്തി ഇൻസ്പെക്ടർ കെ സജീവാണ് കുറ്റപത്രം സമർപ്പിച്ചത്. ദൃക്‌സാക്ഷികളില്ലാത്ത കേസിൽ പ്രധാന സാക്ഷി കൂറുമാറിയെങ്കിലും സാഹചര്യത്തെളിവുകൾ പരിഗണിച്ചാണ് കോടതി ശിക്ഷ വിധിച്ചത്.
രണ്ടു വയസ്സുള്ള കുഞ്ഞിനെ വെള്ളത്തിൽ ശ്വാസംമുട്ടിച്ച് കൊന്ന കേസിൽ അമ്മയുടെ സുഹൃത്തിന് ജീവപര്യന്തം
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിമിഷങ്ങൾക്കുള്ളിൽ നിയന്ത്രിക്കാം; കഴിക്കേണ്ട പച്ചക്കറികള്‍
അനാരോഗ്യകരമായ ഭക്ഷണം രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാതിരിക്കാന്‍ സഹായിക്കുന്ന ചില പച്ചക്കറികളെ പരിചയപ്പെടാം.
ചീര
ശരീരത്തിന് വളരെ ഗുണകരമാണ് ചീര. ഇതിലെ വിറ്റാമിൻ സി, പൊട്ടാസ്യം, മഗ്നീഷ്യം, നാരുകള്‍ എന്നിവ ഉയർന്ന രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കുന്നു. ചീരയ്ക്ക് ജിഐ കുറവാണ്.
ബ്രൊക്കോളി
ആരോഗ്യത്തിന് ഗുണകരമായ നിരവധി പോഷകങ്ങൾ ബ്രൊക്കോളിയിലുണ്ട്. നാരുകൾ ധാരാളം അടങ്ങിയ ബ്രൊക്കോളിയുടെ ഗ്ലൈസെമിക് ഇൻഡക്സും കുറവാണ്.
മുരിങ്ങയില
ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും മിനറലുകളും ഫൈബറും അടങ്ങിയ മുരിങ്ങയില ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കും.
ക്യാബേജ്
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ക്യാബേജ് പച്ചയ്ക്ക് കഴിക്കാം. സാലഡായി കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹ രോഗികൾക്ക് ആശ്വാസം നൽകും. കാർബോഹൈഡ്രേറ്റ് കുറവായതിനാൽ ഇത് രക്തത്തിലെ പഞ്ചസാര കുറയ്ക്കാൻ സഹായിക്കുന്നു.
വെണ്ടയ്ക്ക
വെണ്ടയ്ക്കയിലെ നാരുകളും ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കും.
ക്യാപ്സിക്കം
പ്രമേഹ രോഗികൾക്ക് ക്യാപ്സിക്കം കഴിക്കുന്നത് നല്ലതാണ്. ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഈ പച്ചക്കറി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.
പാവയ്ക്ക
രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാതെ നിലനിര്‍ത്താന്‍ നാരുകളാല്‍ സമ്പന്നമായ പാവയ്ക്കയും സഹായിക്കും.
കാര്യവട്ടത്ത് വീണ്ടും കുട്ടി ക്രിക്കറ്റിന്റെ ആവേശം… സഞ്ജുവിന്റെ തിരിച്ചു വരവിനായി പ്രതീക്ഷയോടെ ആരാധകർ
കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വീണ്ടും കുട്ടി ക്രിക്കറ്റിന്റെ ആവേശം നിറയുകയാണ്. ലോകകപ്പിന് തയ്യാറെടുക്കുന്ന ഇന്ത്യയും ന്യൂസീലൻഡും തമ്മിൽ ഇന്ന് രാത്രി 7-ന് ഇവിടെ ഏറ്റുമുട്ടും. സഞ്ജു സാംസൺ സ്വന്തംനാട്ടിൽ ആദ്യമായി അന്താരാഷ്ട്ര മത്സരത്തിനിറങ്ങുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. സഞ്ജുവിന്റെ ഉഗ്രൻ തിരിച്ചു വരവാണ് ഇന്ന് ആരാധകർ ഇവിടെ പ്രതീക്ഷിക്കുന്നത്.
ഒറ്റദിവസംകൊണ്ട് ടിക്കറ്റ് മുഴുവൻ വിറ്റുതീർന്നതിന്റെ റെക്കോഡുമായാണ് ഇത്തവണ കാര്യവട്ടത്ത് മത്സരമെത്തുന്നത്. ശനിയാഴ്ച വൈകീട്ട് ഇന്ത്യൻ ടീം സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങി. സ്റ്റേഡിയത്തിലെത്തിയ സഞ്ജു ഗംഭീര വെടിക്കെട്ട് പ്രകടനത്തോടെയാണ് പരിശീലനം പൂർത്തിയാക്കിയത്.
സൂര്യകുമാറും ഇഷാൻ കിഷനും ശ്രേയസ് അയ്യരും നെറ്റ്സിൽ പരിശീലനം നടത്തി. അക്ഷർ പട്ടേൽ, ബുംറ, കുൽദീപ്, വരുൺ ചക്രവർത്തി എന്നിവരും പരിശീലനത്തിനെത്തി. ന്യൂസീലൻഡ് ടീമും ക്യാപ്റ്റൻ സാന്റ്നറുടെ നേതൃത്വത്തിൽ ഉച്ചയ്ക്ക് ടീം പരിശീലനത്തിനെത്തി. ഡെവൺ കോൺവേ, ഗ്ലെൻ ഫിലിപ്സ്, ഡാരിൽ മിച്ചൽ, രചിൻ രവീന്ദ്ര എന്നിവർ ബാറ്റിങ് പരിശീലനത്തിനിറങ്ങി.
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമുതൽ കാണികൾക്ക് സ്റ്റേഡിയത്തിലേക്കു പ്രവേശനമുണ്ട്. കനത്ത പോലീസ് സംരക്ഷണയിലാണ് മത്സരം നടക്കുക. പാർക്കിങ്ങിന് നേരത്തേതന്നെ സ്ഥലങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. ശനിയാഴ്ച തന്നെ ടീമിന്റെ ജഴ്സിയും മറ്റും വിൽപ്പന തുടങ്ങിയതോടെ കാര്യവട്ടം കളിപ്പൂരത്തിന്റെ ആവേശത്തിലായി.
സ്‌കൂട്ടറിനെ മറികടന്ന് പാഞ്ഞ ബസ് ഇടിച്ചുതെറിപ്പിച്ചു; ചെല്ലാനത്ത് എട്ട് വയസുകാരന് ദാരുണാന്ത്യം
കൊച്ചി: എറണാകുളം ജില്ലയിലെ ചെല്ലാനത്ത് സ്വകാര്യ ബസിടിച്ച് എട്ട് വയസുകാരൻ മരിച്ചു. നോർത്ത് ചെല്ലാനം മറുവക്കാട് കാളിപ്പറമ്പിൽ എനോയ് ജൂഡാണ് മരിച്ചത്. ഇന്ന് രാത്രി എട്ടരയോടെയാണ് അപകടം നടന്നത്. സ്‌കൂട്ടറിനെ മറികടന്നുപോയ ബസ് റോഡിലൂടെ നടന്നുപോയ കുട്ടിയെ ഇടിച്ചെന്നാണ് സ്ഥലത്ത് നിന്ന് ലഭിക്കുന്ന വിവരം.
മരിച്ച കുട്ടിയുടെ മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്മോർട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. മനപ്പൂർവമല്ലാത്ത നരഹത്യക്കുറ്റം ചുമത്തിയതായാണ് വിവരം.
സി ജെ റോയിയുടെ മരണം; കോൺഫിഡന്റ് ഗ്രൂപ്പ് നൽകിയത് അഞ്ച് പേജുള്ള പരാതി, അന്വേഷണം കർണാടക സിഐഡിക്ക് കൈമാറി
ബെംഗളൂരു: ആദായനികുതി റെയ്ഡിനിടെ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി ജെ റോയ് സ്വയം വെടിവെച്ച് മരിച്ച സംഭവത്തിൽ അന്വേഷണം സിഐഡിക്ക് കൈമാറി കർണാടക സർക്കാർ. റിയൽ എസ്റ്റേറ്റ് മേഖലയിൽ അടക്കം വിപുലമായ പരിശോധന വേണ്ടിവരും എന്നതിനാൽ ആണിത്. ആദായ നികുതി ഉദ്യോഗസ്ഥരുടെ സമ്മർദമുണ്ടായെന്ന കുടുംബത്തിന്‍റെ പരാതി വിശദമായി അന്വേഷിക്കും.
കുറ്റമറ്റ അന്വേഷണത്തിനാണ് സർക്കാർ നിർദേശം നല്‍കിയിരിക്കുന്നത്. മരണത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്. അഞ്ച് പേജുള്ള പരാതിയാണ് കോൺഫിഡന്റ് ഗ്രൂപ്പ് ഡയറക്ടർ ടി ജെ ജോസഫ് നൽകിയത്. ഡിജെ റോയ് ഓഫീസിൽ എത്തിയത് തനിക്കൊപ്പം എന്ന് ടി ജെ ജോസഫ് പറയുന്നു. ഐടി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തതിന് പിന്നാലെ സ്വന്തം മുറിയിലേക്ക് പോയി. വാതിൽ അകത്തുനിന്ന് കുറ്റിയിട്ട ശേഷമാണ് സ്വയം വെടിയുതിർത്തത്. ആരെയും അകത്തേക്ക് വിടരുതെന്ന് സെക്യൂരിറ്റി ഉദ്യോഗസ്ഥർക്ക് റോയ് നിർദ്ദേശം നൽകിയിരുന്നുവെന്നും പരാതില്‍ പറയുന്നുണ്ട്.
കണ്ണടച്ച് തുറക്കുന്ന വേഗത്തിലാണ് കോടീശ്വരന്മാരുടെ പട്ടികയിലേക്ക് സി ജെ റോയി ഉയർന്നത്. 2005ൽ തുടങ്ങിയ കോൺഫിഡന്റ് ഗ്രൂപ്പ് രണ്ട് പതിറ്റാണ്ടുകൊണ്ട് ഇന്ത്യയിലും വിദേശത്തും ഏറ്റവും വിശ്വസ്തമായ നിർമാണ കമ്പനിയായി മാറി. അതുകൊണ്ടുതന്നെ റോയിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് കേരളത്തിലെ ബിസിനസ് സമൂഹവും. കേന്ദ്ര ഏജൻസികൾ സി ജെ റോയിയെ വിടാതെ പിന്തുടർന്നത് എന്തിനെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. സാധാരണ നികുതി പരിശോധനകൾ ഏത് ബിസിനസിലും സ്വാഭാവികം എന്നിരിക്കെ റോയിയുടെ കാര്യത്തിൽ അസാധാരണമായി എന്താണ് ഉണ്ടായത് എന്നതും വ്യക്തമല്ല. റോയിക്കെതിരെ നടന്ന ആദായ നികുതി പരിശോധനയുടെ നാൾവഴി ഒന്ന് നോക്കാം.
ഡിസംബർ 3: കൊച്ചിയിൽ നിന്നുള്ള ആദായ നികുതി ഉദ്യോഗസ്ഥർ റെയ്ഡിനായി ബെംഗളൂരു കോൺഫിഡന്റ് ഗ്രൂപ്പ് ആസ്ഥാനത്ത് എത്തി. സി.ജെ റോയ് അപ്പോൾ ദുബൈയിയിൽ. ഡിസംബർ ആറ് വരെ റെയ്ഡ് തുടർന്നു.
പിന്നാലെ റെയ്ഡിനെതിരെ ബംഗളൂരു ഹൈക്കോടതിയിൽ റോയ് ഹർജി നൽകി. കൊച്ചിയിലെ ഉദ്യോഗസ്ഥർക്ക് ബെംഗളൂരുവിൽ പരിശോധന നടത്താൻ ആവില്ലെന്ന് ആയിരുന്നു വാദം.
ഹർജിയിൽ ഐടി ഡിപ്പാർട്മെന്റിന് അനുകൂലമായി ഉത്തരവ് വന്നു.
ഇതിന് പിന്നാലെ ജനുവരി 28 നു ബെംഗളൂരുവിൽ എത്താൻ റോയിക്ക് ആദായനികുതി വകുപ്പ് നോട്ടീസ് നൽകി. ജോയിന്റ് കമ്മിഷണർ കൃഷ്ണപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം 28 ന് പരിശോധന പുനരാരംഭിക്കുന്നു. റോയിയും ഓഫീസിൽ എത്തി.
ഇന്നലെ 11 മണിയോടെ റെയ്ഡ് പ്രശ്നമാകുന്നു. ‘ടൂ മച്ച് ട്രബിൾ’ എന്ന് വിദേശത്തുള്ള ജേഷ്ഠൻ ബാബു റോയിക്ക് സി ജെ റോയി സന്ദേശം അയച്ചതായി പറയുന്നു. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ കൂടുതൽ രേഖകൾ ആവശ്യപ്പെട്ടു.
ഇന്നലെ ഉച്ചകഴിഞ്ഞ് 3.15 ന് റോയി ജീവനൊടുക്കി. ഐടി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തതിന് പിന്നാലെ അദ്ദേഹം സ്വന്തം മുറിയിലേക്ക് പോയി. വാതിൽ അകത്തുനിന്ന് കുറ്റിയിട്ട ശേഷം സ്വയം വെടിയുതിർത്തു. ആരെയും അകത്തേക്ക് വിടരുതെന്ന് സെക്യൂരിറ്റി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയ ശേഷം ആയിരുന്നു ആത്മഹത്യ.
റോയിയുടെ സംസ്കാരം ഇന്ന് നടക്കും. സഹോദരന്റെ വീട് സ്ഥിതി ചെയ്യുന്ന കോറമംഗലയിൽ ആയിരിക്കും സംസ്കാരം. പോസ്റ്റ്മോർട്ടത്തിന് ശേഷം രാവിലെ 9 മണിയോടെ ബെംഗളൂരു ബോറിംഗ് ആശുപത്രിയിൽ നിന്ന് മൃതദേഹം കോറമംഗലയിലെത്തിക്കും. സഹോദരൻ സി ജെ ബാബുവിന്റെ വീട്ടിൽ ഉച്ചയ്ക്ക് ഒരു മണി വരെ പൊതുദർശനം ഉണ്ടാകും. തുടർന്നാകും സംസ്കാരം.
ഇൻകം ടാക്സ് ഉദ്യോഗസ്ഥരുടെ സമ്മർദമാണ് മരണത്തിന് കാരണമെന്ന് കാട്ടി കോൺഫിഡന്റ് ഗ്രൂപ്പ് ഡയറക്ടർ ടി ജെ ജോസഫ് പൊലീസിൽ പരാതി നൽകിയിരുന്നു. ഈ സാഹചര്യത്തിൽ കൊച്ചിയിൽ നിന്നെത്തിയ ഐടി ഉദ്യോഗസ്ഥരുടെ മൊഴി ഇന്നെടുത്തേക്കും. കോൺഫിഡന്റ് ഗ്രൂപ്പ് ഉദ്യോഗസ്ഥരുടേയും കുടുംബാംഗങ്ങളുടെയും മൊഴിയും പൊലീസ് ഇന്ന് രേഖപ്പെടുത്തും. ഡോ. സി ജെ റോയിയുടെ ഫോണുകളുടെ വിശദമായ പരിശോധനയും ഇന്ന് നടക്കും. ബെംഗളൂരു സെൻട്രൽ ഡിസിപിക്കാണ് അന്വേഷണ ചുമതല.
കേരളത്തിൽ നിന്നുള്ള ഐടി ഉദ്യോഗസ്ഥരാണ് കോൺഫിഡന്റ് ഗ്രൂപ്പ് ഓഫീസുകളില്‍ റെയ്‌ഡ് നടത്തിയത്. മൂന്നുദിവസമായി റെയ്ഡ് നടക്കുന്നുണ്ട് എന്ന് സിറ്റി പൊലീസ് കമ്മീഷണർ സീമന്ത് കുമാർ സിംഗ് വ്യക്തമാക്കി. ഐടി ഉദ്യോഗസ്ഥരിൽ നിന്നും വിശദാംശങ്ങൾ തേടുമെന്നും സീമന്ത് കുമാർ സിംഗ് പറഞ്ഞു. സി ജെ റോയിയുടെ രണ്ട് മൊബൈൽ ഫോണുകൾ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെടിയുതിര്‍ത്ത തോക്കും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആത്മഹത്യാക്കുറിപ്പ് ഉണ്ടായിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്. കൂടാതെ സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകളും പരിശോധിക്കാനാണ് പൊലീസിന്റെ തീരുമാനം.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)
റോയ് ടിജെയുടെ മരണം,ഐടി ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തും
ബംഗളുരു.റോയ് ടിജെയുടെ മരണം. ഐടി ഉദ്യോഗസ്ഥരുടെ മൊഴി പോലീസ് രേഖപ്പെടുത്തുന്നു. ഡിസിപിയുടെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തുക. പിന്നാലെ ബന്ധുക്കളുടെ മൊഴിയും എടുക്കും. റോയിയുടെ ഫോൺ പരിശോധനയ്ക്ക് അയക്കും. മരണകാരണം ആത്മഹത്യ തന്നെ എന്ന് സ്ഥിരീകരിക്കാൻ ബാലസ്റ്റിക് ഫോറൻസിക് പരിശോധന ഫലത്തിനായി കാത്തിരിക്കുന്നു.
പോസ്റ്റ്മോർട്ടത്തിന് വിദഗ്ധസംഘം.ഡോക്ടർ റോയ് ടി.ജെ യുടെ പോസ്റ്റ്മോർട്ടം നടത്തുക 5 അംഗ സംഘം. പരാതികൾ ഒഴിവാക്കാനാണ് വിദഗ്ധ സംഘത്തെ സർക്കാർ നിയോഗിച്ചത്. പത്തുമണിയോടെ പോസ്റ്റ് മോർട്ടം നടക്കും. ശേഷം പൊതുദർശനം. മൃതദേഹം സഹോദരൻറെ വീട്ടിലേക്ക് കൊണ്ടുപോകും. റോയിയുടെ ഭാര്യയും മക്കളും ദുബായിൽ നിന്ന് ബംഗളൂരുവിൽ എത്തി
രണ്ടാനച്ഛൻ 12 വയസ്സുകാരനെ കൊലപ്പെടുത്തി മൃതദേഹത്തിന്റെ ദൃശ്യങ്ങൾ മാതാവിന് അയച്ചു
ഡൽഹി.ശാസ്ത്രി പാർക്കിലാണ് സംഭവം. കൊലപാതകം നടത്തിയ ശേഷം പ്രതി മൃതദേഹത്തിന്റെ ദൃശ്യങ്ങൾ മാതാവിന് അയച്ചു. കുടുംബ വഴക്ക് കൊലപാതകത്തിന് കാരണമെന്ന് പോലീസ്. ഒളിവിൽ പോയ പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കി
ശാസ്ത്രി പാർക്ക് ചൗക്കിന് സമീപമുള്ള കുറ്റിക്കാട്ടിൽ നിന്നാണ് ഏഴാം ക്ലാസ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തിയത്. തലയ്ക്കും മുഖത്തിനും കണ്ണിനും ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു മൃതദേഹം.
അന്തരിച്ച അജിത് പവാറിൻ്റെ ഭാര്യ സുനേത്ര പവാർ മഹാരാഷ്ട്രയുടെ പുതിയ ഉപമുഖ്യമന്ത്രി; സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട്
മുംബൈ: വിമാനാപകടത്തിൽ കൊല്ലപ്പെട്ട അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാർ മഹാരാഷ്ട്രയുടെ പുതിയ ഉപമുഖ്യമന്ത്രിയാകും. എൻസിപിയുടെ മുതിർന്ന നേതാക്കൾ ഭാരാമതിയിൽ നടത്തിയ യോഗത്തിന് ശേഷമാണ് തീരുമാനം. നിലവിൽ രാജ്യസഭാ എംപിയാണ് സുനേത്ര പവാർ. സത്യപ്രതിജ്ഞയ്ക്കായി സുനേത്ര മുംബൈയിലെത്തി.
മഹാരാഷ്ട്രയുടെ ആദ്യ വനിത ഉപ മുഖ്യമന്ത്രിയാകും സുനേത്ര പവാർ. സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട് നടക്കും. അതേസമയം, ഇന്ന് ഉച്ചയ്ക്ക് എൻസിപി അജിത്ത് പവാർ വിഭാഗത്തിന്റെ നിയമസഭാ കക്ഷിയോഗം ചേരും. എൻസിപിയുടെ മുതിർന്ന നേതാക്കളായ ചഗൻ ബുജ്ജ്വൽ പ്രഫുൽ പട്ടേൽ എന്നിവർ ചേർന്നാണ് തീരുമാനമെടുത്തത്.
മാരുതി 800മുതല്‍ റോള്‍സ് റോയ്സ് വരെ, ഓടിയ വഴി മറക്കാതെ റോയി
കൊച്ചി. ശതകോടീശ്വരന്മാരെപ്പോലെ ആര്‍ഭാട വാഹനങ്ങളോട് പ്രത്യേകിച്ച് കാറുകളോട് പ്രണയം, എന്നാല്‍ സാമൂഹികപ്രതിബന്ധത മറക്കാതെ വെറും ഷോയ്ക്ക് അല്ലാതെ വേണ്ടവര്‍ക്ക് സഹായമെത്തിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു .സിജെ റോയിയുടെ കാറുകളോടുളള ഇഷ്ടം ഏറെ ശ്രദ്ധനേടിയിരുന്നു. വിലകൂടിയ കാറുകളുടെ ഒരു വലിയ ശേഖരം തന്നെ അദ്ദേഹത്തിന്റെ കൈവശമുണ്ട്. മാരുതി 800ല്‍ നിന്നായിരുന്നു അദ്ദേഹത്തിന്റെ കാറുകളുടെ ശേഖരണം ആരംഭിച്ചത്. ആദ്യമായി വാങ്ങിയ മാരുതി കാര്‍ ഇന്ത്യയിലെ അന്നത്തെ ലക്ഷ്വറി കാറുകളിലൊന്നായ എസ്റ്റീം കാര്‍ വാങ്ങുന്നതിനായാണ് വില്‍പന നടത്തിയതെങ്കിലും 27 വര്‍ഷങ്ങള്‍ക്ക് ശേഷം അതേ കാര്‍ അദ്ദേഹം 10 ലക്ഷം രൂപ നല്‍കി വീണ്ടെടുത്തത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. 1994ല്‍ തന്റെ 25ാം വയസിലാണ് മാരുതി 800 അദ്ദേഹം സ്വന്തമാക്കിയത്. അന്ന് 1.10 ലക്ഷം രൂപ മുടക്കിയാണ് അത് സ്വന്തമാക്കിയതെന്ന് റോയ് പറഞ്ഞിരുന്നു.
കഴിഞ്ഞ വര്‍ഷം നിര്‍ധന കുടുംബങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ഒരു കോടി രൂപയുടെ സ്‌കോളര്‍ഷിപ്പ് വിതരണം അദ്ദേഹം നടത്തി. കേരളത്തിലും കര്‍ണാടകയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 201 കുട്ടികള്‍ക്കായിരുന്നു ധനസഹായം നല്‍കിയത്. ‘ഒരു കുട്ടിയ്ക്ക് വേണ്ടി നമ്മള്‍ പണം മുടക്കുമ്പോള്‍ അത് സമൂഹത്തിന്റെ ഭാവിക്ക് വേണ്ടിയുള്ള നിക്ഷേപമാണെന്നാണ് എന്റെ കുടുംബം എന്നെ പഠിപ്പിച്ചത്. അതുകൊണ്ടുതന്നെ പഠിക്കാന്‍ മിടുക്കരായ ഒരു കുട്ടിയും, അവസരങ്ങളോ പണമോ ഇല്ലാത്തതിന്റെ പേരില്‍ പിന്നാക്കം പോകാന്‍ പാടില്ലെന്ന ചിന്തയില്‍ നിന്നാണ് കുടുംബസ്വത്തിന്റെ ഒരു വിഹിതം സ്‌കോളര്‍ഷിപ്പായി നല്‍കാന്‍ തീരുമാനിച്ചത്” എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
സര്‍ക്കാര്‍ അംഗീകൃത സ്‌കൂളുകളിലെ എട്ട് മുതല്‍ പത്ത് വരെയുള്ള ക്‌ളാസുകളില്‍ നിന്ന് മികവ് പുലര്‍ത്തുന്ന കുട്ടികളെ ശ്രദ്ധാപൂര്‍വം തെരഞ്ഞെടുത്താണ് സ്‌കോളര്‍ഷിപ്പ് വിതരണം നടത്തിയത്. ഓരോ കുട്ടിക്കും അവരുടെ സ്‌കൂള്‍ ഫീസ് മുഴുവനായും അല്ലെങ്കില്‍ അരലക്ഷം രൂപ വരെയുമാണ് നല്‍കിയത്. കുടുംബത്തിന്റെ വാര്‍ഷികവരുമാനം അഞ്ച് ലക്ഷം രൂപയില്‍ താഴെയുള്ളവരെയും മുന്‍ വര്‍ഷപരീക്ഷയില്‍ 80 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടിയവരെയുമാണ് സ്‌കോളര്‍ഷിപ്പിന് പരിഗണിച്ചത്. അടുത്ത അധ്യയനവര്‍ഷം സ്‌കോളര്‍ഷിപ്പ് നല്‍കുന്ന കുട്ടികളുടെ എണ്ണം 300 ആയി ഉയര്‍ത്താനും പദ്ധതിയിട്ടിരുന്നു. വയനാട് ദുരന്തത്തിലടക്കം ശ്രദ്ധേയമായ സഹായങ്ങള്‍ ഗ്രൂപ്പ് നിര്‍വഹിച്ചു
കൊച്ചിയില്‍ ജനിച്ച റോയ് കോളജ് വിദ്യാഭ്യാസത്തിനു ശേഷം സ്വിറ്റ്സര്‍ലന്‍ഡിലെ എസ്ബിഎസ് ബിസിനസ് സ്‌കൂളില്‍നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ഡോക്ടറേറ്റ് നേടി. ബഹുരാഷ്ട്ര കമ്പനിയായ എച്ച്പിയിലെ ജോലി രാജിവച്ചാണ് ബിസിനസിലേക്ക് ഇറങ്ങിയത്. 2006ല്‍ തുടക്കമിട്ട കോണ്‍ഫിഡന്റ് ഗ്രൂപ്പ് കേരളത്തിലും ബംഗളൂരുവിലും റിയല്‍ എസ്റ്റേറ്റ് പ്രോജക്ടുകള്‍ നടപ്പിലാക്കിയാണ് വളര്‍ന്നത്. തുടര്‍ന്ന് ഹോസ്പിറ്റാലിറ്റി, ഏവിയേഷന്‍, എന്റര്‍ടെയ്ന്‍മെന്റ്, വിദ്യാഭ്യാസം, റീട്ടെയില്‍ തുടങ്ങിയ രംഗങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചു. സിനിമാനിര്‍മാണത്തിലും സജീവമായിരുന്നു. കാസനോവ, മേം ഹൂ മൂസ, ഐഡന്റിറ്റി, ലയണ്‍ ഓഫ് ദ് അറേബ്യന്‍ സീ എന്നി നാലു സിനിമകള്‍ അദ്ദേഹം നിര്‍മിച്ചിട്ടുണ്ട്.
ദക്ഷിണേന്ത്യയിലെ പ്രമുഖ ബില്‍ഡറായിരുന്ന സി ജെ റോയ് കഴിഞ്ഞ ദിവസങ്ങളിലായി വളരെ അസ്വസ്തനായിരുന്നുവെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. കോണ്‍ഫിഡന്റ് ഗ്രൂപ്പുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ ഈയിടെ ആദായ നികുതി പരിശോധന നടത്തിയിരുന്നു. ഇതിനിടയിലാണ് അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം. അശോക് നഗര്‍ പൊലീസ് സംഭവ സ്ഥലത്തെത്തി കാര്യങ്ങള്‍ വിലയിരുത്തുകയാണ്. ആത്മഹത്യയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.





































