കൊല്ലം: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി മൈലക്കാടിന് സമീപം പൈപ്പ്ലൈന്‍ മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തിയും വട്ടമണ്‍, വെഞ്ചേമ്പ് പ്രദേശങ്ങളില്‍ അറ്റക്കുറ്റപ്പണിയും നടക്കുന്നതിനാല്‍ ഒമ്പത്, 10 തീയതികളില്‍ പരവൂര്‍, വെളിയം, അഞ്ചല്‍, പൂയപ്പള്ളി, ഉമ്മന്നൂര്‍, ഇടമുളയ്ക്കല്‍, ഇളമാട്, നെടുമ്പന, ചാത്തന്നൂര്‍, പൂതക്കുളം, ചിറക്കര, കരവാളൂര്‍, പുനലൂര്‍ മുനിസിപ്പാലിറ്റി, മയ്യനാട്, ആദിച്ചനല്ലൂര്‍ പ്രദേശങ്ങളില്‍ പൂര്‍ണമായും കൊല്ലം കോര്‍പ്പറേഷനില്‍ ഭാഗികമായും ജലവിതരണം മുടങ്ങുമെന്ന് വാട്ടര്‍ അതോറിറ്റി പിഎച്ച് സര്‍ക്കിള്‍ സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ അറിയിച്ചു.
തുരുത്തിക്കര ഇഞ്ചേലയ്യത്ത് മുഹൂര്‍ത്തിക്കാവില്‍ ഉച്ചാരമഹോത്സവം ബുധനാഴ്ച
കുന്നത്തൂർ: തുരുത്തിക്കര പടിഞ്ഞാറ് ഇഞ്ചേലയ്യത്ത് മുഹൂർത്തിക്കാവിലെ ഉച്ചാരമഹോത്സവം ഫെബ്രുവരി 11ന് നടക്കും. രാവിലെ 5.30ന് ദീപം തെളിക്കലും അടുക്ക് സമർപ്പണവും വിളിച്ച് ചൊല്ലലും നടക്കും.
8 ന് ചിലപ്പതികാര പാരായണം, 12.30 ന് അന്നദാനം, 6.30ന് ദീപാരാധന, ദീപക്കാഴ്ച വൈകിട്ട് 7ന് ഫ്ലവേഴ്സ് ടോപ് സിംഗർ ഫൈനലിസ്റ്റ് ആയ മാസ്റ്റർ ദേവതീർഥ്, സംഗീതരംഗത്തെ ആയുഷ്ക്കാല സംഭവനയായി രാജപ്പൻ ഭാഗവതരേയും ആദരിയ്ക്കും. 7.30 ന് ടീം ശ്രീ മുഹൂർത്തി അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി, 8.30 ന് കൊല്ലം ഒപ്പരം ഫോക്ക് ബാൻഡ് അവതരിപ്പിക്കുന്ന നാടൻപാട്ട്, 12.30ന് ഉച്ചാര പൂജയും നടക്കും.
തുരുത്തിക്കര ഇഞ്ചേലയ്യത്ത് മുഹൂർത്തിക്കാവിൽ ഉച്ചാരമഹോത്സവം 11ന്
കുന്നത്തൂർ: തുരുത്തിക്കര പടിഞ്ഞാറ് ഇഞ്ചേലയ്യത്ത് മുഹൂർത്തിക്കാവിലെ ഉച്ചാരമഹോത്സവം ഫെബ്രുവരി 11ന് നടക്കും. രാവിലെ 5.30ന് ദീപം തെളിക്കലും അടുക്ക് സമർപ്പണവും വിളിച്ച് ചൊല്ലലും നടക്കും.
8 ന് ചിലപ്പതികാര പാരായണം, 12.30 ന് അന്നദാനം, 6.30ന് ദീപാരാധന, ദീപക്കാഴ്ച വൈകിട്ട് 7ന് ഫ്ലവേഴ്സ് ടോപ് സിംഗർ ഫൈനലിസ്റ്റ് ആയ മാസ്റ്റർ ദേവതീർഥ്, സംഗീതരംഗത്തെ ആയുഷ്ക്കാല സംഭവനയായി രാജപ്പൻ ഭാഗവതരേയും ആദരിയ്ക്കും. 7.30 ന് ടീം ശ്രീ മുഹൂർത്തി അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി, 8.30 ന് കൊല്ലം ഒപ്പരം ഫോക്ക് ബാൻഡ് അവതരിപ്പിക്കുന്ന നാടൻപാട്ട്, 12.30ന് ഉച്ചാര പൂജയും നടക്കും.
ശാസ്താംകോട്ട സെന്റ്റ് ജോർജ് ഭവനിൽ ജോർജ് ബെനബെഞ്ചർ [റിട്ട. ഹെൽത്ത് സർവ്വീസ്] നിര്യാതനായി
ശാസ്താംകോട്ട. സെന്റ്റ് ജോർജ് ഭവനിൽ . ജോർജ് ബെനബെഞ്ചർ (58) [റിട്ട. ഹെൽത്ത് സർവ്വീസ്] നിര്യാതനായി. ശ്രീ. ബെനബെഞ്ചർ (റിട്ട. ഹെൽത്ത് സർവ്വീസ്), ശ്രീമതി K.J. മേരി (റിട്ട.അധ്യാപിക) യുടെയും മകനാണ്. സഹോദരങ്ങൾ – ഡേവിഡ് ബെനബെഞ്ചർ(KSEB), ജോസഫ് ഫെർണാണ്ടസ്, റോബിൻ ഫെർണാണ്ടസ് (KSEB), അന്നൈ ബെനബെഞ്ചർ
സംസ്കാരം ഞായർ 3 മണിക്ക് സെന്റ് തോമസ്റ്റ് ചർച്ച് ശാസ്താംകോട്ട
കൊല്ലത്ത് വീണ്ടും വന്‍ കഞ്ചാവ് വേട്ട
കൊല്ലം: നഗരത്തിലെ കഞ്ചാവ് ലോബികളില്‍ പ്രധാനിയായ അല്‍ഷാദ് എക്‌സൈസിന്റെ പിടിയിലായി. കൊല്ലം എക്‌സൈസ് റേഞ്ച് ഓഫീസിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി. ശങ്കറിന്റെ നേതൃത്വത്തില്‍ മേകോണ്‍ ശിവജി മുക്ക് ഭാഗത്ത് നടന്ന പരിശോധനയില്‍ വില്‍പനയ്ക്കായി കാറില്‍ കടത്തിക്കൊണ്ട് വന്ന 6.050 കിലോഗ്രാം അളവിലുള്ള കഞ്ചാവ് പിടികൂടി. കിളികൊല്ലൂര്‍ അയത്തില്‍ കല്ലുംതാഴം വരുവിള തെക്കതില്‍നൗഫല്‍ മന്‍സിലില്‍ അല്‍ഷാദ് എസ്. (33) എന്നയാളെ പ്രതിയാക്കി ഒരു എന്‍ഡിപിഎസ് കേസ് എടുത്തിട്ടുള്ളതാണ്. സിഇഒമാരായ സാലിം, ഗോകുല്‍, ഡബ്ല്യൂസിഇഒ പ്രിയങ്ക, പ്രവേന്റീവ് ഓഫീസര്‍ (ഗ്രേഡ്) മാരായ ടി.ആര്‍. ജ്യോതി, അനീഷ്‌കുമാര്‍, ബി. ഷെഫീഖ്, ഷഹാലുദ്ധീന്‍ എന്നിവര്‍ പങ്കെടുത്തു. തമിഴ്‌നാട് കേന്ദ്രീകരിച്ച് ഉള്ള മയക്കുമരുന്ന് ലോബികളില്‍ നിന്ന് കഞ്ചാവ് കേരളത്തില്‍ എത്തിക്കുന്ന ആളുകളില്‍ പ്രധാനിയാണ് ഇയാള്‍. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് എക്‌സൈസ് പറഞ്ഞു.
ഇന്‍സ്റ്റഗ്രാമിലിടാന്‍ തൂങ്ങി മരിക്കുന്നതിന്റെ റീല്‍ ചിത്രീകരിക്കുന്നതിനിടെ 27 കാരിക്ക് ദാരുണാന്ത്യം
റീല്‍സ് ചിത്രീകരിക്കുന്നതിനിടെ അപകടമരണങ്ങള്‍ പലതും നാം വാര്‍ത്തകളിലൂടെയും മറ്റും കണ്ടിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ബന്ദ ജില്ലയില്‍ ഒരു യുവതി ഒരു വീഡിയോ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതിനിടെ ജീവന്‍ നഷ്ടപ്പെട്ട സംഭവമാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 27കാരിയായ മോഹിനിയാണ് റീല്‍സ് ചിത്രീകരിക്കുന്നതിനിടെ മരിച്ചത്.
സംഭവത്തെ കുറിച്ച് വീട്ടുകാര്‍ പറയുന്നതിങ്ങനെ
തൂങ്ങിമരണമാണ് ഇവര്‍ ചിതിരീകരിച്ചിരുന്നത്. മൊബൈല്‍ ഫോണ്‍ വീഡിയോ എടുക്കാന്‍ പാകത്തില്‍ സെറ്റ് ചെയ്ത് കഴുത്തില്‍ കുരുക്ക് കെട്ടി ഒരു സ്റ്റൂളില്‍ കയറി നില്‍ക്കുകയായിരുന്നു. അതിനിടെ സ്റ്റൂള്‍ അബദ്ധത്തില്‍ തട്ടിപ്പോയി അവരുടെ കവുത്തില്‍ കുരുക്ക് മുറുകുകയും മരണം സംഭവിക്കുകയുമായിരുന്നു.
മോഹിനിയുടെ നാല് വയസ്സുള്ള മകളാണ് സംഭവം ആദ്യം കാണുന്നത്. മുറിയിലേക്ക് കയറിയ കുട്ടി അമ്മയുടെ സ്ഥിതി കണ്ട് സഹായത്തിനായി നിലവിളിച്ചു. നിലവിളി കേട്ട് അയല്‍ക്കാര്‍ ഓടിയെത്തി. ഉടന്‍ വിവരം പൊലിസില്‍ അറിയിച്ചു. വിവരം ലഭിച്ചയുടന്‍ പൊലിസ് സ്ഥലത്തെത്തി മൃതദേഹം കുരുക്കില്‍ നിന്ന് താഴെയിറക്കി കസ്റ്റഡിയിലെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു. കേസ് അന്വേഷിച്ചുവരികയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ പ്രാഥമിക കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നത് ഒരു റീല്‍ ചിത്രീകരിക്കുന്നതിനിടെ സംഭവിച്ച ഒരു അപകടമാണെന്നാണ്- പൊലിസ് വ്യക്തമാക്കി.
കുമരന്‍ചിറ ദേവി ക്ഷേത്രത്തില്‍ തിരുവുത്സവം
മൂന്ന് ഗ്രാമപഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന 14 കരകളുടെയും അധിപതിയായ കുമരന്‍ ചിറ തമ്പുരാട്ടിയുടെ തിരുവുത്സവം 2026 ഫെബ്രുവരി 8 മുതല്‍ 17 വരെ നടക്കും എന്ന് ക്ഷേത്ര ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കലയുടെ വര്‍ണവസന്തം വിരിയിക്കുന്ന കലാപരിപാടികളും വാദ്യമേളങ്ങളും കെട്ട്കാഴ്ചകളും അണിനിരക്കുന്ന തെക്കന്‍ കേരളത്തിലെ ഏറ്റവും വലിയ കെട്ടു ഉത്സവത്തിന്റെ ഉത്സവകാഴ്ചകള്‍ ആസ്വദിക്കാന്‍ ജില്ലയുടെ പല ഭാഗത്തുനിന്നും ആളുകള്‍ എത്തിച്ചേരാറുണ്ട്. എപ്പോള്‍ വന്നാലും വെളുപ്പിന് 6 മണി വരെ കെട്ട്കാഴ്ചകള്‍ കാണാന്‍ സാധിക്കും. 13 കരങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത 13 അംഗ ഉപദേശക സമിതിയാണ് ക്ഷേത്രഭരണ നടത്തുന്നത്. പറയ്‌ക്കെഴുന്നള്ളത്ത്, താലപ്പൊലി, സപ്താഹം, അശ്വതി പൊങ്കാല, അശ്വതി കുട, പ്രതിഷ്ഠാ വാര്‍ഷികം, നവരാത്രി, തുടങ്ങിയവയാണ് ക്ഷേത്രത്തില്‍ നടക്കുന്ന പ്രധാന ചടങ്ങുകള്‍. പത്രസമ്മേളനത്തില്‍ പ്രസിഡന്റ് എന്‍. സോമന്‍ പിള്ള, സെക്രട്ടറി ആര്‍ രാജീവ്, വൈസ് പ്രസിഡന്റ് കെ ശിവന്‍പിള്ള, പ്രേമചന്ദ്രന്‍ പിള്ള എന്നിവര്‍ പങ്കെടുത്തു.
ഉമ്മൻ ചാണ്ടിയെ ലൈംഗിക ആരോപണ കേസിൽ കുടുക്കുമെന്ന് ഗണേഷ് പറഞ്ഞിരുന്നതായി കോടതിയിൽ വെളിപ്പെടുത്തൽ
കൊട്ടാരക്കര. ഗണേഷ്‌കുമാറിന് എതിരെ മുൻ പേർസണൽ സ്റ്റാഫിന്റെ മൊഴി
ഉമ്മൻ ചാണ്ടിയെ ലൈംഗിക ആരോപണ കേസിൽ കുടുക്കുമെന്ന് ഗണേഷ് പറഞ്ഞിരുന്നതായി സുധീർ മലയിൽ
പലവട്ടം ഇക്കാര്യം ഗണേഷ് പറഞ്ഞിരുന്നെന്ന് സാക്ഷിമൊഴി നൽകി
2011 മുതൽ 2013 വരെ പേർസണൽ സ്റ്റാഫ് അംഗം ആയിരുന്നു സുധീർ മലയിൽ
കൊട്ടാരക്കര കോടതിയിൽ ആണ് ഗണേഷിന് എതിരെ മൊഴി നൽകിയത്
സോളാർ പരാതി ഗൂഢാലോചനയുടെ ഭാഗം എന്നും സാക്ഷിമൊഴിയിൽ
സോളാർ പരാതിക്കാരിയുമായി ഗണേഷിന് അടുത്ത ബന്ധമെന്നും മൊഴിയിൽ
മന്ത്രിവസതിയിലും ഓഫീസുകളിലും ഇവർ നിത്യ സന്ദർശക ആയിരുന്നെന്നും മുൻ സ്റ്റാഫ് അംഗം
ആരോപണങ്ങൾ വന്നപ്പോൾ ഉമ്മൻ ചാണ്ടി ഗണേഷിനെ രാജി വയ്പ്പിച്ചിരുന്നു
മന്ത്രിസ്ഥാനം തിരികെ നൽകാത്ത ഉമ്മൻ ചാണ്ടിയെ പാഠം പഠിപ്പിക്കാൻ ഗണേഷ് തീരുമാനിച്ചിരുന്നു എന്നും സുധീർ മലയിൽ
സോളാർ പരാതിയിൽ 4 പേജുകൾ കൂട്ടിച്ചേർത്തത് ഗൂഢാലോചന എന്ന പരാതിയിൽ ആണ് മൊഴി
അഭിഭാഷകനായ സുധീർ ജേക്കബ് ആണ് ഹർജിക്കാരൻ
വൻതോതിൽ എണ്ണക്കള്ളക്കടത്ത് നടത്തിവന്ന അന്താരാഷ്ട്ര സംഘത്തെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് പിടികൂടി
മുംബൈ: മുംബൈ തീരത്തിന് സമീപം വൻതോതിൽ എണ്ണക്കള്ളക്കടത്ത് നടത്തിവന്ന അന്താരാഷ്ട്ര സംഘത്തെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് പിടികൂടി. വെള്ളിയാഴ്ച മുംബൈയിൽ നിന്ന് ഏകദേശം 100 നോട്ടിക്കൽ മൈൽ പടിഞ്ഞാറ് വെച്ച് നടത്തിയ സങ്കീർണ്ണമായ തിരച്ചിലിനൊടുവിലാണ് മൂന്ന് വിദേശ കപ്പലുകളെ കോസ്റ്റ് ഗാർഡ് വളഞ്ഞത്. യുദ്ധം കൊടുമ്പിരി കൊള്ളുന്ന രാജ്യങ്ങളിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ ശേഖരിച്ച്, അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽ വെച്ച് വലിയ ടാങ്കറുകളിലേക്ക് മാറ്റി, ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ കസ്റ്റംസ് നികുതി വെട്ടിച്ചായിരുന്നു ഇവരുടെ പ്രവർത്തനം.
ഇന്ത്യൻ എക്സ്ക്ലൂസീവ് ഇക്കണോമിക് സോണിൽ ഒരു മോട്ടോർ ടാങ്കറിൻ്റെ അസ്വാഭാവികമായ നീക്കം അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളിലൂടെ കണ്ടെത്തിയതാണ് നിർണ്ണായകമായത്. തുടർന്ന് നടത്തിയ ഡിജിറ്റൽ അന്വേഷണത്തിലും ജീവനക്കാരെ ചോദ്യം ചെയ്തതിലൂടെയും മറ്റ് രണ്ട് കപ്പലുകളുടെ പങ്കും നിയമവിരുദ്ധ ഇടപാടിലെ വിപുലമായ ശൃംഖലയെക്കുറിച്ചും വ്യക്തമായ തെളിവുകൾ ലഭിച്ചു. പിടിയിലായ കപ്പലുകളെ കൂടുതൽ അന്വേഷണങ്ങൾക്കും നിയമനടപടികൾക്കുമായി മുംബൈയിലെത്തിച്ച് കസ്റ്റംസിനും മറ്റ് ഏജൻസികൾക്കും കൈമാറും.
സ്വര്‍ണവിലയില്‍ വീണ്ടും ചാഞ്ചാട്ടം…
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്. പവന് 2120 രൂപ വര്‍ധിച്ച് 1,14,840 രൂപയായി. ഗ്രാമിന് 265 രൂപ വര്‍ധിച്ച് 14,355 രൂപയായി. ഇന്നലെ 1,12,720 രൂപയായിരുന്നു പവന്‍ വില.
ഇന്നലെ രാവിലെ കുറഞ്ഞ വില ഉച്ചയോടെ വര്‍ധിച്ചിരുന്നു. ആഗോളവിപണിയിലെ ചാഞ്ചാട്ടമാണ് സ്വര്‍ണവിലയിലെ ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണം. പല ദിവസങ്ങളിലും ഒന്നിലേറെ തവണ വില വ്യത്യാസപ്പെടുന്നുണ്ട്.
ആഗോളവിപണിയില്‍ സ്വര്‍ണവില മുന്നേറ്റമുണ്ടാക്കി. 98 ഡോളര്‍ ഉയര്‍ന്ന് ട്രോയ് ഔണ്‍സിന് 4966 ഡോളര്‍ എന്ന നിലയിലാണ് വില. വെള്ളിയും നേരിയ തോതില്‍ ഉയര്‍ന്നു. 0.40 ഡോളര്‍ ഉയര്‍ന്ന് ട്രോയ് ഔണ്‍സിന് 77.8 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം തുടരുന്നത്.
കേരളത്തില്‍ ജനുവരി 29ന് 1,31,160 രൂപയെന്ന സര്‍വകാല റെക്കോര്‍ഡിലെത്തിയ ശേഷമാണ് സ്വര്‍ണം തിരിച്ചിറങ്ങിയത്. മാസങ്ങള്‍ നീണ്ട കുതിപ്പിനൊടുവില്‍ നിക്ഷേപകര്‍ ലാഭമെടുക്കുന്നത് തുടര്‍ന്നതോടെയാണ് സ്വര്‍ണത്തിന് ആഗോളവിപണിയില്‍ വന്‍തോതില്‍ വിലയിടിഞ്ഞത്.


































