ശബരിമലയിലെ യുവതീപ്രവേശം സംബന്ധിച്ച പുനഃപരിശോധന ഹര്‍ജികളില്‍ ഏപ്രില്‍ ഏഴുമുതല്‍ വാദം കേട്ടു തുടങ്ങുമെന്ന് സുപ്രീംകോടതി. ഒന്‍പതംഗ ബെഞ്ചാകും വാദം കേള്‍ക്കുക. യുവതീ പ്രവേശത്തെ അനുകൂലിക്കുന്നവരുടെ വാദം ഏപ്രില്‍ ഏഴ്, എട്ട്, ഒന്‍പത് തീയതികളിലും എതിര്‍ക്കുന്നവരുെട വാദം 14,15,16 തീയതികളിലും കേള്‍ക്കും. ഏപ്രില്‍ 22ന് വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കുമെന്നും കോടതി അറിയിച്ചു. മാര്‍ച്ച് 14ന് മുന്‍പ് കക്ഷികള്‍ നിലപാട് എഴുതിയറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. മുതിര്‍ന്ന അഭിഭാഷകന്‍ പരമേശ്വറിനെക്കൂടി അമിക്കസ് ക്യൂറിയായി നിയോഗിച്ചു.
പുനഃപരിശോധന ഹര്‍ജികളെ പിന്തുണയ്ക്കുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ഹര്‍ജികള്‍ നിലനിര്‍ക്കുമെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വ്യക്തമാക്കി. അതേസമയം, സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ സമയപരിധി നിര്‍ണായകമാണ്. തിരഞ്ഞെടുപ്പിന് മുന്‍പ് നിലപാട് വ്യക്തമാക്കേണ്ടിവരും. പുനഃപരിശോധന ഹര്‍ജികളെ ഇതുവരെ എതിര്‍ത്തിരുന്നുവെന്നാണ് സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ ഇന്ന് സുപ്രീംകോടതിയെ അറിയിച്ചത്.
ശബരിമലയിലെ യുവതീപ്രവേശം: പുനഃപരിശോധന ഹര്‍ജികളില്‍ ഏപ്രില്‍ ഏഴുമുതല്‍ വാദം കേട്ടു തുടങ്ങുമെന്ന് സുപ്രീംകോടതി
കഴക്കൂട്ടത്ത് പ്രേംകുമാർ കോൺഗ്രസ് സ്ഥാനാർത്ഥി?, മികച്ച സ്ഥാനാർത്ഥിയെന്ന് വിലയിരുത്തൽ
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി മുൻ അധ്യക്ഷൻ പ്രേംകുമാറിനെ കഴക്കൂട്ടത്ത് മത്സരിപ്പിക്കാൻ കോൺഗ്രസ് നീക്കം. കഴക്കൂട്ടത്ത് പ്രേംകുമാർ മികച്ച സ്ഥാനാർത്ഥി എന്നാണ് പാർട്ടി വിലയിരുത്തൽ. ചർച്ചക്ക് ശ്രമിച്ച ഇടത് നേതാക്കൾക്ക് പ്രേംകുമാർ വഴങ്ങിയിട്ടില്ല. ഇന്നലെ പ്രേംകുമാറിനെ അനുനയിപ്പിക്കാൻ സി പി എം നേതാവ് കടകംപള്ളി സുരേന്ദ്രൻ നേരിട്ട് വീട്ടിലെത്തിയിരുന്നു. തിരുവനന്തപുരത്തെ വീട്ടിൽ എത്തിയിട്ടും പ്രേംകുമാറിനെ നേരിട്ട് കാണാൻ സാധിച്ചിരുന്നില്ല.
ചലച്ചിത്ര അക്കാദമിയിൽ നിന്ന് അപ്രതീക്ഷിതമായി നീക്കിയതിൽ തനിക്ക് നീതികേടാണ് ഉണ്ടായതെന്ന് പ്രേംകുമാർ നേരത്തെ വിമർശിച്ചിരുന്നു. ഇടത് തുടർഭരണം പാടില്ലെന്ന പരസ്യവിമർശനം ഉന്നയിച്ച സാഹിത്യ അക്കാദമി അധ്യക്ഷൻ കെ സച്ചിദാനന്ദനെ സ്ഥാനത്ത് നിന്ന് മാറ്റാത്തതിനെ തുടർന്നാണ് പ്രേംകുമാർ തന്നെ മാറ്റിയതിലെ അമർഷം പരസ്യമാക്കി രംഗത്തെത്തിയത്. ഇരട്ടനീതി എന്നാണ് പ്രേംകുമാർ ഇതിനെ വിശേഷിപ്പിച്ചത്.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകള്‍ക്കായി കോണ്‍ഗ്രസിന്‍റെ പ്രധാന യോഗങ്ങള്‍ ഇന്ന് ചേരും. പ്രചാരണ സമിതി അധ്യക്ഷൻ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ സമിതിയുടെ ആദ്യയോഗം ചേരും. കെ സി വേണുഗോപാൽ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കും. എഐസിസി നിയോഗിച്ച സച്ചിൻ പൈലറ്റ് ഉള്‍പ്പെടെയുള്ള നിരീക്ഷകര്‍ കൂടി പങ്കെടുക്കുന്ന നേതൃയോഗവും ഉച്ചയ്ക്ക് കെപിസിസി ആസ്ഥാനത്ത് ചേരും.
മകൻ അച്ഛനെ കുത്തി
എറണാകുളം. വടക്കൻ പറവൂരിൽ മകൻ അച്ഛനെ കുത്തി പരിക്കേൽപ്പിച്ചു. പറവൂർ കെടാമംഗലത്ത് ഇന്ന് വെളുപ്പിന് അഞ്ച് മണിയോടെയായിരുന്നു സംഭവം. മകൻ ലിൻ്റോ അഛൻ രാജുവിനെ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കുത്തുകയായിരുന്നു
തോളിനും കൈക്കും പരിക്കേറ്റിട്ടുണ്ട്. സമീപത്തെ സ്വകാര്യ ആശുപത്രിയിൽ രാജുവിനെ പ്രവേശിപ്പിച്ചു. ലിൻ്റോ ക്രിമിനൽ സ്വഭാവമുള്ള വ്യക്തിയാണ്. പ്രതിയെ വടക്കൻ പറവൂർ പോലിസ് പിടികൂടി
അമേരിക്ക-ഇറാൻ സംഘർഷത്തിന് ആശ്വാസകരമായ വഴിത്തിരിവ്
ജനീവ.ലോകം ഉറ്റുനോക്കുന്ന അമേരിക്ക-ഇറാൻ സംഘർഷത്തിന് ആശ്വാസകരമായ വഴിത്തിരിവ്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി രണ്ടാംഘട്ട സമാധാന ചർച്ചകൾ സ്വിറ്റ്‌സർലൻഡിലെ ജനീവയിൽ നടക്കുമെന്ന് ഉറപ്പായി. ഒമാന്റെ മധ്യസ്ഥതയിലാണ് ഈ നിർണ്ണായക ചർച്ചകൾക്ക് കളമൊരുങ്ങുന്നത്. ഇറാൻ വിദേശകാര്യ മന്ത്രി ചർച്ചകൾക്കായി ഇതിനോടകം ജനീവയിലേക്ക് പുറപ്പെട്ടു കഴിഞ്ഞു.
തങ്ങൾക്കുമേൽ ചുമത്തിയിട്ടുള്ള സാമ്പത്തിക ഉപരോധങ്ങൾ നീക്കം ചെയ്യുകയാണെങ്കിൽ ആണവ കരാറിൽ വിട്ടുവീഴ്ചകൾക്ക് തയ്യാറാണെന്ന് ഇറാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇറാന്റെ ഈ അനുകൂല നിലപാടിനോട് വളരെ പോസിറ്റീവായ രീതിയിലാണ് അമേരിക്ക പ്രതികരിച്ചത്. പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാനാണ് തങ്ങൾ മുൻഗണന നൽകുന്നതെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. ഇറാന്റെ വിട്ടുവീഴ്ചാ സന്നദ്ധതയെ അമേരിക്ക സ്വാഗതം ചെയ്തതോടെയാണ് ചർച്ചകൾക്ക് വഴി തെളിഞ്ഞത്.
പശ്ചിമേഷ്യയിലെ സമാധാന നീക്കങ്ങളിൽ എന്നും നിർണ്ണായക പങ്ക് വഹിക്കുന്ന ഒമാൻ തന്നെയാണ് ഇത്തവണയും മധ്യസ്ഥ ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്. ആദ്യഘട്ട ചർച്ചകളുടെ തുടർച്ചയായാണ് ജനീവയിലെ ഈ കൂടിക്കാഴ്ച. യുഎസ് മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്, ജെറാഡ് കുഷ്‌നർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ദ്രുതഗതിയിലുള്ള കൂടിയാലോചനകൾക്ക് ശേഷമാണ് രണ്ടാംഘട്ട ചർച്ചകളുമായി മുന്നോട്ട് പോകാൻ അമേരിക്കൻ ഭരണകൂടം തീരുമാനിച്ചത്.
ആണവ പദ്ധതികളുമായി ബന്ധപ്പെട്ട് വർഷങ്ങളായി നിലനിൽക്കുന്ന തർക്കങ്ങൾക്കും ഉപരോധങ്ങൾക്കും ഈ ചർച്ചകളിലൂടെ പരിഹാരം കാണാൻ കഴിയുമെന്നാണ് ലോകരാജ്യങ്ങൾ കരുതുന്നത്. സംഘർഷം ലഘൂകരിക്കപ്പെടുന്നത് പശ്ചിമേഷ്യയിലെ വിപണിയെയും എണ്ണവിലയെയും അനുകൂലമായി ബാധിക്കാനിടയുണ്ട്. ഇറാൻ വിദേശകാര്യ മന്ത്രിയുടെ ജനീവ സന്ദർശനം ഈ ലക്ഷ്യത്തിലേക്കുള്ള വലിയൊരു ചുവടുവെപ്പായാണ് നയതന്ത്ര വിദഗ്ധർ വിലയിരുത്തുന്നത്.
ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്, ദൃശ്യം
കൊല്ലം. ചിതറയിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്
ചിതറ APRM സ്കൂളിന് മുൻവശത്താണ് അപകടം
റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ച സ്കൂട്ടറിലേക്ക് ബൈക്ക് ഇടിച്ചു കയറുകയായിരുന്നു
മടത്തറ പാരിപ്പള്ളി സ്റ്റേറ്റ് ഹൈവെയിലായിരുന്നു അപകടം ഉണ്ടായത്.
പരിക്കേറ്റവർ സമീപത്തെ ആശുപത്രിയിൽ ചികിത്സ തേടി
ആരുടേയും പരിക്ക് ഗുരുതരം അല്ല
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
പോലീസുകാരനെ പ്രതി കടിച്ച് പരിക്കേൽപ്പിച്ചു
കായംകുളം. മദ്യപിച്ച് ബഹളം ഉണ്ടാക്കിയ കേസിൽ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി പോലീസ് ഉദ്യോഗസ്ഥനെ കടിച്ചു പരിക്കേൽപ്പിച്ചു
കണ്ടല്ലൂർ പറവൂർ ജംഗ്ഷനിൽ നിന്നാണ് അഖിൽ, അഖിലേഷ് എന്നിവരെ കനകക്കുന്ന് പോലീസ് കസ്റ്റഡിയിലെടുത്തത്
കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് സിപിഒ ഗോപകുമാറിന്റെ കാലിൽ അഖിൽ കടിച്ചത്
പോലീസ് ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
വീണ്ടും തീ തുപ്പുന്ന വാഹനങ്ങൾ
ചവറ. MSN കോളേജിൽ നടന്ന ഓട്ടോ ഷോയിലാണ് തീ തുപ്പുന്ന വാഹനങ്ങൾ എത്തിച്ചത്
ശനിയാഴ്ചയാണ് കോളേജിൽ ഓട്ടോഷോ നടന്നത് .നിയമ വിരുദ്ധമായി രൂപമാറ്റം നടത്തിയ നിരവധി വാഹനങ്ങൾ ഷോയ്ക്ക് എത്തിച്ചു
വിവിധ ക്യാമ്പസുകളിൽ ഓട്ടോ ഷോ നടത്തുന്ന സംഘമാണ് ചവറയിലും എത്തിയത്.
നിയമ വിരുദ്ധമായ വാഹനങ്ങൾ പിടിച്ചെടുക്കുമെന്ന് മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ.
കൊല്ലത്ത് ബസിൽ നിന്നും കുഞ്ഞിന്റെ സ്വർണാഭരണം കവർന്ന യുവതി അറസ്റ്റിൽ
അഞ്ചൽ: ബസ്സിൽ നിന്നും കുഞ്ഞിൻ്റെ സ്വർണ്ണ കൊലുസ് മോഷ്ടിച്ച യുവതി പിടിയിൽ. അഞ്ചൽ ഇടമുളയ്ക്കൽ സ്വദേശിനി സബീനയാണ് അറസ്റ്റിലായത്. ശിവരാത്രി ദിനത്തിൽ അഞ്ചൽ ആർ . ഓ ജംഗ്ഷനിൽ നിന്നും പകൽ മൂന്ന് മണിയോടെ കുളത്തൂപ്പുഴയ്ക്ക് പോകുന്ന സ്വകാര്യബസ്സിൽ നിന്നുമാണ് കുഞ്ഞിൻ്റെ മുക്കാൽ പവൻ വരുന്ന സ്വർണ്ണ കൊലുസ് മോഷ്ടിച്ചത്. കോട്ടുക്കൽ സ്വദേശിനി അസ്നിയുടെ മകൾ അസ്ലീൻ്റ കൊലുസ് ആണ് മോഷ്ടിച്ചത്. കൊലുസ് നഷ്ടപ്പെട്ട വിവരം അസ്നി ബസ് ജീവനക്കാരെ അറിയിക്കുകയും ബസ് ജീവനക്കാൻ പോലീസിനെ അറിയിക്കുകയും ചെയ്തു. സ്ഥലത്തെത്തിയ പോലീസ് സബീനയെ ബസ്സിൽ കണ്ടപ്പോൾ തന്നെ സംശയമായി. ബസ് അഞ്ചൽ പോലീസ് സ്റ്റേഷനിൽ എത്തിച്ച് സബീനയെ വ്യക്തമായി നടത്തിയ പരിശോധനയിലാണ് സ്വർണ മോഷ്ടിച്ചത് സബീന ആണെന്ന് വ്യക്തമായത്.
സബീന ഇതിനുമുമ്പും സമാന കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും പോലീസ് സ്റ്റേഷനിൽ ചെല്ലുമ്പോൾ ഉടമയ്ക്ക് സ്വർണം തിരികെ നൽകി സബീന തടി തപ്പുന്നതാണ് പതിവ് രീതി. എന്നാൽ ഈ കേസിൽ അസ്നി പരാതിയിൽ ഉറച്ചു നിന്നതോടെ കൂടിയാണ് പോലീസ് സംഭവത്തിൽ സബീനയ്ക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞവർഷം അഞ്ചൽ പനഞ്ചേരി ക്ഷേത്രത്തിലെ ഉത്സവ ഘോഷയാത്ര ഇടയ്ക്ക് കുഞ്ഞിൻ്റെ സ്വർണ്ണമാല മോഷ്ടിച്ച സബീനയെ നാട്ടുകാർ കയ്യോടെ പിടികൂടി പോലീസിൽ ഏൽപ്പിച്ചിരിന്നു. ഉടമയ്ക്ക് സ്വർണം തിരികെ നൽകിയതോടെ പരാതിയില്ല എന്ന് ഉടമ പറഞ്ഞതിനെ തുടർന്നാണ് കേസെടുക്കാതെ അന്ന് സബീനയെ പോലീസ് കേസ് എടുക്കാതെ വിട്ടയച്ചത്. അഞ്ചൽ പ്രദേശത്തെ അഡിറ്റോറിയങ്ങളിലെ വിവാഹ ചടങ്ങുകളിൽ നിത്യ സന്ദർശകയായിരുന്നു സബീന. കുട്ടികളുടെയും സ്ത്രീകളുടെയും ദേഹത്ത് കിടക്കുന്ന സ്വർണ്ണാഭരണങ്ങൾ തന്ത്രപരമായി മോഷ്ടിച്ച് മുങ്ങുന്നത് സബീനയുടെ പതിവ് രീതിയെന്ന് പോലീസ് പറഞ്ഞു.



































