Home Blog Page 1003

പശ്ചിമേഷ്യയില്‍ സംഘര്‍ഷ സാഹചര്യം കനക്കുന്നതിനിടെ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ അടിയന്തര യോഗം വിളിച്ചു

ന്യൂയോര്‍ക്ക്. പശ്ചിമേഷ്യയില്‍ സംഘര്‍ഷ സാഹചര്യം കനക്കുന്നതിനിടെ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ അടിയന്തര യോഗം വിളിച്ചു. ഇറാനെതിരായ അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണങ്ങള്‍ക്കും പിന്നാലെ ഉണ്ടായ തിരിച്ചടികളുടെയും പശ്ചാത്തലത്തിലാണ് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ അടിയന്തര യോഗം വിളിച്ചു.

ഇന്ത്യന്‍ സമയം ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്. ‘മധ്യേഷ്യയിലെ സ്ഥിതിഗതികള്‍’ യോഗം അഭിസംബോധന ചെയ്യുമെന്ന് ഐക്യരാഷ്ട്രസഭ പറഞ്ഞു. ഫ്രാന്‍സ് ബഹ്റൈന്‍ തുടങ്ങിയ രാജ്യങ്ങളുടെ ആവശ്യപ്രകാരമാണ് യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്. സംഘര്‍ഷ സാഹചര്യത്തില്‍ ഇടപെടണം എന്നാവശ്യപ്പെട്ട് ഇറാന്‍ യുഎന്നിന് കത്തയച്ചു. ലോക സമാധാനത്തിനായി ഇടപെടണം. യുഎസ് നടത്തിയ ആക്രമണത്തിനുള്ള പ്രതിരോധമാണ് തങ്ങളുടെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് ഇറാന്റെ നിലപാട്. ആക്രമണം അവസാനിക്കും വരെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിടുന്നത് തുടരുമെന്നും ഇറാന്‍ യുഎന്നിന് അയച്ച കത്തില്‍ വ്യക്തമാക്കി.

അതേസമയം, ഇറാനില്‍ ഇസ്രയേലും അമേരിക്കയും നടത്തിയ സംയുക്ത ആക്രമണത്തില്‍ സ്‌കൂള്‍ തകര്‍ന്ന് നിരവധി കുട്ടുകള്‍ മറിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. തെക്കന്‍ ഇറാനിലെ ഹോര്‍മോസ്ഗാന്‍ പ്രവിശ്യയിലെ മിനാബിലെ പെണ്‍കുട്ടികളുടെ ഒരു പ്രൈമറി സ്‌കൂള്‍ ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്നതായി ഇറാന്‍ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശനിയാഴ്ച സ്‌കൂളിനു നേരെയുണ്ടായ ആക്രമണത്തിന് ശേഷം മരണസംഖ്യ 85 ആയി ഉയര്‍ന്നതായി ഇറാന്റെ അര്‍ദ്ധ ഔദ്യോഗിക തസ്‌നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

യുഎസ് – ഇസ്രയേല്‍ സംയുക്ത ആക്രമണത്തിന് പിന്നാലെ ഇറാന്‍ ഗള്‍ഫ് അറബ് രാജ്യങ്ങളിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തുകയും ചെയ്തു. ആറോളം രാജ്യങ്ങളിലേക്കാണ് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയത്. അബുദാബിയില്‍ ഒരു പാക് പൗരന്‍ കൊല്ലപ്പെടുകയും ചെയ്തു. ബഹ്റൈന്‍, കുവൈറ്റ്, ഖത്തര്‍, യുഎഇ തുടങ്ങിയ രാജ്യങ്ങളെയാണ് ഇറാന്‍ ലക്ഷ്യമിട്ടത്. ഇതോടെ മേഖലയില്‍ സംഘര്‍ഷ ഭീതി വര്‍ധിക്കുകയും ചെയ്തു.

ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടതിന് സ്ഥിരീകരണം

വാഷിങ്ടന്‍: യുഎസ് – ഇസ്രയേല്‍ സംയുക്ത ആക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ട കാര്യം ഇറാന്‍ സ്ഥിരീകരിച്ചു. ഖമേനി കൊല്ലപ്പെട്ടന്ന് നേരത്തെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇസ്രയേല്‍ പ്രധാനമന്ത്രി നെതാന്യൂഹുവും അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇറാന്റെ സ്ഥിരികരണം.

യുഎസ് – ഇസ്രായേല്‍ ഇന്റലിജന്‍സിനെ മറികടക്കാന്‍ ഖമേനയിക്ക് കഴിഞ്ഞില്ലെന്ന് ട്രംപ് പറഞ്ഞു. ഖമേനിയെ കൂടാതെ ഇറാനിലെ സുപ്രധാന നേതാക്കളെയും വധിച്ചെന്നായിരുന്നു ട്രംപിന്റെ അവകാശവാദം. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലാണ് ഖമേനയി കൊല്ലപ്പെട്ടെന്ന് ട്രംപ് കുറിച്ചത്. എന്നാല്‍ ട്രംപിന്റെ അവകാശവാദം ഇറാന്‍ തള്ളി. ഇറാന്‍ പരമോന്നത നേതാവായ ആയത്തുല്ല അലി ഖമേനിയുടെ മകള്‍, മരുമകന്‍, ചെറുമകന്‍ എന്നിവരും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.

‘ചരിത്രത്തിലെ ഏറ്റവും ക്രൂരരായ വ്യക്തികളില്‍ ഒരാളായ ഖമേനി കൊല്ലപ്പെട്ടു. ഇത് ഇറാനിലെ ജനങ്ങള്‍ക്ക് മാത്രമല്ല, ഖമേനിയും രക്തദാഹികളായ ഗുണ്ടാസംഘവും കൊലപ്പെടുത്തുകയോ അംഗഭംഗം വരുത്തുകയോ ചെയ്ത എല്ലാ മഹത്തായ അമേരിക്കന്‍ ജനതയ്ക്കും ലോകമെമ്പാടുമുള്ള മറ്റു രാജ്യങ്ങളിലെ ജനങ്ങള്‍ക്കും ലഭിച്ച നീതിയാണ്. ഞങ്ങളുടെ ഇന്റലിജന്‍സിനെയും അത്യന്താധുനിക ട്രാക്കിങ് സംവിധാനങ്ങളെയും മറികടക്കാന്‍ ഖമേനിക്ക് കഴിഞ്ഞില്ല. ഇസ്രയേലുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചതിനാല്‍ ഖമേനിക്കും ഒപ്പമുള്ളവര്‍ക്കും ഒന്നും ചെയ്യാന്‍ കഴിഞ്ഞതുമില്ല. ഇറാനിലെ ജനങ്ങള്‍ക്ക് അവരുടെ രാജ്യം തിരിച്ചുപിടിക്കാനുള്ള ഏറ്റവും വലിയ അവസരമാണിത്. അവരുടെ റവല്യൂഷണറി ഗാര്‍ഡ്, സൈന്യം, മറ്റ് സുരക്ഷാ-പൊലീസ് സേനകളിലെ പലരും ഇനി പോരാടാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഞങ്ങളില്‍ നിന്ന് കുറ്റവിമുക്തി തേടുകയാണെന്നും ഞങ്ങള്‍ അറിയുന്നു. ഇന്നലെ പറഞ്ഞതുപോലെ, ”ഇപ്പോള്‍ അവര്‍ക്ക് കുറ്റവിമുക്തി നേടാം, പിന്നീട് അവര്‍ക്ക് ലഭിക്കുന്നത് മരണം മാത്രമായിരിക്കും.” റവല്യൂഷണറി ഗാര്‍ഡും പൊലീസും ഇറാനിലെ രാജ്യസ്നേഹികളുമായി സമാധാനപരമായി ഒന്നിക്കുകയും, രാജ്യം അര്‍ഹിക്കുന്ന മഹത്വത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. എങ്കിലും, പശ്ചിമേഷ്യയിലും ലോകമെമ്പാടും സമാധാനം എന്ന നമ്മുടെ ലക്ഷ്യം കൈവരിക്കുന്നതുവരെ, ശക്തവും കൃത്യവുമായ ബോംബാക്രമണം ഈ ആഴ്ചയിലുടനീളം അല്ലെങ്കില്‍ ആവശ്യമുള്ളത്ര കാലം തടസ്സമില്ലാതെ തുടരും’ ട്രംപ് കുറിച്ചു.

ഇറാന്റെ പരമോന്നത നേതാവ്, പ്രസിഡന്റ്, സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി, പാര്‍ലമെന്റ് സ്പീക്കര്‍ എന്നിവര്‍ സുരക്ഷിതരാണെന്നായിരുന്നു ഇതിന് പിന്നാലെ ഇറാന്റെ പ്രതികരണം. ഇവര്‍ കൊല്ലപ്പെട്ടെന്ന റിപ്പോര്‍ട്ടുകള്‍ ശത്രുക്കള്‍ നടത്തുന്ന മനശാസ്ത്രപരമായ യുദ്ധത്തിന്റെ ഭാഗമാണെന്ന് ഖമേനിയുടെ ഓഫിസിലെ പബ്ലിക് റിലേഷന്‍സ് മേധാവി സാമൂഹമാധ്യമങ്ങളില്‍ കുറിച്ചു. ഖമേനി ഇപ്പോഴും അധികാരത്തില്‍ തുടരുന്നുവെന്ന് സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സികളും രണ്ട് പാര്‍ലമെന്റ് അംഗങ്ങളും പരസ്യമായി അറിയിച്ചു.

ശനിയാഴ്ച പുലര്‍ച്ചെ നടന്ന ആക്രമണത്തില്‍ ഖമേനിയുടെ ഔദ്യോഗിക വസതിയും ഓഫീസും ഉള്‍പ്പെടുന്ന സമുച്ചയത്തിന് നേരെ 30 ബോംബുകള്‍ പ്രയോഗിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സമുച്ചയത്തിന് കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചതിന്റെ സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഖമേനി ഒരു ഭൂഗര്‍ഭ ബങ്കറിലായിരുന്നുവെന്നും എന്നാല്‍ ആക്രമണത്തെ അതിജീവിക്കാന്‍ കഴിഞ്ഞിട്ടുണ്ടാകില്ലെന്നുമാണ് ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആക്രമണത്തിന് പിന്നാലെ ഗള്‍ഫ് മേഖലയിലാകെ സംഘര്‍ഷം പടര്‍ന്നു. ഇസ്രയേലിന് പുറമെ ഖത്തര്‍, ബഹ്റൈന്‍, സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ക്ക് നേരെയും ഇറാന്‍ പ്രത്യാക്രമണം നടത്തിയതോടെ മേഖല വലിയൊരു യുദ്ധത്തിന്റെ വക്കിലാണ്. 1989-ല്‍ റുഹുള്ള ഖമേനിയുടെ മരണശേഷമാണ് അലി ഖമേനി അധികാരമേറ്റത്. കഴിഞ്ഞ 36 വര്‍ഷമായി ഇറാനിലെ അവസാന വാക്ക് ഖമേനിയുടേതായിരുന്നു.

ഇറാന്‍ പരമോന്നത നേതാവ് ഖമേനി കൊല്ലപ്പെട്ടു; മകളും മരുമകനും ചെറുമകനും കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇറാന്‍

ടെഹ്റാൻ: ഇസ്രയേൽ- അമേരിക്ക സൈനിക നീക്കത്തിൽ ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടു. അമേരിക്കയുടെയും ഇസ്രയേലിന്‍റെയും അവകാശവാദങ്ങള്‍ക്ക് പിന്നാലെ ഇറാൻ ഇക്കാര്യം സ്ഥിരീകരിച്ചു. ആയത്തുള്ള ഖമനെയിയുടെ മകളും പേരക്കുട്ടിയും വ്യോമക്രമണത്തിൽ കൊല്ലപ്പെട്ടു. ഇറാനിലെ തസ്നീം, ഫാര്‍ തുടങ്ങിയ വാര്‍ത്താ ഏജന്‍സികളാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ഖമനെയി കൊല്ലപ്പെട്ടെന്ന് അമേരിക്കൻ പ്രസിഡന്‍റും ഇസ്രയേലും പ്രഖ്യാപിച്ച് അഞ്ചുമണിക്കൂറിനുശേഷമാണ് ഇറാൻ മാധ്യമങ്ങള്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നത്. ഇറാൻ ടിവിയും ഖമനെയിയുടെ മരണം സ്ഥിരീകരിച്ചു. ഖമനെയിയുടെ മരണത്തെതുടര്‍ന്ന് ഇറാനിൽ നാൽപത് ദിവസത്തെ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു. ഏഴു ദിവസത്തെ അവധിയും പ്രഖ്യാപിച്ചു.

റിസർവ് ബാങ്കിൽ അസിസ്റ്റന്റ്; 650 ഒഴിവുകൾ, ആറെണ്ണം തിരുവനന്തപുരത്ത്

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. 650 ഒഴിവുണ്ട്. ഇതിൽ ആറൊഴിവ് തിരുവനന്തപുരം റിക്രൂട്ടിങ് ഓഫീസിനു കീഴിലാണ്. ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശികഭാഷ അറിഞ്ഞിരിക്കണം.

തിരഞ്ഞെടുപ്പിന് പ്രിലിമിനറി, മെയ്ൻ പരീക്ഷകൾ നടത്തും. കേരളത്തിൽ പ്രിലിമിനറി പരീക്ഷയ്ക്ക് ഒൻപത് കേന്ദ്രങ്ങളും മെയ്ൻ പരീക്ഷയ്ക്ക് ഏഴു കേന്ദ്രങ്ങളുമുണ്ടാകും.

തിരുവനന്തപുരത്തെ ഒഴിവുകൾ

ജനറൽ-5, ഒ.ബി.സി.-1 (ആകെ ഒഴിവിൽ രണ്ടെണ്ണം ഭിന്നശേഷിക്കാർക്ക് നീക്കിവെച്ചതാണ്).

യോഗ്യത
കുറഞ്ഞത് 50 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദം. കംപ്യൂട്ടർ വേഡ് പ്രോസസിങ് അറിയണം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനവും അപേക്ഷിക്കുന്നതിനുള്ള ലിങ്കും www.rbi.org. in-ൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: മാർച്ച് എട്ട്.

കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് കഴിക്കേണ്ട പുളിപ്പിച്ച ഭക്ഷണങ്ങൾ

ആരോഗ്യകരമായ കുടൽ ഉണ്ടെങ്കിൽ മാത്രമേ നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുകയുള്ളു. കുടലിന്റെ ആരോഗ്യം സംരക്ഷിക്കാൻ പുളിപ്പിച്ച ഈ ഭക്ഷണങ്ങൾ കഴിക്കൂ.

മോര്
പ്രോബയോട്ടിക്സ് ധാരാളം അടങ്ങിയ പാനീയമാണ് മോര്. ഇത് ദിവസവും കുടിക്കുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

തൈര്
തൈരിൽ ധാരാളം പ്രോബയോട്ടിക്‌സും നല്ല ബാക്റ്റീരിയയും ഉണ്ട്. ദിവസവും ഇത് കഴിക്കുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

ഇഡ്ഡലി
പലതരം ചേരുവകൾ ചേർത്താണ് ഇഡ്ഡലി തയ്യാറാക്കുന്നത്. പാകം ചെയ്യുന്നതിന് മുമ്പ് മാവ് നന്നായി പുളിപ്പിക്കാറുണ്ട്. ഇതിൽ ധാരാളം പ്രോട്ടീനും കലോറിയും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്.

അച്ചാർ
വീട്ടിൽ ഉണ്ടാക്കുന്ന അച്ചാറിലും നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇതിൽ ധാരാളം വിറ്റാമിനും മിനറലുകളും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്.

കുവൈത്ത് വിമാനത്താവളം ആക്രമിച്ച് ഇറാൻ, ജീവനക്കാർക്ക് പരിക്കേറ്റതായി ഔദ്യോഗിക സ്ഥിരീകരണം; യുഎഇയിലും ആക്രമണം തുടരുന്നു

കുവൈത്ത്: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ഇറാൻ ആക്രമിച്ചു. ജീവനക്കാർക്ക് പരിക്കേറ്റതായാണ് ഇവിടെ നിന്ന് ലഭിക്കുന്ന വിവരം. എത്ര പേർക്ക് പരിക്കേറ്റു എന്നടക്കം വിശദമായ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. എന്നാൽ ആക്രമണം നടന്നതായി കുവൈത്ത് അറിയിക്കുന്നുണ്ട്. ഡ്രോൺ ആക്രമണം നടന്നതായാണ് കുവൈത്ത് അറിയിക്കുന്നത്. ജീവനക്കാർക്കേറ്റ പരിക്ക് സാരമുള്ളതല്ലെന്നാണ് ഔദ്യോഗിക വിശദീകരണം.

ഇറാൻ്റെ ഭാഗത്ത് നിന്ന് റിയാദിലും കിഴക്കൻ മേഖലയിലും നടന്ന ആക്രമണത്തിന് ന്യായീകരണമില്ലെന്ന് സൗദി അറേബ്യ കുറ്റപ്പെടുത്തി. യുഎഇയിലും ആക്രമണം തുടരുകയാണ്. ദുബായിൽ വീണ്ടും സ്ഫോടനശബ്ദം കേട്ടു. ഇത് മിസൈലുകളെ പ്രതിരോധിക്കുന്നതാകാൻ സാധ്യതയുണ്ട്. യുഎഇയിൽ തുടർച്ചയായി ആക്രമണം നടക്കുന്നതായാണ് വിവരം. എന്നാൽ ഔദ്യോഗിക സ്ഥിരീകരണമില്ല. പരിഭ്രാന്തി വേണ്ടെന്ന് യുഎഇ അധികൃതർ പറയുന്നു. അനാവശ്യമായി സാധനങ്ങൾ വാങ്ങി കൂട്ടേണ്ടതില്ലെന്നും നിർദേശമുണ്ട്.

അതിനിടെ അമേരിക്കൻ പടക്കപ്പലുകൾ പേർഷ്യൻ ഗൾഫ് വിട്ടുവെന്ന് ഇറാൻ അവകാശപ്പെട്ടു. അമേരിക്ക പിൻവാങ്ങുന്നുവെന്നാണ് ടെഹറാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ഒമാൻ കടലിലേക്കും ഇന്ത്യൻ മഹാസമുദ്രത്തിന്റെ സൗത്ത് -ഈസ്റ്റ് മേഖലയിലേക്കും അമേരിക്കൻ പടക്കപ്പലുകൾ പിന്മാറിയെന്നാണ് റിപ്പോർട്ട്.

അയത്തൊള്ള ഖമനയി കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങള്‍ തള്ളി ഇറാന്‍ വിദേശകാര്യ മന്ത്രി

ടെഹ്റാന്‍: ഇസ്രയേല്‍-യുഎസ് ആക്രമണത്തില്‍ പരമോന്നത നേതാവ് അയത്തൊള്ള ഖമനയി  കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങള്‍ തള്ളി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ഇറാന് ഒന്നോ രണ്ടോ കമാന്‍ഡര്‍മാരെ നഷ്ടപ്പെട്ടേക്കാമെന്നും അരാഗ്ചി പറഞ്ഞു. തനിക്ക് അറിയാവുന്നിടത്തോളം ഇറാനിയന്‍ പരമോന്നത നേതാവ് ജീവനോടെയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍ബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഇറാന്‍ വിദേശകാര്യ മന്ത്രിയുടെ പ്രതികരണം.

‘മിക്കവാറും എല്ലാ ഉദ്യോഗസ്ഥരും സുരക്ഷിതരും ജീവനോടെയുമുണ്ട്. ഞങ്ങള്‍ക്ക് ഒന്നോ രണ്ടോ കമാന്‍ഡര്‍മാരെ നഷ്ടപ്പെട്ടിരിക്കാം, പക്ഷേ ഇത് ഒരു വലിയ പ്രശ്നമല്ല. പ്രകോപനമില്ലാതെയും നിയമവിരുദ്ധമായുമാണ് നെതന്യാഹുവും ട്രംപും ഇറാനെതിരായ യുദ്ധം ചെയ്യുന്നത്. ആക്രമണകാരികളെ അവര്‍ അര്‍ഹിക്കുന്ന പാഠം പഠിപ്പിക്കും. സായുധ സേന അതിന് തയ്യാറാണെന്നും ആക്രമണത്തിന് പിന്നാലെ ഇറാന്‍ വിദേശകാര്യമന്ത്രി എക്സില്‍ കുറിച്ചു.

ഇറാനിലെ പരമാധികാരവും പ്രാദേശിക സമഗ്രതയും സംരക്ഷിക്കാന്‍ അതിന്റെ എല്ലാ പ്രതിരോധ, സൈനിക കഴിവുകളും ഉപയോഗിക്കുമെന്നും ഇറാന്‍ വിദേശകാര്യമന്ത്രി പ്രസ്താവനയില്‍ അറിയിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ ഇറാന്‍ നടത്തിയ ആക്രമണങ്ങളേയും അബ്ബാസ് അരാഗ്ചി ന്യായീകരിച്ചു.

ഇറാനെതിരായ ആക്രമണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അമേരിക്കയെയും സയണിസ്റ്റ് ഭരണകൂടത്തെയും അവരുടെ സൗകര്യങ്ങളോ പ്രദേശങ്ങളോ ചൂഷണം ചെയ്യുന്നതില്‍ നിന്ന് തടയേണ്ടതിന്റെ ഉത്തരവാദിത്തം എല്ലാ പ്രാദേശിക രാജ്യങ്ങള്‍ക്കുമുണ്ടെന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി. അമേരിക്കയും സയണിസ്റ്റ് ഭരണകൂടവും അടിച്ചേല്‍പ്പിച്ച യുദ്ധം ഇറാനിയന്‍ ജനതയ്ക്കെതിരെ മാത്രമല്ല, മേഖലയിലെ എല്ലാ രാജ്യങ്ങള്‍ക്കെതിരെയും ലക്ഷ്യമിടുന്നതാണെന്നും അരാഗ്ചി പറഞ്ഞു.

ഗൾഫിലേക്ക് മിസൈൽ തൊടുത്തത് പണിയായി, ഇറാൻ ഒറ്റപ്പെട്ടു; യുഎസ് സൈനിക താവളങ്ങളെ ലക്ഷമിട്ട് ഗൾഫിലേക്ക് ആക്രമണം വേണ്ടെന്ന് ജിസിസി, ‘പ്രതിരോധിക്കും’

അമേരിക്കൻ ഇസ്രയേൽ സംയുക്താക്രമണത്താലും ഇറാന്‍റെ തിരിച്ചടിയാലുമുള്ള പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം ഗൾഫ് രാജ്യങ്ങളിലേക്ക് പടർന്നതോടെ കടുത്ത നിലപാടിലേക്ക് ജി സി സി രാഷ്ട്രങ്ങൾ. അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ടുള്ള ഗൾഫ് മേഖലയിലെ ഇറാന്‍റെ തിരിച്ചടിയാണ് ജി സി സി രാജ്യങ്ങളെ പ്രകോപിച്ചിരിക്കുന്നത്. അമേരിക്കയെ എന്നല്ല ആരെ ലക്ഷ്യമിട്ടായാലും ഗൾഫിലേക്ക് ആക്രമണം പാടില്ലെന്നാണ് ജി സി സി രാജ്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്. അത്തരം ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഒറ്റക്കെട്ടായി തീരുമാനമെടുത്തതായും ജി സി സി വ്യക്തമാക്കി. മേഖലയിലെ സമാധാന അന്തരീക്ഷം തകർക്കുന്ന നിലപാട് അംഗീകരിക്കാനാകില്ലെന്നും ജി സി സി രാജ്യങ്ങൾ കൂട്ടിച്ചേർത്തു.

ആക്രമണങ്ങളെ പ്രതിരോധിക്കാൻ എല്ലാ ശേഷിയും ഉപയോഗിക്കുമെന്നും ജി സി സി വ്യക്തമാക്കി. ഗൾഫിലേക്ക് ഇറാൻ ആക്രമണം തുടങ്ങിയപ്പോൾ തന്നെ കടുത്ത മുന്നറിയിപ്പുമായി സൗദി അറേബ്യയാണ് ആദ്യം രംഗത്തെത്തിയത്. പിന്നാലെ ഓരോരോ രാജ്യങ്ങളായി രംഗത്തെത്തി. ഏറ്റവും ഒടുവിൽ ഇക്കാര്യം വ്യക്തമാക്കി ജി സി സി കൂട്ടായ്മ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ഇറാന്റെ ഗൾഫ് നീക്കങ്ങളെ പ്രതിരോധിക്കാൻ ഏത് വിധേനയുള്ള സൈനിക – നയതന്ത്ര നടപടികൾക്കും തയ്യാറാണെന്നും അംഗരാജ്യങ്ങൾ പ്രഖ്യാപിച്ചു. മേഖലയെ ഒന്നടങ്കം അപകടത്തിലാക്കുന്ന പ്രകോപനപരമായ നീക്കങ്ങൾ ഇറാനെ ഗൾഫ് രാഷ്ട്രങ്ങൾക്കിടയിൽ ഒറ്റപ്പെടുത്തുകയാണ്.

സൗദിയിലെ കിങ് ഫഹദ് വ്യോമത്താവളത്തിന് നേരെയും യു എസ് സൈനിക കേന്ദ്രത്തിന് നേരെയും മിസൈൽ ആക്രമണം നടത്തിയെന്ന് ഇറാൻ അവകാശപ്പെട്ടിരുന്നു. എന്നാൽ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇറാന്റെ നടപടിയെ സൗദി അതിശക്തമായി അപലപിച്ചാണ് ആദ്യം തന്നെ രംഗത്തെത്തിയത്. ഏത് വെല്ലുവിളിയെയും നേരിടാൻ സജ്ജമാണെന്നും പൂർണ്ണ സൈനിക ശേഷി വിന്യസിക്കുമെന്നും സൗദി മുന്നറിയിപ്പ് നൽകി. പിന്നാലെ ബഹ്റൈനും ഖത്തറും യു എ ഇയുമടക്കം ഗൾഫിലേക്ക് ആക്രമണം പാടില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. അമേരിക്കൻ അഞ്ചാം കപ്പൽ പട ലക്ഷ്യമിട്ട് ബഹ്റൈനിലെ യു എസ് സൈനിക താവളം ലക്ഷ്യമിട്ടുള്ള ആക്രമണത്തിനടക്കം വിമർശനം ഏറ്റുവാങ്ങേണ്ടിവന്നിട്ടുണ്ട്.

അമേരിക്കയെ ഞെട്ടിച്ച് അഞ്ചാം കപ്പൽ പടയ്ക്ക് നേരെ ആക്രമണം

അമേരിക്കയുടെയും ഇസ്രയേലിന്റെയും സംയുക്ത ആക്രമണത്തിന് പിന്നാലെ ഇന്ന് രാവിലെയാണ് ഇറാൻ, ബഹ്റൈനിലെ യു എസ് അഞ്ചാം കപ്പൽ പടയുടെ (US 5th Fleet) ആസ്ഥാനത്തിന് നേരെ മിസൈൽ ആക്രമണം നടത്തിയത്. ബഹ്റൈനിൽ ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായും അപായ സൈറണുകൾ മുഴങ്ങിയതായും അന്താരാഷ്ട്ര മാധ്യമങ്ങൾ സ്ഥിരീകരിച്ചു. ബഹ്റൈനിൽ ഉഗ്ര സ്ഫോടനങ്ങൾ നടന്നെന്നാണ് വ്യക്തമാകുന്നത്. മേഖലയിലെ എല്ലാ യു എസ്, ഇസ്രായേൽ സൈനിക ആസ്ഥാനങ്ങളും തങ്ങളുടെ ലക്ഷ്യമാണെന്ന് ഇറാനിയൻ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. ഇതനുസരിച്ചാണ് വിവിധ ഗൾഫ് രാജ്യങ്ങളിലെ യു എസ് സൈനിക താവളം ലക്ഷ്യമിട്ട് ഇറാൻ മിസൈലുകൾ തൊടുത്തത്. ഇസ്രയേലിന് പിന്നാലെ ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളിലേക്കും യുദ്ധം വ്യാപിക്കുന്നത് പശ്ചിമേഷ്യയെ അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് മാറ്റുമെന്ന് ഉറപ്പായതോടെയാണ് ജി സി സി ശക്തമായ നിലപാടുമായി രംഗത്തെത്തിയിരിക്കുന്നത്.

ചരിത്രത്തിലാദ്യമായി കെഎസ്ഇബി ഇന്ധന സര്‍ചാര്‍ജ് വൈദ്യുതി ബില്ലില്‍ കുറവു ചെയ്യുന്നു

തിരുവനന്തപുരം: മാര്‍ച്ച് മാസത്തില്‍ kseb   ഉപഭോക്താക്കള്‍ക്ക് ഇന്ധന സര്‍ചാര്‍ജ് തിരികെ ലഭിക്കും. ചരിത്രത്തിലാദ്യമായാണ് ഇത്തരത്തില്‍ ഇന്ധന സര്‍ചാര്‍ജ് വൈദ്യുതി ബില്ലില്‍ കുറവു ചെയ്തു നല്‍കുന്നത്. 2026 ജനുവരി മാസത്തില്‍ വൈദ്യുതി വാങ്ങലിലുണ്ടായ കുറവാണ് കെഎസ്ഇബി ഉപഭോക്താക്കള്‍ക്ക് കൈമാറുന്നത്. താപവൈദ്യുത നിലയങ്ങളില്‍ നിന്നും വൈദ്യുതി വാങ്ങുന്നതിന് റെഗുലേറ്ററി കമ്മീഷന്‍ അംഗീകരിച്ചു നല്‍കിയ ചെലവില്‍ ഉണ്ടായ കുറവുകാരണം ജനുവരി മാസത്തെ ഇന്ധന സര്‍ചാര്‍ജ് യൂണിറ്റിന് രണ്ട് പൈസ ആയി കണക്കാക്കിയിട്ടുണ്ട്.

മാര്‍ച്ച് മാസത്തെ ബില്ലില്‍ കെഎസ്ഇബിയുടെ പ്രതിമാസ ബില്ലിങ് ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് 2 പൈസയും ദ്വൈമാസ ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് 1 പൈസയുടെയും കുറവ് ലഭിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. 2023 ഏപ്രില്‍ മുതല്‍ ഇന്ധന വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ കാരണം ഇന്ധന സര്‍ചാര്‍ജ്ജ് ആയി പ്രതിമാസം ഉപഭോക്താക്കളിലേക്ക് കൈമാറാന്‍ വിതരണ ലൈസന്‍സികളെ അനുവദിച്ച് കൊണ്ട് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇതുപ്രകാരമാണ് ഇന്ധന സര്‍ചാര്‍ജ് സ്വീകരിച്ചുവരുന്നത്.

പശ്ചിമേഷ്യന്‍ സംഘര്‍ഷം; പ്രതികരിച്ച് ഇന്ത്യ, ‘ഇരുരാജ്യങ്ങളും സംയമനം പാലിക്കണം, സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കണം’

ന്യൂഡൽഹി: ഇറാനിൽ ഇസ്രായേലും യുഎസും സംയുക്തമായി ആക്രമണം നടത്തിയ പശ്ചാത്തലത്തിൽ പ്രതികരിച്ച് ഇന്ത്യ. ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്നാണ് ഇന്ത്യയുടെ പ്രസ്താവന. എല്ലാ രാജ്യങ്ങളുടെയും പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കണം. ഇതിനായി ചർച്ചയിലൂടെ വിഷയങ്ങൾ പരിഹരിക്കണമെന്നാണ് ഇന്ത്യയുടെ നിര്‍ദേശം. സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഇന്ത്യ നിര്‍ദേശിക്കുന്നു. അതേസമയം, ആക്രമണ മേഖലയിലുള്ള ഇന്ത്യൻ പൗരന്മാർക്ക് അതീവ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യമന്ത്രാലയം നിർദേശം നൽകി. അനാവശ്യ യാത്ര ഓഴിവാക്കാനും സുരക്ഷിതമായ പ്രദേശത്ത് തുടരാനും നിർദേശം.

വൻയുദ്ധത്തിലേക്കെന്ന് ആശങ്ക

ഇറാന് നേരെയുള്ള അമേരിക്ക-ഇസ്രയേൽ സംയുക്താക്രമണം വൻ യുദ്ധത്തിലേക്കെന്ന് ആശങ്ക. തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ആക്രമണം കടുപ്പിക്കുകയാണ് ഇരുവിഭാഗവും. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമനയിയുടെ കൊട്ടാരം ആക്രമണത്തിൽ തകർന്നു. ഖമനേയി ഉടൻ രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നാണ് റിപ്പോർട്ട്. ഇറാൻ പ്രതിരോധമന്ത്രി കൊല്ലപ്പെട്ടതായി പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തെക്കൻ ഇറാനിൽ എഴുപത് പേർ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ട്. മിനാബിൽ സ്കൂളിന് നേരെയുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ 57 കുട്ടികൾ കൊല്ലപ്പെട്ടു. കുട്ടികൾ അടക്കം 60 പേർ ഗുരുതരാവസ്ഥയിലാണ്. മരണസംഖ്യ വർധിച്ചേക്കുമെന്നാണ് സൂചന. അമേരിക്കൻ സഖ്യ രാഷ്ട്രങ്ങളിലെ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ പ്രത്യാക്രമണം നടത്തി. ആദ്യം ഇസ്രയേലിലും പിന്നീട് പിന്നീട് ഗൾഫ് മേഖലയിലെ യുഎഇ, ഖത്തർ, കുവൈറ്റ്, ബെഹറൈൻ, സൗദി തുടങ്ങിയ ഇടങ്ങളിലാണ് ആക്രമണം നടത്തിയത്. അബുദാബിയിൽ മിസൈൽ ആക്രമണത്തിനിടെ ഒരാൾ കൊല്ലപ്പെട്ടതായി യുഎഇ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇറാഖിൽ ഇറാൻ അനുകൂലികളായ രണ്ട് പേരും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്.

കടുത്ത മുന്നറിയിപ്പുമായി ഇറാൻ

ഇസ്രയേൽ ആക്രമണത്തിനെതിരെ കടുത്ത മുന്നറിയിപ്പുമായി ഇറാൻ. കുഞ്ഞുങ്ങളെ കൊന്നതിന് മറുപടി നൽകുമെന്നാണ് ഇറാൻ്റെ മുന്നറിയിപ്പ്. ഇതുവരെ പ്രയോഗിച്ചത് പഴയ ആയുധ ശേഖരമാണെന്നും വരാൻ പോകുന്നത് ഇതുവരെ കാണാത്ത ആയുധങ്ങളാണെന്നും ഇറാൻ മുന്നറിയിപ്പ് നൽകുന്നു.