പട്ടികജാതി വികസന വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ പദ്ധതികളുടെ നിര്‍വഹണത്തില്‍ പങ്കാളികളാകാന്‍ അക്രഡിറ്റഡ് എന്‍ജിനിയര്‍/ ഓവര്‍സിയര്‍മാരെ താത്കാലികാടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് നിയമിക്കുന്നു. 18,000 രൂപ പ്രതിമാസ ഓണറേറിയം ലഭിക്കും. 300 ഒഴിവുകളാണുള്ളത്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട സിവില്‍ എന്‍ജിനിയറിങ്, ബി.ടെക്/ ഡിപ്ലോമ/ ഐ.ടി.ഐ പാസായവര്‍ക്ക് അപേക്ഷിക്കാം. പ്രായം 21നും 35നും മദ്ധ്യേ.

ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം അപേക്ഷ ജൂലൈ 23ന് വൈകിട്ട് 5ന് മുമ്ബ് ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷ ഫോമും കൂടുതല്‍ വിവരങ്ങളും ബന്ധപ്പെട്ട ബ്ലോക്ക്/ മുന്‍സിപ്പാലിറ്റി/ കോര്‍പ്പറേഷന്‍/ ജില്ലാ പട്ടികജാതി വികസന ഓഫീസുകളില്‍ ലഭിക്കും.